ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത്​ ഞാ​യ​റാ​ഴ്ച 113 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 114 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​​ടെ ആ​കെ കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 958 ആ​യി. ഞാ​യ​റാ​ഴ്​​ച കോ​വി​ഡ്​ മ​ര​ണ​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം, പ്ര​തി​ദി​ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

2555 ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റു​ക​ളും 653 റാ​പി​ഡ്​ പ​രി​ശോ​ധ​ന​യും അ​ട​ക്കം 3208 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ​ത്. ഇ​തു​പ്ര​കാ​രം, ടെ​സ്റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ 3.52 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക്​ പൂ​ജ്യ​വു​മാ​ണ്. ആ​കെ​യു​ള്ള 958 രോ​ഗി​ക​ളി​ൽ 909 പേ​രും ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 13 പേ​രാ​ണ്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 509 പേ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 40 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 44 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 519 പേ​രാ​ണ്​ ആ​കെ കോ​വി​ഡ്​ രോ​ഗി​ക​ളാ​യി ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലു​ള്ള​ത്. മൈ​സൂ​രു​വി​ൽ 12ഉം ​തു​മ​കു​രു​വി​ൽ 10ഉം ​കോ​വി​ഡ്​ പോ​സി​റ്റി​വ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി; കരുതൽ വേണം, വൃക്കകളെ ബാധിക്കാം

എച്ച്.എം.പി.വി; കരുതൽ വേണം, വൃക്കകളെ ബാധിക്കാം

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും വൃക്കകളുടെ തകരാറിലേക്കും നയിക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.� അടുത്തിടെ എച്ച്.എം.പി.വി വൈറസ് ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ നടത്തിയ

കുട്ടികളിൽ ഏറ്റവും ഫലപ്രദം ലാപ്പറോസ്‌കോപ്പിക് സർജറികൾ: ചെറിയ മുറിവ്, വേഗത്തിൽ സുഖപ്രാപ്തി

കുട്ടികളിൽ ഏറ്റവും ഫലപ്രദം ലാപ്പറോസ്‌കോപ്പിക് സർജറികൾ:  ചെറിയ മുറിവ്, വേഗത്തിൽ സുഖപ്രാപ്തി

കുട്ടികളിൽ മിനിമൽ ആക്‌സസ് സർജറി 1980കളിലാണ് പടിഞ്ഞാറൻ നാടുകളിൽ നിലവിൽ വന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഏറ്റവും ചെറിയ മുറിവുണ്ടാക്കി, അതിലൂടെ രോഗബാധിമായ ശരീരഭാഗങ്ങളിൽ ശസ്ത്രക്രിയ ചെയ്യുന്ന ഈ രീതി തൊണ്ണൂറുകളിൽ ഇന്ത്യയിലും എത്തി. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ ഇത്തരം ശസ്ത്രക്രിയകൾക്ക് ഇവിടെ പ്രചാരമേറി.

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്. 2016-2022 കാലത്തെ രേഖകളാണ് പരിശോധിച്ചത്. മരുന്നുകളുടെ വാതരണത്തിലെ കാലതാമസം, പർച്ചേസ് ഓഡറുകൾ നൽകുന്നതിലെ അപര്യാപ്തത, ബിഡർമാർ ഇല്ലാതിരുന്ന ഇനങ്ങൾ എന്നിവയെല്ലാം കാരണമായെന്നാണ് കണ്ടെത്തൽ. ആശുപത്രികളിൽ 4732 ഇനം മരുന്നുകൾക്ക് ഇൻഡന്റ്