കൊ​ച്ചി: ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ലെ​യും ഹോ​മി​യോ​പ​തി വ​കു​പ്പി​ലെ​യും ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ളാ​യ 12 സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ക്ക് എ​ന്‍എ.​ബി.​എ​ച്ച്. അം​ഗീ​കാ​രം ല​ഭ്യ​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി. നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നാ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്. ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​ക​ളാ​യ തൃ​ക്കാ​ക്ക​ര, എ​ള​ങ്കു​ന്ന​പ്പു​ഴ, എ​ട​വ​ന​ക്കാ​ട്, വ​ല്ലാ​ര്‍പാ​ടം,, തു​രു​ത്തി​ക്ക​ര, കീ​ഴ്മാ​ട്, പാ​യി​പ്ര, മ​ല​യാ​റ്റൂ​ര്‍ എ​ന്നി​വ​യും ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ളാ​യ മ​ര​ട്, മോ​ന​പ്പി​ള്ളി, വ​ട​വു​കോ​ട്, കു​മ്പ​ള​ങ്ങി എ​ന്നി​വ​യു​മാ​ണ് ഇ​പ്പോ​ള്‍ ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ന് അ​ര്‍ഹ​മാ​യ​ത്.

ജി​ല്ല​യി​ലെ എ​ല്ലാ ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ളെ​യും നാ​ല് ഘ​ട്ട​ങ്ങ​ളാ​യി എ​ന്‍എ.​ബി.​എ​ച്ച്. നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​ഗ​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന​താ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ: ​ഇ.​എ സോ​ണി​യ, ഹോ​മി​യോ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ: ​മേ​ഴ്‌​സി ഗോ​ണ്‍സാ​ല്‍വ​സ്, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ: ​എം.​എ​സ്. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

എ​ല്ലാ​വ​ര്‍ക്കും യോ​ഗാ പ​രി​ശീ​ല​നം, ഗ​ര്‍ഭി​ണി​ക​ളു​ടെ​യും ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ​യും ആ​രോ​ഗ്യം, കൗ​മാ​ര​ക്കാ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം , വ​യോ​ജ​ന ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന​തോ​ടൊ​പ്പം പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം, ജീ​വി​ത​ശൈ​ലീ​രോ​ഗ നി​യ​ന്ത്ര​ണം, ഓ​റ​ല്‍ ഹെ​ല്‍ത്ത് കെ​യ​ര്‍, മാ​ന​സി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണം, സാ​ന്ത്വ​ന പ​രി​ച​ര​ണം, ആ​ശാ​പ്ര​വ​ര്‍ത്ത​ക​രു​ടെ സേ​വ​നം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി പ്ര​ത്യേ​ക പ്ര​വ​ര്‍ത്ത​ന​രീ​തി​ക​ളി​ലൂ​ടെ ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ളാ​യ സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എ.എം.ആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: ആരോഗ്യമന്ത്രി

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: ആരോഗ്യമന്ത്രി

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ

കൊല്ലത്ത് നാല്​ വിദ്യാർഥികൾക്ക്​ എച്ച്​1എൻ1

കൊല്ലത്ത് നാല്​ വിദ്യാർഥികൾക്ക്​ എച്ച്​1എൻ1

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ നാ​ല്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ച്ച്​1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്​ ജ​ങ്ഷ​ന്​ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ​രോ​ഗം ബാ​ധി​ച്ച​ത്. എ​ന്നാ​ൽ, നി​ല​വി​ൽ എ​ച്ച്​1​എ​ൻ1 പോ​സി​റ്റി​വ്​ ആ​യ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഫ​ലം മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ​