കൊ​ച്ചി: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ. ഡി​വി​ഷ​ൻ ന​മ്പ​ർ 31, 32 ക​ലൂ​ർ, മ​ട്ടാ​ഞ്ചേ​രി, ഇ​ട​പ്പ​ള്ളി, വ​ടു​ത​ല, കൂ​ത്ത​പ്പാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ക​ള​മ​ശ്ശേ​രി, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും ഡെ​ങ്കി ബാ​ധി​ത​ർ കൂ​ടു​ത​ലാ​ണ്.

ഡെ​ങ്കി​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളും വീ​ടു​ക​ളി​ൽ അ​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന ഇ​ട​ങ്ങ​ളു​മാ​ണ്​ ഉ​റ​വി​ട​ങ്ങ​ളാ​യി കാ​ണു​ന്ന​ത്. കൊ​തു​കി​ന്റെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​ലി​ന്യ​സം​സ്ക​ര​ണ​വും ഉ​റ​പ്പാ​ക്കി എ​ല്ലാ ആ​ഴ്ച​യും വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്ക​ക്ക​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ നി​ർ​ദേ​ശം. വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ള്‍, ശ​നി​യാ​ഴ്ച ഓ​ഫി​സു​ക​ള്‍, ഞാ​യ​റാ​ഴ്ച വീ​ടു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഡ്രൈ ​ഡേ ആ​ച​രി​ക്കേ​ണ്ട​ത്.

വീ​ടും പ​രി​സ​ര​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. വീ​ടി​ന്റെ പു​റ​ത്തും അ​ക​ത്തും ചെ​റു​തും വ​ലു​തു​മാ​യ ഇ​ട​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​തെ നോ​ക്ക​ണം. അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്, ചി​ര​ട്ട തു​ട​ങ്ങി​യ​വ​യി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​ക് വ​ള​രാം. ചെ​ടി​ച്ച​ട്ടി​ക​ളി​ലെ​യും ഫ്രി​ഡ്ജി​ലെ​യും ട്രേ​യി​ലെ വെ​ള്ളം ആ​ഴ്ച​തോ​റും മാ​റ്റ​ണം.

ജ​ല​ക്ഷാ​മ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും നി​ര്‍മാ​ണ സ്ഥ​ല​ത്തെ ടാ​ങ്കു​ക​ളും കൊ​തു​കി​ന്റെ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​കാ​തെ മൂ​ടി​സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ണ്ണു​മാ​യും മ​ലി​ന​ജ​ല​വു​മാ​യും ഇ​ട​പെ​ടു​ന്ന​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്ക​ണം. നീ​ണ്ടു​നി​ല്‍ക്കു​ന്ന പ​നി, ശ​രീ​ര​വേ​ദ​ന, ക്ഷീ​ണം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ചി​കി​ത്സ തേ​ട​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലപ്പുറത്ത് ജൂണിൽ മാത്രം 1761 മഞ്ഞപ്പിത്തക്കേസുകൾ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ജൂണിൽ മാത്രം 1761 മഞ്ഞപ്പിത്തക്കേസുകൾ റിപ്പോർട്ട്​ ചെയ്തതായി ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. ഇതിൽ 154

ആദ്യ സമ്പൂർണ നേത്ര-മുഖംമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂയോർക്ക് ഡോക്ടർമാർ

ആദ്യ സമ്പൂർണ നേത്ര-മുഖംമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂയോർക്ക് ഡോക്ടർമാർ

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ നേ​ത്ര​മാ​റ്റ-മുഖം മാറ്റ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി ന്യൂ​യോ​ർ​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ. ‘എ​ൻ.​വൈ.​യു ലാ​​ങ്കോ​ൺ ഹെ​ൽ​ത്തി’​ലെ ഒ​രു​സം​ഘം ഡോ​ക്ട​ർ​മാ​രാ​ണ് ആ​ര​ൺ ജെ​യിം​സ് (46) എ​ന്ന​യാ​ൾ​ക്ക് ക​ണ്ണ് മാ​റ്റി​വെ​ച്ച​ത്. ഇ​ദ്ദേ​ഹം വൈ​ദ്യു​തി ലൈ​ൻ ജോ​ലി​ക്കാ​ര​നാ​ണ്. 2021ൽ ​ജോ​ലി​ക്കി​ടെ ഹൈ​​വോ​ൾ​​ട്ടേ​ജ് ലൈ​നി​ൽ ആ​ക​സ്മി​ക​മാ​യി

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ 
ബൂ​സ്റ്റ​ർ ടി​പ്സ്

�ഇത്തിരി നേരം ഫ്ലെമിങ്ങോ ആരോഗ്യം വർധിപ്പിക്കാനൊരു രസകര വഴിയാണിത്. ചായ തിളക്കാൻ കാത്തിരിക്കുമ്പോളോ, നിന്നു ജോലി ചെയ്യുമ്പോളോ, പല്ലു തേക്കുമ്പോളോ ഒറ്റക്കാലിൽ നിൽക്കാം, ഫ്ലെമിങ്ങോ പക്ഷിയെപ്പോലെ. ഇങ്ങനെ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നത് കാലിന്റെ മുകൾ ഭാഗം മുതൽ കാൽപാദം വരെ മസിലുകളെ