തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ്‌ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. വാർഷിക പ്രീമിയത്തിൽ മാറ്റമില്ല.

അപകട മരണത്തിന്‌ 15 ലക്ഷം രുപയാണ്‌ പരിരക്ഷ. സ്വാഭാവിക മരണത്തിന്‌ അഞ്ചു ലക്ഷം രൂപയും. അപകടത്തെ തുടർന്ന്‌ പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും.

60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ 75 ശതമാനവും, 40 മുതൽ 60 ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ്‌ നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന്‌ ഏത്‌ വിരൽ, എത്ര ഭാഗം എന്നത്‌ കണക്കാക്കിയാണ്‌ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്‌. കാൽ വിരലുകളുടെ നഷ്ടത്തിന്‌ വാഗ്‌ദത്ത തുകയുടെ 10 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗാ​ണു​ക്ക​ൾ ആ​ന്റി

ഇത്തവണ കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ദേശീയ റാങ്കിങ് പട്ടികയില്‍ ഉള്‍പ്പെടുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ഇത്തവണ ദേശീയ റാങ്കിങ് പട്ടികയില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍ദ്രം മിഷന്റെ

ഹൃദയാരോഗ്യസംരക്ഷണത്തിനായി ആയുർവേദം

ആരോഗ്യകരമായ ഹൃദയം സമഗ്രമായ ആരോഗ്യത്തിനും ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, ഹൃദയസ്തംഭന മരണങ്ങളിൽ അനുദിനം ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും രുചിയ്ക്കുമാത്രം പ്രാധാന്യം നൽകുന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗവും, ആരോഗ്യപരമായ മറ്റ് കാരണങ്ങൾ