വാഷിങ്ടൺ: ചിക്കൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിൽ ഇറക്കും.

കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

50 ലക്ഷം പേർക്കാണ് കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് ചിക്കൻഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുൻഗുനിയ. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന എന്നിവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹോം നഴ്സിങ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വീണ ജോര്‍ജ്

ഹോം നഴ്സിങ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിലെ ഹോം നഴിസിങ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ ഹോം നഴ്സിങ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമീഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച

നിപ: പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊർജിതം

മ​ല​പ്പു​റം: നി​പ ബാ​ധി​ച്ച്​ 14കാ​ര​ൻ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​ത​യോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ൽ പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ നെ​ഗ​റ്റി​വ്​ ആ​യ​തോ​ടെ ആ​ശ​ങ്ക വേ​ണ്ടെ​ന്നും എ​ന്നാ​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫീ​ല്‍ഡ് ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ

ആരോഗ്യ ജീവിതത്തിന് ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ

ആരോഗ്യ ജീവിതത്തിന് ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ

‘ആരോഗ്യം തന്നെ സമ്പത്ത്’. കേട്ടു തഴമ്പിച്ചു അല്ലേ?. രോഗങ്ങൾ, അതും ജീവന് ആപത്കരമായ രോഗങ്ങൾ സർവസാധാരണമായ ഈ കാലഘട്ടത്തിൽ ആരോഗ്യം എന്നത് ലക്ഷ്വറിയായി മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങൾ പുതുമയല്ലാതെയായി. ഇരുപതുകളിലും മുപ്പതുകളിലും പോലും ഹൃദ്രോഗവും സ്ട്രോക്കും വൃക്ക പ്രശ്നങ്ങളും കരൾരോഗങ്ങളും മാനസികാരോഗ്യ