ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ഭീ​തി​യൊ​ഴി​യാ​തെ സി​ക വൈ​റ​സ്. തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സി​ക വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. സ​മാ​ന രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രു​ടെ ര​ക്ത സാ​മ്പി​ൾ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഏ​താ​നും ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലു​ള്ള ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ലെ ജ​ഡ്ജി​ക്കാ​ണ് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റി​പ്പോ​ര്‍ട്ട് പോ​സി​റ്റി​വാ​യ​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​എം.​പി. ജീ​ജ പ​റ​ഞ്ഞു.

വൈ​റ​സ് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് പ​ക​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​തു​വേയു​ള്ള നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള സ്റ്റേ​റ്റ് എ​ൻ​ഡ​മോ​ള​ജി യൂ​നി​റ്റ് അ​സി. ഡ​യ​റ​ക്ട​ർ എം.​എ​സ്. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല മെ​ഡി​ക്ക​ല്‍ സം​ഘം ഇ​ന്ന​ലെ കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രാ​ഴ്ച​ക്കാ​ലം സം​ഘം ത​ല​ശ്ശേ​രി​യി​ൽ ക്യാ​മ്പ് ചെ​യ്ത് രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കോ​ട​തി​ക്ക് പു​റ​ത്തു​ള്ള​വ​രി​ലും ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോ​ട​തി​യു​ടെ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി തി​രി​ച്ച് രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി ഊ​ര്‍ജി​ത​മാ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ഗ​ര്‍ഭി​ണി​ക​ള്‍ക്ക് മു​മ്പ് സി​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം. പ​നി ബാ​ധി​ച്ച ഗ​ര്‍ഭി​ണി​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ക്കും നി​ര്‍ദേ​ശം ന​ല്‍കും. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രൈ​ഡേ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മറവിയിലേക്ക് വീഴാതിരിക്കാം

ഏ​റെ നാ​ള്‍ ഡി​മ​ന്‍ഷ്യ ബാ​ധി​ച്ച ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ള്‍ എ​ല്ലാത​ര​ത്തി​ലും പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍ പ​ല ആ​ളു​ക​ള്‍ മാ​റിമാ​റി രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് ഏ​റ്റ​വും ന​ല്ല​ത് പ്രാ​യ​മാ​യ​ എ​ല്ലാവരിലും മ​റ​വി​രോ​ഗം ബാ​ധി​ക്കു​ന്നി​ല്ല എന്നതാണ് വാസ്തവം. ഓ​രോ​രു​ത്ത​രു​ടെ​യും ശാ​രീ​രി​ക, മാ​ന​സി​കാ​വ​സ്ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡിമെൻഷ്യ

ഫ്രിഡ്ജിൽ വെച്ച ചോറ് കളയരുതേ; ഏറെ ആരോഗ്യപ്രദമെന്ന് വിദഗ്ധർ

ചോറ് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മിക്കവരുടെയും ശീലം. ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പറയാറുള്ളത്. എന്നാൽ ഫ്രിഡ്ജിൽ വെക്കുന്ന ചോറ് ഏറെ ആരോഗ്യഗുണങ്ങളുള്ളതാണെന്നാണ് വിദഗ്ധർ പറയുന്നത്. അതതു

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿ഒ​രു ക​വി​ത വാ​യി​ക്കാം: നി​ങ്ങ​ൾ കൂ​ടു​ത​ലാ​യി പ്ര​ചോ​ദി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്ന് തോ​ന്നു​ന്നു​വെ​ങ്കി​ൽ ര​ണ്ട് കാ​ര്യ​ങ്ങ​ൾ മു​ന്നി​ലു​ണ്ട്. ഒ​ന്നു​കി​ൽ ഒ​രു ക​വി​ത വാ​യി​ക്കാം; കേ​ൾ​ക്കാം. അ​ത​ല്ലെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും ശ്ര​വി​ക്കു​ക. ഒ​രു ക​വി​ത വാ​യി​ക്കു​​മ്പോ​ൾ നി​ങ്ങ​ൾ സ്വ​യം ഉ​ത്തേ​ജി​ത​നാ​കു​ന്നു; അ​തോ​ടൊ​പ്പം നി​ങ്ങ​ളു​ടെ മാ​ന​സി​ക നി​ല കൂ​ടു​ത​ൽ പോ​സി​റ്റിവ്