പുതിയ ഹോമിയോ ഡിസ്പെന്‍സറികളിൽ ജോലിക്ക് ഡോക്ടർ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇവിടങ്ങളിൽ അനുവദിച്ചത് ഡോക്ടർമാരുടെ തസ്തിക മാത്രം. ഇവയിൽ 33 എണ്ണം ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തന സജ്ജമാകുമ്പോഴും ഡിസ്പെൻസറികൾ പ്രവർത്തിക്കാൻ അനിവാര്യമായും വേണ്ട മറ്റു തസ്തികകളുടെ കാര്യത്തിൽ സർക്കാർ ഉത്തരവിലും അവ്യക്തത.

