മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ന്റി​ലേ​റ്റ​റി​നും ഐ.​സി.​യു​വി​നും കോ​വി​ഡ് സ​മ​യ​ത്ത് ഒ​ഴി​വാ​ക്കി​യി​രു​ന്ന ചാ​ര്‍ജ് പു​ന​രാ​രം​ഭി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും. വെ​ന്റി​ലേ​റ്റ​റി​ന് 1000 രൂ​പ​യും ഐ.​സി.​യു​വി​ന് 500 രൂ​പ​യു​മാ​ണ് ചാ​ര്‍ജ് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യാ​ണ് ഐ.​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ​യാ​ണ് വെ​ന്റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ജീ​വ​ന്‍ നി​ല​നി​ര്‍ത്തു​ന്ന​തും. ഉ​യ​ര്‍ന്ന വ​രു​മാ​ന​ക്കാ​ര്‍ക്കാ​ണ് ഈ ​ര​ണ്ട് സേ​വ​ന​ങ്ങ​ള്‍ക്കും പ​ണം ന​ല്‍കേ​ണ്ടി​വ​രു​ന്ന​ത്. ബി.​പി.​എ​ല്‍ കാ​ര്‍ഡു​കാ​ര്‍ക്ക് ഈ ​സേ​വ​ന​ങ്ങ​ള്‍ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും. എ​ന്നാ​ല്‍, ഉ​യ​ര്‍ന്ന വ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍ഡു​ക​ള്‍ കൈ​വ​ശം വെ​ക്കു​ന്ന ഭൂ​രി​ഭാ​ഗം രോ​ഗി​ക​ള്‍ക്കും ദി​നം​പ്ര​തി മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​നോ ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ​വ ചെ​യ്യാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ന്റി​ലേ​റ്റ​റി​നും ഐ.​സി.​യു​വി​നും ചാ​ര്‍ജ് ഏ​ര്‍പ്പെ​ടു​ത്തി​യെ​തെ​ന്നാ​ണ് രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, കോ​വി​ഡ് സ​മ​യ​ത്ത് ഒ​ഴി​വാ​ക്കി​യി​രു​ന്ന തു​ക പു​ന​രാ​രം​ഭി​ക്കു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. ചാ​ര്‍ജു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​ത് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണെ​ന്നും പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് കി​ട​പ്പു​രോ​ഗി​ക​ള്‍ക്ക് ന​ല്‍കി​വ​ന്ന ബ്ര​ഡും പാ​ലും നി​ര്‍ത്ത​ലാ​ക്കി​യ​ത് വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ന്റി​ലേ​റ്റ​റി​നും ഐ.​സി​യു​വി​നും വീ​ണ്ടും ചാ​ര്‍ജ് ഏ​ര്‍പ്പെ​ടു​ത്തി ഇ​രു​ട്ട​ടി ന​ല്‍കി​യ​തെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​ക്ഷേ​പം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് മന്ത്രി വീണ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍

രോഗികളുടെ വിവരങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തത്സമയം അറിയാം

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം- വീണ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. 2021ലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്