ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും രോ​ഗ​ബാ​ധ ഏ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് കേ​ര​ള അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ന​ത്ത പ​രി​ശോ​ധ​ന. താ​പ​നി​ല പ​രി​ശോ​ധ​ന​ക്ക്ശേ​ഷ​മാ​ണ് ടൂ​റി​സ്റ്റു​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

നാ​ടു​കാ​ണി,ചോ​ലാ​ടി, പാ​ട്ട​വ​യ​ൽ, ന​മ്പ്യാ​ർ​കു​ന്ന്, താ​ളൂ​ർ തു​ട​ങ്ങി ആ​റ് ചെ​ക്പോ​സ്റ്റു​ക​ളു​ണ്ട്. ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​ക​തി​ര​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​ത്. പ​നി വ​ന്നാ​ൽ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു. വ​ഴി​യോ​ര​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന പ​ഴ​ങ്ങ​ൾ വാ​ങ്ങി ക​ഴി​ക്കു​ന്ന​തി​നു​മു​മ്പ് ക​ഴു​കാ​നും അ​വ​ർ ആ​ളു​ക​ളെ ഉ​പ​ദേ​ശി​ക്കു​ന്നു. നി​പ വൈ​റ​സി​ന്റെ തീ​വ്ര​ത​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​വ​രെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരു ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ഒരു ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 190 ആശുപത്രികളാണ് ദേശീയ

വിട്ടുമാറാത്ത മൂക്കൊലിപ്പ്; എക്സ്റേ കണ്ടു ഞെട്ടി, ശ്വാസകോശത്തിൽ ലോഹ സ്പ്രിങ്

വിട്ടുമാറാത്ത മൂക്കൊലിപ്പ്; എക്സ്റേ കണ്ടു ഞെട്ടി, ശ്വാസകോശത്തിൽ ലോഹ സ്പ്രിങ്

മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും ഇതോടൊപ്പം തുടങ്ങിയ വിറയലുമായാണ് റഷ്യയിലെ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകറ്റെറിന ബദുലിന ആശുപത്രിയിലെത്തിയത്. മരുന്നുമായി മടങ്ങിയെങ്കിലും രോഗാവസ്ഥ കലശലാകുകയായിരുന്നു. ഇതോടെ, ന്യൂമോണിയ ആയിരിക്കുമോ എന്ന സംശയത്തിൽ വീണ്ടും യുവതി ആശുപത്രിയിലെത്തി. ഇതോടെയാണ് ഡോക്ടർ എക്സ്-റേ എടുക്കാൻ

വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍

ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന് ഒറ്റക്ക്​ നിലനില്‍ക്കാന്‍ കഴിയില്ല. നിരവധി ബന്ധങ്ങളിലൂടെയാണ് മനുഷ്യന്‍ ഒരു ജീവിതായുസ്സ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നല്ലതും ചീത്തയുമായ ബന്ധങ്ങളുണ്ടാവാറുണ്ട്. പല തരത്തിലുള്ള, പല പേരുകളിലുള്ള ബന്ധങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജന്മനാ കിട്ടുന്ന ബന്ധങ്ങളും നാം കണ്ടെത്തുന്ന