അ​ൽ​ഖോ​ബാ​ർ: കു​ഞ്ഞു​ങ്ങ​ളെ അ​മി​ത​മാ​യി കു​ലു​ക്കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന മ​സ്തി​ഷ്ക ക്ഷ​ത​മാ​യ ‘ഷേ​ക്ക​ൺ ബേ​ബി സി​ൻ​ഡ്രോം’ (എ​സ്.​ബി.​എ​സ്) baby-syndrome ബാ​ധി​ച്ച കു​ട്ടി​ക​ളി​ൽ നാ​ലി​ലൊ​ന്നു​പേ​ർ​ക്കും അ​കാ​ല​മ​ര​ണം സം​ഭ​വി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. രോ​ഗം അ​തി​ജീ​വി​ച്ച​വ​ർ​ക്ക് സി​ൻ​ഡ്രോം ബാ​ധി​ച്ച​തി​​ന്റെ ഫ​ല​മാ​യി മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വൈ​ക​ല്യ​ങ്ങ​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​താ​യും സൗ​ദി​യി​ൽ ന​ട​ന്ന പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ഞ്ച്​ സെ​ക്ക​ൻ​ഡ് നീ​ളു​ന്ന കു​ലു​ക്ക​ത്തി​ൽ​നി​ന്ന് ‘ഷേ​ക്ക​ൺ ബേ​ബി സി​ൻ​ഡ്രോം’ ഉ​ണ്ടാ​കാം. ര​ണ്ട്​ വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി സി​ൻ​ഡ്രോം സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ഞ്ച്​ വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ ഇ​ത് കാ​ണ​പ്പെ​ടു​ന്നു.

കു​ഞ്ഞു​ങ്ങ​ൾ ക​ര​ച്ചി​ൽ നി​ർ​ത്താ​തെ വ​രു​മ്പോ​ൾ ര​ക്ഷി​താ​വോ പ​രി​ചാ​ര​ക​രോ ദേ​ഷ്യ​മോ നി​രാ​ശ​യോ മൂ​ലം അ​വ​രെ അ​മി​ത​മാ​യി കു​ലു​ക്കു​മ്പോ​ഴാ​ണ് സി​ൻ​ഡ്രോം സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കു​ന്ന​ത്. അ​ക്ര​മാ​സ​ക്ത​മാ​യി കു​ലു​ക്കു​മ്പോ​ൾ കു​ഞ്ഞു​ങ്ങ​ളു​ടെ ത​ല​ച്ചോ​ർ ത​ല​യോ​ട്ടി​ക്ക് നേ​രെ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ച​ലി​ക്കും.

ഇ​ത് ച​ത​വ്, നീ​ർ​വീ​ക്കം, മോ​ട്ടോ​ർ വൈ​ക​ല്യം, അ​പ​സ്മാ​രം, അ​ന്ധ​ത, വാ​രി​യെ​ല്ല് ഒ​ടി​വ്, ത​ല​യോ​ട്ടി​യി​ലും ഉ​ള്ളി​ലും ര​ക്ത​സ്രാ​വം എ​ന്നീ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ചി​ല കേ​സു​ക​ളി​ൽ മ​ര​ണ​വും സം​ഭ​വി​ക്കും. കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ നേ​രെ​യു​ള്ള ഗു​രു​ത​ര​മാ​യ പീ​ഡ​ന​മാ​യാ​ണ് ഇ​ത് ക​ണ​ക്കാ​ക്കു​ന്ന​ത്.

കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ കു​ട്ടി​യു​ടെ നി​ര​ന്ത​ര​മാ​യ ക​ര​ച്ചി​ൽ, പ​രി​ഭ്രാ​ന്തി മൂ​ലം ക​ര​യു​ന്ന കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ​ക്ക് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്, കു​ഞ്ഞി​നെ ആ​വ​ർ​ത്തി​ച്ച് കു​ലു​ക്കു​ന്ന​തി​​ന്റെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​ജ്ഞ​ത, മാ​താ​പി​താ​ക്ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും സി​ൻ​ഡ്രോ​മി​ന് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

കു​ഞ്ഞു​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ചു​ള്ള ഛർ​ദി, ക​ര​ച്ചി​ൽ, ബ​ല​ഹീ​ന​ത, കാ​ഴ്ച​ക്കു​റ​വ്, ഹൃ​ദ​യാ​ഘാ​തം, ബോ​ധ​ക്ഷ​യം, ഓ​ക്കാ​നം, മു​ല​യൂ​ട്ട​ൽ നി​ര​സി​ക്ക​ൽ, വി​ശ​പ്പി​ല്ലാ​യ്മ എ​ന്നി​വ എ​സ്.​ബി.​എ​സ് ല​ക്ഷ​ണ​ങ്ങ​ളാ​ണ്. സി​ൻ​ഡ്രോം ത​ട​യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ചൈ​ൽ​ഡ് സ​പ്പോ​ർ​ട്ട് ലൈ​ൻ 116111ൽ ​ബ​ന്ധ​പ്പെ​ടാ​ൻ ദേ​ശീ​യ കു​ടും​ബ​സു​ര​ക്ഷ പ​രി​പാ​ടി അ​മ്മ​മാ​രോ​ടും കു​ടും​ബ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​യി​ൽ ഓ​രോ വ​ർ​ഷ​വും 1,000 മു​ത​ൽ 3,000 വ​രെ കു​ട്ടി​ക​ൾ എ​സ്.​ബി.​എ​സ് അ​നു​ഭ​വി​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. അ​മേ​രി​ക്ക​യി​ൽ എ​സ്‌.​ബി.‌​എ​സ് ഇ​ര​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ​യും തു​ട​ർ​പ​രി​ച​ര​ണ​ത്തി​​ന്റെ​യും ചെ​ല​വ് ഓ​രോ വ​ർ​ഷ​വും 1.2 മു​ത​ൽ 1600 കോ​ടി ഡോ​ള​ർ വ​രെ​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃ​ക്ക, ക​ര​ൾ രോ​ഗ​ങ്ങ​ളും കാ​ൻ​സ​റും ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ൾ​ക്ക് ത​ൽ​ക്കാ​ലം നി​യ​ന്ത്ര​ണം. ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കും. കാ​ൻ​സ​ർ നി​ർ​ണ​യ​ത്തി​നും പ​രി​ശോ​ധ​ന​ക്കും വ്യ​വ​സ്ഥാ​പി​ത രീ​തി​യു​ണ്ട്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, താ​ലൂ​ക്ക്

പു​ക ശ്വ​സി​ക്കു​ന്നു​ണ്ടോ? ക​രു​തി​യി​രി​ക്ക​ണം

ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടി​വ് പ​ള്‍മ​നറി ഡി​സീ​സ് (സി.​ഒ.​പി.​ഡി), ശ്വ​സ​ന​നാ​ളി​ക​ള്‍ ചു​രു​ങ്ങി വാ​യു​സ​ഞ്ചാ​രം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തും ഗു​രു​ത​ര​മാ​യാ​ല്‍ മ​ര​ണ​ക​ാര​ണ​മാ​കു​ന്ന​തു​മാ​യ രോ​ഗാ​വ​സ്ഥ. ഈ ​അ​സു​ഖം ബാ​ധി​ച്ച​വ​ർ​ക്ക് ദീ​ര്‍ഘ​കാ​ല അ​സ്വ​സ്ഥ​ത​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ഇ​ത് വി​ട്ടു​മാ​റാ​തെ തു​ട​രു​ന്ന​തി​നാ​ല്‍ കൃ​ത്യ​മാ​യ ചി​കി​ത്സ​യും നി​ര​ന്ത​ര പ​രി​ച​ര​ണ​വും അ​ത്യാ​വ​ശ്യ​മാ​ണ്. രോ​ഗ​ബാ​ധി​ത​രി​ല്‍ ക്ര​മേ​ണ ശ്വാ​സ​കോ​ശ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത

എ​​ന്താ​​ണ് ട്രോ​​മ ? എ​​ങ്ങ​​നെ പു​​റ​​ത്തു​​ക​​ട​​ക്കാം?

ജീ​​വി​​ത​​ത്തി​​ന്റെ ഏ​​തെ​​ങ്കി​​ലും ഘ​​ട്ട​​ത്തി​​ല്‍ ന​​മു​​ക്കു​​ണ്ടാ​​യ അ​​നി​​ഷ്ട​​ക​​ര​​മാ​​യ, ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ഓ​​ര്‍മ്മ​​ക​​ള്‍ പി​​ന്നീ​​ട് എ​​പ്പോ​​ഴെ​​ങ്കി​​ലും ട്രി​​ഗ​​ര്‍ ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നെ​​യാ​​ണ് ട്രോ​​മ എ​​ന്ന് പ​​റ​​യു​​ന്ന​​ത്. അ​​ത് ജീ​​വി​​തം ദു​​ഷ്‌​​ക്ക​​ര​​മാ​​ക്കു​​ന്നു. പ​​ല​​പ്പോ​​ഴും ട്രോ​​മ അ​​നു​​ഭ​​വി​​ച്ച​​വ​​ര്‍ ആ ​​അ​​നു​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ആ​​രോ​​ടും തു​​റ​​ന്നു സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടാ​​വി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​വ​​ര​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​ശ്‌​​നം ട്രോ​​മ​​യാ​​ണ്