ഏഴുപേർക്ക്​കൂടി ​ഡെങ്കി, 25 പേർക്ക്​ രോഗലക്ഷണം

ഏഴുപേർക്ക്​കൂടി ​ഡെങ്കി, 25 പേർക്ക്​ രോഗലക്ഷണം

September 14, 2023 0 By KeralaHealthNews

കൊ​ല്ലം: ഇ​ട​വി​ട്ട്​ പെ​യ്യു​​ന്ന മ​ഴ​ക്കൊ​പ്പം ജി​ല്ല​യി​ൽ പ​നി​ബാ​ധി​ത​രും കൂ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം പ​നി ബാ​ധി​ച്ച്​ 368 പേ​ർ ചി​കി​ത്സ തേ​ടി. ക​ടു​ത്ത പ​നി​യു​ള്ള 12 പേ​ർ ഐ.​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു​​പേ​ർ​ക്ക്​ ഡെ​ങ്കി​​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ 25 പേ​രു​ടെ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ത​ഴ​വ, മൈ​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, തെ​ക്കും​ഭാ​ഗം, വ​ള്ളി​ക്കാ​വ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ​ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ൽ കൊ​തു​കു​ന​ശീ​ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊ​ല്ലം: കൊ​തു​കി​ന്റെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ കെ.​എ​സ്. ഷി​നു അ​റി​യി​ച്ചു. പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന, ക​ണ്ണി​നു​പി​റ​കി​ലെ വേ​ദ​ന, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ ചു​വ​ന്നു​ത​ടി​ച്ച പാ​ടു​ക​ളും ഉ​ണ്ടാ​കാം.

തു​ട​ര്‍ച്ച​യാ​യ ഛര്‍ദി, വ​യ​റു​വേ​ദ​ന, ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന്​ ര​ക്ത​സ്രാ​വം, ക​റു​ത്ത​മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ട്, ശ​രീ​രം ചു​വ​ന്ന് ത​ടി​ക്ക​ല്‍, ശ​രീ​രം ത​ണു​ത്ത് മ​ര​വി​ക്കു​ക, ത​ള​ര്‍ച്ച, ര​ക്ത​സ​മ്മ​ര്‍ദം താ​ഴു​ക, കു​ട്ടി​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ ക​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​വ ഡെ​ങ്കി​പ്പ​നി​യു​ടെ സൂ​ച​ന​ക​ളാ​ണ്. ഡെ​ങ്കി​പ്പ​നി ബാ​ധി​ത​ര്‍ പ​ക​ല്‍സ​മ​യം വി​ശ്ര​മി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും പൂ​ര്‍ണ​മാ​യും കൊ​തു​കു​വ​ല​ക്കു​ള്ളി​ല്‍ ആ​യി​രി​ക്ക​ണം.

ഒ​രു​ത​വ​ണ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​ര്‍ക്ക് വീ​ണ്ടും രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ മാ​ര​ക​മാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വീ​ട്ടി​ന​ക​ത്തും സ​മീ​പ​വു​മാ​ണ് പ്ര​ജ​ന​നം ന​ട​ത്തു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കി​ന്റെ നി​യ​ന്ത്ര​ണ​മാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ര്‍ഗം.

seven-more-people-have-dengue-and-25-people-have-symptoms