
കോഴിക്കോട് നിപ സ്ഥിരീകരിച്ചു; പനിബാധിച്ച് മരിച്ച രണ്ട് പേർക്കും രോഗബാധ
September 12, 2023കോഴിക്കോട്: ജില്ലയിൽ രണ്ട് പേർക്ക് നിപ ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പൂണൈയിലെ വൈറോളജി ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളും പോസറ്റീവാണ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് നിപ വൈറസ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രിയുമായി സംസാരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാല് പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.