കൊ​ല്ലം: ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ നാ​ല്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ച്ച്​1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്​ ജ​ങ്ഷ​ന്​ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ​രോ​ഗം ബാ​ധി​ച്ച​ത്. എ​ന്നാ​ൽ, നി​ല​വി​ൽ എ​ച്ച്​1​എ​ൻ1 പോ​സി​റ്റി​വ്​ ആ​യ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഫ​ലം മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ​ കൈ​മാ​റി​യ​ത്. മ​റ്റ്​ മൂ​ന്നു​പേ​രു​​ടെ വി​വ​ര​ങ്ങ​ളു​ൾ​പ്പെ​ടെ വ്യാ​ഴാ​ഴ്ച സ്കൂ​ളി​ൽ​നി​ന്ന്​ കൈ​മാ​റും.

അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മൂ​ന്ന്​ പേ​രു​ടെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക. ക​ഴി​ഞ്ഞ 13 മു​ത​ൽ പ​നി ബാ​ധി​ച്ച കു​ട്ടി​ക​ളു​​ടെ ര​ക്ത​പ​രി​ശോ​ധ​ന​യി​ലാ​ണ്​​ എ​ച്ച്​1​എ​ൻ1 ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ പ​രി​ധി വ​രു​ന്ന ഉ​ളി​യ​ക്കോ​വി​ൽ യു.​പി.​എ​ച്ച്.​സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ​സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ആ​രോ​ഗ്യ സം​ഘം ബു​ധ​നാ​ഴ്ച സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. സ്കൂ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾ ഇപ്പോൾ ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാം മനുഷ്യശരീരത്തിൽ ഏറ്റവും

മെഡിക്കൽ കോളജുകളിൽ പുകയില നിർമാർജന കേന്ദ്രം സ്ഥാപിക്കണം

ന്യൂ​ഡ​ൽ​ഹി: പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന്റെ ദൂ​ഷ്യ​ഫ​ലം ചെ​റു​ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ (എ​ൻ.​എം.​സി) മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളോ​ട് ചേ​ർ​ന്നു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ സൈ​ക്യാ​ട്രി​യോ മ​റ്റേ​തെ​ങ്കി​ലും വി​ഭാ​ഗ​മോ ന​ട​ത്തു​ന്ന പ്ര​ത്യേ​ക ക്ലി​നി​ക്കാ​യും പു​ക​യി​ല

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു

കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന്