സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

January 21, 2025 0 By KeralaHealthNews

ന​ല്ല​ത് ഓ​ർ​ത്തെ​ടു​ക്കാം

ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച മോ​ശം കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും, ന​ന്നാ​യി ന​ട​ന്ന​വ​യേ​ക്കാ​ൾ നാം ​ഓ​ർ​ത്തി​രി​ക്കു​ക. തെ​റ്റാ​യി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ​ല​രും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ടാ​വു​ക. അ​തി​നാ​ൽ, ന​ല്ല​തി​നെ ബോ​ധ​പൂ​ർ​വം​ത​ന്നെ ഓ​ർ​ത്തെ​ടു​ക്കു​ക. നി​ങ്ങ​ൾ കൃ​ത​ജ്ഞ​നാ​യി​രി​ക്കേ​ണ്ട മൂ​ന്നു കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്നും രാ​വി​ലെ എ​ഴു​തി​വെ​ക്കു​ന്ന​ത് ഇ​തി​നു​ള്ള ഒ​രു വ​ഴി​യാ​ണ്. കി​ട്ടി​ല്ലെ​ന്നു ക​രു​തി​യ ട്രെ​യി​ൻ കി​ട്ടി എ​ന്ന​തു പോ​ലെ, കു​ഞ്ഞു കാ​ര്യ​ങ്ങ​ളാ​യാ​ലും എ​ഴു​തു​ക.�

ഒ​ന്നും ചെ​യ്യാ​തെ​യു​മി​രി​ക്കാം

അ​ൽ​പ​നേ​ര​ത്തേ​ക്ക് ഒ​ന്നും ചെ​യ്യാ​തെ​യു​മി​രി​ക്കാം. നൂ​റു കൂ​ട്ടം കാ​ര്യ​ങ്ങ​ൾ നി​റ​ഞ്ഞ ഒ​രു പ്ര​ഭാ​ത​ത്തി​ലേ​ക്ക് എ​ഴു​ന്നേ​ൽ​ക്കാ​ൻ ഇ​ന്ന​ത്തെ കാ​ല​ത്ത് എ​ളു​പ്പ​മാ​ണ്. പ​ക്ഷെ, ഒ​ന്നും ചെ​യ്യാ​തി​രി​ക്കാ​ൻ അ​ൽ​പം ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ഒ​ന്നും ചെ​യ്യാ​തെ ചാ​രു​ക​സേ​ര​യി​ൽ മേ​ൽ​ക്കൂ​ര നോ​ക്കി ഇ​രി​ക്കാം, പോ​ഡ്കാ​സ്റ്റ് കേ​ൾ​ക്കാ​തെ ഒ​രു പ്ര​ഭാ​ത​ന​ട​ത്ത​മാ​കാം…