തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (

) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം 85.83 ശതമാനം സ്‌കോറും, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം 88.47 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം 90.55 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്.

കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്. 2023ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ആര്‍ദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു.

ഇതിലൂടെ വാര്‍ഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങള്‍ ശാക്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച എന്‍.ക്യു.എ.എസ് അംഗീകാരം. കൂടുതല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍.ക്യു.എ.എസ് അംഗീകാരം നേടാനുള്ള തയ്യാറെടുപ്പിലാണ്.

ഇതോടെ സംസ്ഥാനത്തെ 197 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 83 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 133 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 3 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടി.

എന്‍.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പി​ടി​വി​ട്ട് പ​ക​ർ​ച്ച​വ്യാ​ധി മ​ര​ണം

പി​ടി​വി​ട്ട് പ​ക​ർ​ച്ച​വ്യാ​ധി മ​ര​ണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം താ​ളം​തെ​റ്റു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി മ​ര​ണം കു​ത്ത​നെ ഉ​യ​ർ​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് വെ​ബ്സൈ​റ്റ് പ്ര​കാ​രം മ​ഞ്ഞ​പ്പി​ത്ത (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​മ​ര​ണം നാ​ലി​ര​ട്ടി​യാ​യി. എ​ലി​പ്പ​നി മ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 60 ശ​ത​മാ​നം കൂ​ടി. 80 എ​ലി​പ്പ​നി മ​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ

ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്നു; അതീവ ജാഗ്രതയിൽ ഇന്ത്യ

ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്നു; അതീവ ജാഗ്രതയിൽ ഇന്ത്യ

ന്യൂഡൽഹി: ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി അധികാരികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികൾ എന്നിവിടങ്ങളിൽ

പു​ക​വ​ലി നി​ർ​ത്താം, പ​രി​ഹാ​രം സ്മാ​ർ​ട്ട് വാ​ച്ചി​ലു​ണ്ട്

പു​ക​വ​ലി നി​ർ​ത്താം, പ​രി​ഹാ​രം സ്മാ​ർ​ട്ട് വാ​ച്ചി​ലു​ണ്ട്

പു​ക​വ​ലി നി​ർ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​കും. പ​ക്ഷേ, ആ ​ശീ​ലം പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​ങ്ങ​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പു​തി​യൊ​രു മാ​ർ​ഗം തു​റ​ന്നി​രി​ക്കു​ന്നു. ടെ​ക്നോ​ള​ജി​യു​ടെ കാ​ല​മാ​ണ​ല്ലോ. ഇ​ക്കാ​ര്യ​ത്തി​ലും അ​ൽ​പം ടെ​ക്നോ​ള​ജി​യാ​കാം. കൈ​യി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന സ്മാ​ർ​ട്ട് വാ​ച്ചി​ലാ​ണ് പ​രി​ഹാ​രം ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്! ആ​ലോ​ചി​ച്ചു​നോ​ക്കൂ: പു​ക​വ​ലി​ക്കാ​നാ​യി