കു​റ്റ്യാ​ടി: ര​ക്​​തരോ​ഗം ബാ​ധി​ച്ച അ​ർ​ജു​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്റ്റെം ​സെ​ൽ റീ ​പ്ലാ​ന്റേ​ഷ​ൻ ശ​സ്ത്ര​​ക്രി​യ​ക്കാ​യി മൂ​ല​കോ​ശ​ദാ​താ​വി​നെ തേ​ടി കുടുംബം. പ​രേ​ത​നാ​യ അ​ഡ്വ. മോ​ഹ​ൻ​ദാ​സി​ന്റെ​യും ക​ര​ണ്ടോ​ട്​ ഗ​വ. എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു​വി​ന്റെ​യും മ​ക​നാ​ണ്​ അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച​ത്.

പ​തി​നാ​യി​രം മു​ത​ൽ 10 ല​ക്ഷം വ​രെ ആ​ളു​ക​ളി​ൽ ഒ​രാ​ളു​ടെ മാ​ത്ര​മാ​ണ് മൂ​ല​കോ​ശം സാ​മ്യ​മു​ള്ള​താ​കു​ന്ന​ത്. സ്വ​ന്തം കു​ടും​ബ​ത്തി​ൽ ഒ​രാ​ളു​ടേ​ത്​ സ്വീ​ക​രി​ച്ചെ​ങ്കി​ലും വേ​ണ്ട​രീ​തി​യി​ൽ പ്ര​തി​ക​രി​ക്കാ​ത്ത​തി​നാ​ൽ അർജുന് വീ​ണ്ടും സ്റ്റെം ​സെ​ൽ റീ ​പ്ലാ​ന്റേ​ഷ​ൻ ഓ​പ​റേ​ഷ​ൻ ന​ട​ത്തേ​ണം. ഇ​ത​ിനാ​യി ബ​ന്ധു​ക്ക​ൾ മൂ​ല​കോ​ശ ദാ​താ​വി​നെ കി​ട്ടു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്. മൂ​ക്കി​ലാ​ണ് മൂ​ല​കോ​ശ സാ​മ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ക. അ​നു​യോ​ജ്യ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ ഒ​രു​ത​വ​ണ ര​ക്​​തം ന​ൽ​കി​യാ​ൽ മ​തി. ഇ​തി​ൽ നി​ന്ന് മൂ​ല​കോ​ശം വേ​ർ​തി​രി​ച്ച്​ രോ​ഗി​ക്കു​ ന​ൽ​കും.

അ​ർ​ജു​ന്റെ സ​ഹ​പാ​ഠി​ക​ളും പ​ഠി​ച്ച ക​ലാ​ല​യ​ങ്ങ​ളും മൂ​ല​കോ​ശ ദാ​താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള യ​ജ്ഞ​ത്തി​ലാ​ണ്. എ​ൻ.​എ​സ്.​എ​സ്​ ആ​ഭി​ഖ്യ​ത്തി​ൽ മൊ​കേ​രി ഗ​വ. കോ​ള​ജി​ൽ 13ന് ​രാ​വി​ലെ 10ന്​ ​ക്യാ​മ്പ് ന​ട​ക്കും. ഫോ​ൺ: 6745275004.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു; നാഡീവ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്…

എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു; നാഡീവ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്…

എറണാകുളം: ജില്ലയിൽ ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് ചില പ്രാണികൾ വഴിയാണ് പകരുന്നത്. നാഡീവ്യൂഹത്തെ ബാധിച്ച്

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ബിരിയാണിയോളം രുചിയും പ്രിയവും പകർന്ന മറ്റെന്തുണ്ടാകും? ഒറ്റ മുഹൂർത്തത്തിനോ നാളിനോ ആകുമ്പോൾ പറയാൻ വേറെ ചിലതുണ്ടാകുമെങ്കിലും എന്നും എപ്പോഴും നാവിൽ കപ്പലോട്ടുന്ന രുചിക്കൂട്ടായി മറ്റൊന്നുമില്ല എന്നാകും ഉത്തരം. നാടെത്ര മാറിയാലും കടലെത്ര കടന്നാലും ചെറിയ രുചിഭേദങ്ങളോടെ അവിടെ ബിരിയാണിയുണ്ടെന്നതാണ് പുതുകാല വിശേഷം…

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മെലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും ഉറപ്പാക്കിയത്. പഞ്ചായത്തിലെ 15 മുതൽ 59 വയസുവരെയുള്ള മുഴുവൻ പെൺകുട്ടികളിലും