ലോ​ക​ത്തെ ലോ​ക്ഡൗ​ണി​ലാ​ക്കി​യ മ​ഹാ​മാ​രി​യാ​യി​രു​ന്നു കോ​വി​ഡ്-19. 2019 ഡി​സം​ബ​റി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ൽ ആ​ദ്യ​മാ​യി റി​​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നു. 2020 ജ​നു​വ​രി 11നാ​ണ് ലോ​ക​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണം റി​​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തും വു​ഹാ​നി​ലാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 41 പേ​രി​ലൊ​രാ​ളാ​യ ഒ​രു 61കാ​ര​ൻ. അ​ത്യ​സാ​ധാ​ര​ണ​മാ​യ ന്യൂ​മോ​ണി​യ​യു​ടെ രൂ​പ​ത്തി​ലാ​ണ് അ​യാ​ളെ മ​ര​ണം കൊ​ണ്ടു​പോ​യ​ത്. ലോ​ക​ത്തെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലേ​ക്ക് ന​യി​ച്ച ആ ​മ​ര​ണ​ത്തി​ന് ഇ​ന്നേ​ക്ക് അ​ഞ്ചു​വ​ർ​ഷം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് അ​തി​നു​ശേ​ഷം ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 71 ല​ക്ഷം പേ​രാ​ണ്. ഇ​ത് വെ​റും ഔ​ദ്യോ​ഗി​ക ക​ണ​ക്ക്; യ​ഥാ​ർ​ഥ മ​ര​ണ സം​ഖ്യ ചു​രു​ങ്ങി​യ​ത് ഒ​ന്നേ​കാ​ൽ കോ​ടി​യെ​ന്നാ​ണ് പ​ല സം​ഘ​ട​ന​ക​ളും വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ആ​കെ എ​ത്ര മ​ര​ണം?

ലോ​ക​ത്ത് 77.7 കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 70,79,587 എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഡാ​ഷ് ബോ​ർ​ഡ് പ്ര​കാ​ര​മു​ള്ള ക​ണ​ക്ക്. ഇ​തി​ൽ 500 എ​ണ്ണം കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​മേ​രി​ക്ക​യി​ലാ​ണ്- 12 ല​ക്ഷം. ബ്ര​സീ​ലി​ൽ ഏ​ഴു​ല​ക്ഷ​വും ഇ​ന്ത്യ​യി​ൽ 5.34 ല​ക്ഷ​വു​മാ​ണ് മ​ര​ണ സം​ഖ്യ.

എ​ങ്ങും പോ​യി​ട്ടി​ല്ല

കോ​വി​ഡ് ഇ​പ്പോ​ഴു​മു​ണ്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2024 ഡി​സം​ബ​ർ 22 മു​ത​ലു​ള്ള ഏ​ഴു ദി​വ​സ​ത്തി​നി​ടെ, ലോ​ക​ത്ത് 36,544 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന് തൊ​ട്ടു​മു​മ്പു​ള്ള കോ​വി​ഡ് കേ​സി​നെ​ക്കാ​ൾ 13,539 എ​ണ്ണം കു​റ​വാ​ണി​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 1.88 ല​ക്ഷം ​പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ ഇ​ത് 1.81 ല​ക്ഷം ആ​യി​രു​ന്നു. അ​ഥ​വാ, ലോ​ക​ത്ത് കോ​വി​ഡ് കേ​സു​ക​ൾ നി​ല​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ന​ന്നേ കു​റ​ഞ്ഞു.

�2024ലെ ​അ​വ​സാ​ന ആ​ഴ്ച​യി​ൽ ലോ​ക​ത്ത് 455 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​ട്ടു​ണ്ട്. തൊ​ട്ടു​മു​മ്പ​ത്തെ ആ​ഴ്ച​യി​ൽ അ​ത് 570 ആ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ 2307 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ന​വം​ബ​റി​ൽ 2944 ആ​ണ് കോ​വി​ഡ് മ​ര​ണം. ഇ​പ്പോ​ഴും ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് അ​മേ​രി​ക്ക​യി​ലാ​ണ്. ഡി​സം​ബ​റി​ൽ അ​വി​ടെ 1700 പേ​ർ മ​രി​ച്ചു; ഇ​ന്ത്യ​യി​ൽ ഒ​രാ​ളും.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

നടപടിയില്ല, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിൽ പിഴവുകൾ ആവർത്തിക്കുന്നു

കോ​ഴി​ക്കോ​ട്: ഗു​രു​ത​ര പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​മാ​ന്തം കാ​ണി​ക്കു​ന്ന​ത് സ​മാ​ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ.​സി.​യു പീ​ഡ​ന​വും ശ​സ്​​​ത്ര​ക്രി​യ ഉ​പ​ക​ര​ണം വ​യ​റ്റി​ൽ മ​റ​ന്നു​വെ​ച്ച സം​ഭ​വ​വും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ, അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ

മനസ്സിനെ മനസ്സിലാക്കാം

‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’ അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ ശിക്ഷ. എന്നാൽ ഏറെ പ്രിയപ്പെട്ടവരിൽനിന്ന് പെട്ടെന്നൊരു ദിനത്തിൽ അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം

ഡെങ്കിപ്പനി തടയാൻ മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദുബൈ: രാജ്യത്ത് ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എക്സ്​ അക്കൗണ്ടിലൂടെയാണ്​ കൊതുക്​ നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്​. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ