ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും അ​ഥ​വാ കു​ടും​ബ​ജീ​വി​ത​വും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യ​ൽ പ​ല​ർ​ക്കും വെ​ല്ലു​വി​ളി​യാ​ണ്. ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കു​ന്ന​തി​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ല​പ്പോ​ഴും ത​ട​സ്സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. എ​ന്നാ​ൽ, ജോ​ലി​യ​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രാ​ളു​ടെ സ​പ്പോ​ർ​ട്ട് സി​സ്റ്റ​മാ​ണ് കു​ടും​ബ​മെ​ന്ന് മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ‘‘എ​പ്പോ​ഴും എ​നി​ക്കു​ചു​റ്റും സ്വ​ന്ത​ക്കാ​രാ​യ ആ​രെ​ങ്കി​ലു​മു​ണ്ടാ​കും.

അ​തു​കൊ​ണ്ടു​ത​ന്നെ പൂ​ർ​ണ​മാ​യും പ്രാ​ക്ടീ​സി​ൽ മു​ഴു​കാ​ൻ എ​നി​ക്കു ക​ഴി​ഞ്ഞു’’ – പ്ര​ശ​സ്ത ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ മാ​താ​വും ഡോ​ക്ട​റു​മാ​യ മ​ധു ചോ​പ്ര പ​റ​യു​ന്നു. ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും ത​മ്മി​ൽ വേ​ർ​തി​രി​ക്കേ​ണ്ട​ത് ഏ​റെ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ത് കു​ട്ടി​ക​ൾ​ക്ക് പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​വ​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​യെ​ന്നും അ​വ​ർ പ​റ​യു​ന്നു. ജോ​ലി​യി​ൽ അ​ത്ര​മേ​ൽ പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്താ​ൻ അ​വ​ൾ​ക്ക് സാ​ധി​ക്കു​ന്ന​ത് ഈ ​വ​ർ​ക്ക്-​ലൈ​ഫ് വേ​ർ​തി​രി​ക്ക​ൽ കൊ​ണ്ടാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ജീ​വി​ത​ത്തി​ലെ വി​വി​ധ റോ​ളു​ക​ളെ വെ​വ്വേ​റെ നി​ല​നി​ർ​ത്തു​ന്ന​തി​ലൂ​ടെ ക​രി​യ​റി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നും ‘വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ജീ​വി​ക്കാ​നും’ സാ​ധി​ക്കും.

ജീ​വി​ത റോ​ളു​ക​ൾ വേ​ർ​തി​രി​ച്ചു​ നി​ർ​ത്തി​യാ​ൽ

  • പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന ചി​ന്ത​ക​ളെ​യും അ​നു​ഭ​വ​ങ്ങ​ളെ​യും വേ​ർ​തി​രി​ച്ചു​നി​ർ​ത്താ​ൻ ക​മ്പാ​ർ​ട്ട്​​മെ​ന്റ​ലൈ​സേ​ഷ​ൻ സ​ഹാ​യി​ക്കു​ന്നു. ഇ​ത് ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും മാ​ന​സി​ക വ്യ​ക്ത​ത​യും കൂ​ട്ടും. ആ​ധി​യും മാ​ന​സി​ക സ​മ്മ​ർ​ദ​വും കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും.
  • കൃ​ത്യ​മാ​യ ദി​ന​ച​ര്യ​യു​ണ്ടെ​ങ്കി​ൽ ന​മ്മു​ടെ ദി​വ​സ​ത്തി​ന് ഒ​ഴു​ക്കു​ണ്ടാ​കും. ഉ​ൽ​പാ​ദ​ന​ക്ഷ​മ​മ​ല്ലാ​ത്ത സ​മ​യ​ങ്ങ​ൾ വ​ള​രെ കു​റ​വാ​യി​രി​ക്കും. വ​ർ​ക്ക്-​ലൈ​ഫ് ബാ​ല​ൻ​സ് നി​ല​നി​ർ​ത്താ​ൻ എ​ളു​പ്പ​മാ​കും.
  • ഓ​രോ​ന്നി​നും ആ​വ​ശ്യ​മാ​യ അ​തി​ർ​വ​ര​മ്പും ന​മ്മു​ടെ നി​ല​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ബോ​ധ്യ​വു​മു​ണ്ടെ​ങ്കി​ൽ വ്യ​ക്തി ജീ​വി​ത​വും ജോ​ലി​യും വേ​ർ​തി​രി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇനി അൽപം നിൽക്കാം

മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ​യി​രു​പ്പി​ൽ ജോ​ലി​​ ചെ​യ്യു​ന്നപോ​ലെ വി​ശ്ര​മ​മി​ല്ലാ​ത്ത നി​ൽ​പ്പും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും ക​മ്പ്യൂ​ട്ട​റി​നു​മു​ന്നി​ൽ ഏ​റെ നേ​രം ഇ​രു​ന്ന് ജോ​ലി​ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രാ​ണ് പ​ല​രും. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഇ​രു​പ്പി​രു​ന്ന് ജോ​ലി​​ചെ​യ്യു​ന്ന​ത് പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും അ​തി​നാ​ൽ അ​ൽ​പ​നേ​രം

പത്രത്താളുകളിൽ ഭക്ഷണം പൊതിയരുത്! കർശന മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; കാരണം ഇതാണ്…

പത്രത്താളുകളിൽ ഭക്ഷണം പൊതിയരുത്! കർശന മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; കാരണം ഇതാണ്…

ന്യൂഡൽഹി: പത്രങ്ങളിൽ ഭക്ഷണ പദാർഥങ്ങൾ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) മുന്നറിയിപ്പ് നൽകി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി. കമല വർധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിർത്താൻ

ദേശീയ വിരവിമുക്ത ദിനം ഇന്ന്; വി​ര​ബാ​ധ എ​ങ്ങ​നെ ത​ട​യാം​?

തൊ​ടു​പു​ഴ: കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യെ​യും പൊ​തു​വെ​യു​ള​ള ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വി​ര​ശ​ല്യം. ഈ ​വ​ര്‍ഷം വി​ര വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് ന​വം​ബ​ര്‍ 26നാ​ണ്. ആ ​ദി​വ​സം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​ര​ന​ശീ​ക​ര​ണ​ത്തി​നാ​യി ആ​ല്‍ബ​ന്‍ഡ​സോ​ള്‍ ഗു​ളി​ക ന​ല്‍കും. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ത്ത ഒ​ന്ന്​