കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മു​ണ്ടി​നീ​ര് (മം​സ്) പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് മു​ണ്ടി​നീ​ര് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത് സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​യാ​ൻ വ​രെ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ക്രി​സ്മ​സ് പ​രീ​ക്ഷ​ക്കാ​ല​ത്ത് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഗ​ണ്യ​മാ​യ തോ​തി​ലാ​ണ് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്.

വ​ള​രെ വേ​ഗം പ​ര​ക്കു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ വ്യാ​പ​ന​പ്ര​തി​രോ​ധം പ​ല​പ്പോ​ഴും ഫ​ല​പ്ര​ദ​മാ​വു​ന്നി​ല്ല. പാ​രാ​മി​ക്സോ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ർ.​എ​ൻ.​എ വൈ​റ​സാ​ണ് മു​ണ്ടി​വീ​ക്കം ഉ​ണ്ടാ​കു​ന്ന​ത്. മു​ണ്ടി​നീ​ര്, താ​ട​വീ​ക്കം, തൊ​ണ്ടി​വീ​ക്കം, മം​സ് എ​ന്നി​ങ്ങ​നെ പ​ല പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു.

ല​ക്ഷ​ണ​ങ്ങ​ൾ

വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ര​ണ്ടു മു​ത​ൽ മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. ഉ​മി​നീ​ര​ട​ങ്ങി​യ ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​ത് പ​ക​രു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് എ​ക​ദേ​ശം ഒ​രാ​ഴ്ച വ​രെ രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാം. പ​നി, തൊ​ണ്ട​വേ​ദ​ന, പേ​ശി​വേ​ദ​ന, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്‌​മ, ഭ​ക്ഷ​ണം ച​വ​ക്കു​മ്പോ​ൾ വേ​ദ​ന എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. ചെ​വി​ക്കു മു​ന്നി​ലു​ള്ള പ​രോ​ട്ടി​ട് എ​ന്ന ഉ​മി​നീ​ർ ഗ്ര​ന്ഥി​യു​ടെ വീ​ക്ക​വും വേ​ദ​ന​യും പ്രാ​ധാ​ന ല​ക്ഷ​ണ​മാ​ണ്.

പ​ക​രു​ന്ന​തെ​ങ്ങ​നെ?

ജ​ല​ദോ​ഷ​വും കൊ​റോ​ണ​യും പ​ര​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​ണ് മു​ണ്ടി​നീ​രും പ​ക​രു​ന്ന​ത്. രോ​ഗി തു​മ്മു​ക​യോ ചു​മ​ക്കു​ക​യോ ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, രോ​ഗി ഉ​പ​യോ​ഗി​ച്ച തോ​ർ​ത്ത്, തൂ​വാ​ല, പാ​ത്രം, ഗ്ലാ​സ്, ടി​ഷ്യു പേ​പ്പ​ർ എ​ന്നി​വ​യി​ലൂ​ടെ​യും അ​സു​ഖം പ​ക​രാം.

ഈ ​അ​സു​ഖ​ത്തി​ന് സ​ങ്കീ​ർ​ണ​ത​ക​ൾ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. കൗ​മാ​ര​ക്കാ​രാ​യ ആ​ൺ​കു​ട്ടി​ക​ളി​ൽ രോ​ഗം ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​ന്ധ്യ​ത​ക്കു​വ​രെ കാ​ര​ണ​മാ​യേ​ക്കാം. സെ​ൻ​സ​റി ന്യൂ​റ​ൽ ബ​ധി​ര​ത ഉ​ണ്ടാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. മു​തി​ർ​ന്ന​വ​രി​ലും പ്രാ​യ​മേ​റി​യ​വ​ർ​ക്കും വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ശാ​രീ​രി​ക ല​ക്ഷ​ണ​ങ്ങ​ളും (പ്ര​ത്യേ​കി​ച്ച് വീ​ർ​ത്ത ക​വി​ളു​ക​ൾ) വ​ഴി രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ സാ​ധി​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സാ​ധാ​ര​ണ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ശ​മി​ക്കു​ന്ന​താ​ണ്. മു​ണ്ടി​നീ​രി​ന് പ്ര​ത്യേ​ക മ​രു​ന്ന് ആ​വ​ശ്യ​മി​ല്ല. ഒ​രു വൈ​റ​ൽ രോ​ഗ​മാ​യ​തി​നാ​ൽ അ​നാ​വ​ശ്യ​മാ​യി ആ​ന്റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗി​ക്ക​രു​ത്. വേ​ദ​ന കു​റ​ക്കാ​ൻ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​രസെ​റ്റ​മോ​ൾ കൊ​ടു​ക്കാം.

വീ​ക്ക​വും വേ​ദ​ന​യും കു​റ​യു​ന്ന​തി​നു​വേ​ണ്ടി ചൂ​ടു​പി​ടി​ക്കു​ക​യോ, ഐ​സ് വെ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം, വി​ശ്ര​മം അ​നി​വാ​ര്യ​മാ​ണ്. ഈ ​അ​സു​ഖം വ​ന്നാ​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ചു ദി​വ​സം മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

കു​ട്ടി​ക​ളെ സ്‌​കൂ​ളി​ൽ വി​ട​രു​ത്. മു​ഖ​വും കൈ​കാ​ലു​ക​ളും സോ​പ്പും വെ​ള്ള​വും കൊ​ണ്ട് ഇ​ട​ക്കി​ടെ ക​ഴു​കു​ന്ന​ത് ന​ല്ല​താ​ണ്. ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. മാ​സ്ക് വ​ഴി​യും ഈ ​രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ക്കും.

ഇവ ശ്രദ്ധിക്കാം

  • പ്ര​ത്യേ​ക മ​രു​ന്ന് ആ​വ​ശ്യ​മി​ല്ല.
  • അ​നാ​വ​ശ്യ​മാ​യി ആ​ന്റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗി​ക്ക​രു​ത്.
  • വേ​ദ​ന കു​റ​ക്കാ​ൻ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​രസെ​റ്റ​മോ​ൾ കൊ​ടു​ക്കാം.
  • വീ​ക്ക​വും വേ​ദ​ന​യും കു​റ​യു​ന്ന​തി​ന് ചൂ​ടു​പി​ടി​ക്കു​ക​യോ, ഐ​സ് വെ​ക്കു​ക​യോ ചെ​യ്യാം.
  • ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം, വി​ശ്ര​മം അ​നി​വാ​ര്യം.
  • ചു​രു​ങ്ങി​യ​ത് അ​ഞ്ചു ദി​വ​സം മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൈ​റ​ൽ​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ജില്ലക്ക്​ പനിക്കുന്നു…

തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വൈ​റ​ൽ​പ​നി​യെ തു​ട​ർ​ന്ന്​ 3033 പേ​രാ​ണ്​ ഈ ​ആ​ഴ്ച ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ചു​ട്ടു​പൊ​ള്ളു​ന്ന പ​നി, ചു​മ, വി​റ​യ​ൽ, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റു​​വേ​ദ​ന, ഛർ​ദി,

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ എപ്പോൾ?

കാൽമുട്ട് ശസ്ത്രക്രിയയുടെ ശരിയായ സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരു രോഗിയും കുടുംബവും ഡോക്ടറും ശരിയായ ഒരു തീരുമാനത്തിലൂടെ മുട്ടുമാറ്റിവെക്കൽ എന്ന പ്രക്രിയയിലേക്ക് കടക്കുന്നതാണ് രീതി. ഒരു രോഗിയുടെ ആർത്രൈറ്റിസ് വളരെ മോശമാകുന്ന അവസ്ഥയിലാണ് ഡോക്ടർ മുട്ടുമാറ്റി വെക്കൽ ശസ്ത്രക്രിയ നിർദേശിക്കുന്നത് ചോദ്യത്തിനുള്ള

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

കോഴിക്കോട്: ചികിത്സയും രോഗനിർണയവും ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മാർഗങ്ങൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വികസിപ്പിച്ചെടുത്തതായി ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ സജി എസ്. മാത്യു അറിയിച്ചു. ചാറ്റ് ജി.പി.ടി. ഉപയോഗിച്ചാണ് ഡോ. ബിജോയ്‌ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം സാങ്കേതികവിദ്യ വികസിപ്പിച്ചത്. രോഗലക്ഷണങ്ങൾ രേഖപ്പെടുത്തിയാൽ രോഗനിർണയത്തിന്