ന്യൂ​ഡ​ൽ​ഹി: പാ​മ്പു​ക​ടി സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ക​ണ്ട് ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

അ​തി​നാ​ൽ, പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് സ​മാ​ന​മാ​യി, നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​മ്പു​ക​ടി വ​ർ​ധി​ക്കു​ന്ന​ത് ത​ട​യാ​നും ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ദേ​ശീ​യ ക​ർ​മ​പ​ദ്ധ​തി​യു​ടെ (എ​ൻ.​എ.​പി.​എ​സ്.​ഇ) ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം.

സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​യ​മം വേ​ണം

റി​പ്പോ​ർ​ട്ടി​ങ്ങി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​യ​മം കൊ​ണ്ടു​വ​ര​ണം. ഇ​തി​നാ​യി പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ കൊ​ണ്ടു​വ​രി​ക​യോ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യോ ​ചെ​യ്യ​ണം. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജു​മ​ട​ക്കം കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ക​ണ​ക്കു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​മാ​റു​ക​യും വേ​ണം.

പാ​മ്പു​ക​ടി​യേ​റ്റ​താ​യി സം​ശ​യി​ച്ച് ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ​യും മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ക​യും വേ​ണം.

2030 ൽ ​പ​കു​തി​യാ​യി കു​റ​ക്കും

2030 ആ​കു​മ്പോ​ഴേ​ക്കും പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണം പ​കു​തി​യാ​യി കു​റ​ക്കു​ക​യാ​ണ് ‘നാ​ഷ​ന​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ഫോ​ർ പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് സ്നേ​ക്ക്ബൈ​റ്റ് എ​ൻ​വെ​ന​​മി​ങ് (എ​ൻ.​എ.​പി.​എ​സ്.​ഇ) ക​ർ​മ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

“പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​ത് വൈ​ക​ല്യ​മ​ട​ക്കം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​തു​കൊ​ണ്ട് ത​ന്നെ ഇ​തി​നെ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്റെ പ്ര​ശ്ന​മാ​യി ക​ണ​ക്കാ​ക്ക​ണം’’ -കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പു​ണ്യ സ​ലീ​ല ശ്രീ​വാ​സ്ത​വ

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഉറക്കമില്ലായ്മക്ക് ആയുർവേദത്തിലൂടെ ഉത്തമ പരിഹാരം…

ഉറക്കമില്ലായ്മക്ക് ആയുർവേദത്തിലൂടെ ഉത്തമ പരിഹാരം...

ശരീരത്തിനും (ശരീർ) മനസ്സിനും (മനുഷ്യൻ) മതിയായ വിശ്രമം നൽകുന്ന സ്വാഭാവിക പ്രതിഭാസമാണ് ഉറക്കം. അനിദ്ര (ഉറക്കമില്ലായ്മ) രോഗിക്ക് ശരിയായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്, ഇത് അവന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അനുചിതമായ ഭക്ഷണക്രമവും ക്രമരഹിതമായ ജീവിതശൈലിയും (ആഹാറും വിഹാറും) സഞ്ചരിക്കുന്ന

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവായി

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിട്ടുതിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടുവെന്ന് മന്ത്രി വീണ ജോര്‍ജ്. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന്

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

കൊ​യി​ലാ​ണ്ടി: നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലി​ലൊ​ന്ന് കു​റ​വ്. ര​ണ്ടാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഒ.​പി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​ന​മെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഇ​ത് അ​ഞ്ഞൂ​റോ​ള​മാ​യി​രു​ന്നു. മു​ൻ ക​രു​ത​ൽ എ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്