കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ പു​തു​താ​യി എ​യ്ഡ്സ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. പ​രി​ശോ​ധ​ന ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കു​റ​ഞ്ഞു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഈ​വ​ർ​ഷം ഒ​ക്ടോ​ബ​ർ​വ​രെ 1920271 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1065 പേ​രി​ലാ​ണ് എ​യ്ഡ്സ് സ്ഥി​രീ​ക​രി​ച്ച​ത്. 2023ൽ 1687415 ​പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി​യ​പ്പോ​ൾ 1270 പേ​ർ​ക്കും 2022ൽ 1284136 ​പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 1126 പേ​ർ​ക്കു​മാ​യി​രു​ന്നു രോ​ഗം ബാ​ധി​ച്ച​ത്. ‘അ​വ​കാ​ശ​ങ്ങ​ളു​ടെ പാ​ത സ്വീ​ക​രി​ക്കൂ’ എ​ന്ന​താ​ണ് ഈ ​വ​ര്‍ഷ​ത്തെ ലോ​ക എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം. പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​യി​ൽ ഏ​റെ​യും നേ​ര​ത്തേ രോ​ഗം ബാ​ധി​ച്ച് തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത കേ​സു​ക​ളാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ സം​വി​ധാ​ന​മാ​യ ദി​ശ ക്ല​സ്റ്റ​ർ പ്രോ​ഗ്രാം മാ​നേ​ജ​ർ പ്രി​ൻ​സ് എം. ​ജോ​ർ​ജ് പ​റ​ഞ്ഞു.

എ​യ്ഡ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രി​ൽ അ​ധി​ക​വും പു​രു​ഷ​ന്മാ​രാ​ണ്. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ​വ​രെ 1065 പേ​ർ എ​ച്ച്.​ഐ.​വി പോ​സി​റ്റീ​വ് ആ​യ​പ്പോ​ൾ 805ഉം ​പു​രു​ഷ​ന്മാ​രാ​ണ്. സ്ത്രീ​ക​ൾ 258. 2023ൽ 1270 ​പോ​സി​റ്റീ​വാ​യ​തി​ൽ 977 പു​രു​ഷ​ന്മാ​രും 283 സ്ത്രീ​ക​ളും 10 ട്രാ​ൻ​സ്ജ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് എ​യ്ഡ്സ് പ​രി​ശോ​ധ​ന​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ എ​ണ്ണ​വും 900ൽ ​താ​ഴെ​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​ത്, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യം​കാ​ണു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. 2005 മു​ത​ൽ 2015 വ​രെ ഒ​രു​വ​ർ​ഷം രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 4000ത്തി​നും 1500 ഇ​ട​യി​ലാ​യി​രു​ന്നു. 2015 മു​ത​ൽ ഇ​ത് 1500ൽ ​താ​ഴെ​യാ​ണ്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി പ​ക​രു​ന്ന​ത്. കൂ​ടാ​തെ കൂ​ട്ടം​കൂ​ടി മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വെ​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം വ്യാ​പി​ക്കു​ന്നു​ണ്ട്.

2025നു​ള്ളി​ല്‍ 95: 95: 95 എ​ന്ന ല​ക്ഷ്യ​മാ​ണ് കേ​ര​ള​ത്തി​ന് മു​ന്നി​ലു​ള്ള​ത്. ഇ​തി​ല്‍ ആ​ദ്യ​ത്തെ 95, എ​ച്ച്.​ഐ.​വി ബാ​ധി​ത​രാ​യ 95 ശ​ത​മാ​നം പേ​രും അ​വ​രു​ടെ അ​വ​സ്ഥ തി​രി​ച്ച​റി​യു​ക​യെ​ന്ന​താ​ണ്. ര​ണ്ടാ​മ​ത്തെ 95 എ​ച്ച്.​ഐ.​വി ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ ആ​ളു​ക​ളി​ലെ 95 ശ​ത​മാ​ന​വും എ​ന്‍.​ആ​ര്‍.​ടി ചി​കി​ത്സ​ക്ക് വി​ധേ​യ​രാ​വു​ക എ​ന്ന​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോ​ഴി​ക്കോ​ട് ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; ല​ക്ഷ​ണ​ങ്ങ​ൾ

കോ​ഴി​ക്കോ​ട് ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; ല​ക്ഷ​ണ​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: നി​പ ആ​ശ​ങ്ക​ക​ൾ ഒ​​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ പ​നി എ​ന്നി​വ വ​ർ​ധി​ക്കു​ന്നു. ഈ ​മാ​സം മാ​ത്രം 249 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 1185 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ

പ്രൊ​ഡ​ക്ടി​വി​റ്റി ഹാ​ക്ക്

പ്രൊ​ഡ​ക്ടി​വി​റ്റി ഹാ​ക്ക്

ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത എ​ന്നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക എ​ന്നു മാ​ത്ര​മ​ല്ല, അ​ർ​ത്ഥ​വ​ത്താ​യ ഫ​ല​ങ്ങ​ൾ നേ​ടു​ന്ന​തി​ന് നി​ങ്ങ​ളു​ടെ സ​മ​യ​വും ഊ​ർ​ജ​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​തു​മാ​ണ്. ആ​ധു​നി​ക ജീ​വി​ത​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ ന​മ്മെ ഒ​ന്നി​ല​ധി​കം ദി​ശ​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നാ​ൽ, അ​മി​ത​ഭാ​രം അ​നു​ഭ​വ​പ്പെ​ടു​ന്നു. എ​ന്നി​രു​ന്നാ​ലും, ശ​രി​യാ​യ ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്, നി​ങ്ങ​ൾ​ക്ക്

This is diet is effective in preventing infertility, new study | വന്ധ്യത തടയാൻ ഈ ഭക്ഷണക്രമം ഫലപ്രദമാണെന്ന് പുതിയ പഠനം

This is diet is effective in preventing infertility, new study | വന്ധ്യത തടയാൻ ഈ ഭക്ഷണക്രമം ഫലപ്രദമാണെന്ന് പുതിയ പഠനം

Mediterranean diet is very famous among health conscious people. Mediterranean diet have long been praised for their multiple health benefits. Now research  suggests that it may also help in the