അറിയാം, പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചെ​ല്ലാം…

അറിയാം, പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചെ​ല്ലാം…

November 14, 2024 0 By KeralaHealthNews

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​മേ​ഹ​രോ​ഗി​ക​ളു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യം ഇ​ന്ത്യ​യാ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​താ​വ​ട്ടെ ന​മ്മു​ടെ കേ​ര​ള​ത്തി​ലും. കേ​ര​ള​ത്തി​ലെ 20 ശ​ത​മാ​നം പേ​രും പ്ര​മേ​ഹ​രോ​ഗി​ക​ളാ​ണെ​ങ്കി​ൽ അ​ടു​ത്ത 30 ശ​ത​മാ​നം പേ​ർ പ്ര​മേ​ഹം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. പു​തി​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ക്ര​മ​വും ജീ​വി​ത​ശൈ​ലി​യും പ്ര​മേ​ഹം​പോ​ലു​ള്ള​വ​യെ​ക്കൊ​ണ്ട് മ​നു​ഷ്യ​നെ നി​ത്യ​രോ​ഗി​യാ​ക്കു​ന്നു. 

എ​ന്താ​ണ് പ്ര​മേ​ഹം?

ശ​രീ​ര​ത്തി​ലെ ഇ​ൻ​സു​ലി​ന്റെ അ​ള​വ് കു​റ​യു​മ്പോ​ൾ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് സാ​ധാ​ര​ണ​യി​ൽ​നി​ന്ന് കൂ​ടു​ന്ന അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ഇ​ത് വി​വി​ധ ത​ര​ങ്ങ​ളി​ലു​ണ്ട്. ജ​ന്മ​നാ​ൽ​ത​ന്നെ ഇ​ൻ​സു​ലി​ന്റെ അ​ള​വ് കു​റ​യു​ന്ന ടൈ​പ്പ്-1 പ്ര​മേ​ഹ​മാ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. വ​ള​രെ അ​പൂ​ർ​വ​മാ​യാ​ണ് ഈ ​പ്ര​മേ​ഹം കാ​ണാ​റു​ള്ള​ത്. ഇ​ത് ബാ​ധി​ച്ച​വ​ർ​ക്ക് ചെ​റു​പ്പ​ത്തി​ലേ ഇ​ൻ​സു​ലി​ൻ എ​ടു​ക്കേ​ണ്ടി​വ​രു​ന്നു. സാ​ധാ​ര​ണ ന​മ്മ​ൾ​ക്കി​ട​യി​ൽ കാ​ണു​ന്ന 95 മു​ത​ൽ 98 ശ​ത​മാ​നം വ​രെ​യു​ള്ള പ്ര​മേ​ഹ​വും ടൈ​പ്പ്-2 പ്ര​മേ​ഹ​മാ​ണ്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ 30 വ​യ​സ്സ് ക​ഴി​യു​മ്പോ​ഴാ​ണ് ഈ ​അ​സു​ഖം ക​ണ്ടു​തു​ട​ങ്ങു​ന്ന​ത്. ഗ​ർ​ഭ​സ​മ​യ​ത്ത് സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​മേ​ഹ​ത്തി​നാ​ണ് ജ​സ്റ്റേ​ഷ​ന​ൽ ഡ​യ​ബ​റ്റി​സ് എ​ന്നു പ​റ​യു​ന്ന​ത്. ഈ ​പ്ര​മേ​ഹം പ്ര​സ​വ​ത്തോ​ടെ ഇ​ല്ലാ​താ​വും. എ​ന്നാ​ൽ, കു​റ​ച്ചു കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​വ​ർ​ക്ക് വീ​ണ്ടും പ്ര​മേ​ഹം ഉ​ണ്ടാ​യേ​ക്കാം. ഇ​തി​നു​പു​റ​മേ സ്റ്റി​റോ​യ്ഡ് പോ​ലെ​യു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും പ്ര​മേ​ഹം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു.

പാ​ര​മ്പ​ര്യ രോ​ഗം

പ്ര​മേ​ഹം ഒ​രു പാ​ര​മ്പ​ര്യ രോ​ഗ​മാ​ണ്. അ​ധ്വാ​ന​വും ജീ​വി​ത​രീ​തി​യും ഇ​തി​ൽ വ്യ​ത്യ​സ്ത​ത​ക​ൾ ഉ​ണ്ടാ​ക്കും. മാ​താ​വി​നും പി​താ​വി​നും ഏ​തു സ​മ​യ​ത്താ​ണോ പ്ര​മേ​ഹം ഉ​ണ്ടാ​യ​ത് ഏ​ക​ദേ​ശം അ​തേ സ​മ​യ​ത്ത് മ​ക്ക​ൾ​ക്കും രോ​ഗം വ​രാം. മാ​താ​പി​താ​ക്ക​ൾ​ക്ക് പ്ര​മേ​ഹം ഏ​തു രീ​തി​യി​ലാ​ണോ ബാ​ധി​ച്ച​ത് അ​തു​പോ​ലെ​ത​ന്നെ​യാ​ണ് മ​ക്ക​ളെ​യും ബാ​ധി​ക്കു​ക. മാ​താ​പി​താ​ക്ക​ൾ​ക്ക് പ്ര​മേ​ഹം കി​ഡ്നി​യെ ബാ​ധി​ച്ചാ​ൽ മ​ക്ക​ൾ​ക്കും അ​തി​നു സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​ത് എ​ല്ലാ​കാ​ര്യ​ത്തി​ലും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്.

പ്ര​മേ​ഹം എ​ന്ന നി​ശ്ശ​ബ്ദ കൊ​ല​യാ​ളി

പ്ര​മേ​ഹം​കൊ​ണ്ടു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ വ​ള​രെ വ​ലു​താ​ണ്. ദാ​ഹം കൂ​ടു​ന്ന​തും ധാ​രാ​ള​മാ​യി മൂ​ത്ര​മൊ​ഴി​ക്കാ​ൻ തോ​ന്നു​ന്ന​തും ക്ഷീ​ണം തോ​ന്നു​ന്ന​തും രോ​ഗ​ത്തി​ന്‍റെ ഹ്ര​സ്വ​കാ​ല ല​ക്ഷ​ണ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ദീ​ർ​ഘ​കാ​ല ല​ക്ഷ​ണ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി. ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​ര​ന്ത​ര​മാ​യി സാ​ധാ​ര​ണ നി​ല​യി​ൽ​നി​ന്ന് അ​ധി​ക​രി​ക്കു​മ്പോ​ൾ ശ​രീ​ര​ത്തി​ലെ എ​ല്ലാ കോ​ശ​ങ്ങ​ളെ​യും എ​ല്ലാ അ​വ​യ​വ​ങ്ങ​ളെ​യും ഇ​ത് ബാ​ധി​ക്കു​ന്നു. അ​തു​കൊ​ണ്ട് പ്ര​മേ​ഹ​ത്തെ നി​ശ്ശ​ബ്ദ കൊ​ല​യാ​ളി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. പ്ര​മേ​ഹ​രോ​ഗി​യാ​യ വ്യ​ക്തി ഒ​രു നേ​രം മ​രു​ന്നു ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ത്യേ​കി​ച്ച് ബു​ദ്ധി​മു​ട്ടൊ​ന്നും ഉ​ണ്ടാ​വി​ല്ല.

എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ ഇ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​ള​രെ വ​ലു​താ​കും. ശ​രീ​ര​ത്തി​ന്‍റെ ഒ​രൊ​റ്റ അ​വ​യ​വം​പോ​ലും പ്ര​മേ​ഹം ബാ​ധി​ക്കാ​ത്ത​താ​യി​ല്ല. കി​ഡ്നി​യെ ബാ​ധി​ച്ചാ​ൽ ഡ​യ​ബ​റ്റി​ക് നെ​ഫ്രോ​പ്പ​തി എ​ന്നും ക​ണ്ണി​നെ ബാ​ധി​ച്ചാ​ൽ റെ​റ്റി​നോ​പ്പ​തി​യെ​ന്നും ഞ​ര​മ്പു​ക​ളെ ബാ​ധി​ച്ചാ​ൽ ന്യൂ​റോ​പ്പ​തി എ​ന്നും പ​റ​യും. ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ലു​ള്ള പ​ഞ്ച​സാ​ര​യു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ബ്ലോ​ക്കാ​യും ത​ല​ച്ചോ​റി​ൽ അ​ത് സ്ട്രോ​ക്കാ​യും മാ​റു​ന്ന​ത്. ശ​രീ​ര​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന രോ​ഗ​ങ്ങ​ളു​ടെ​യെ​ല്ലാം മൂ​ല​കാ​ര​ണം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്.

അ​സ്വാ​ഭാ​വി​ക​മാ​യു​ള്ള ര​ക്ത​പ്ര​വാ​ഹം കാ​ല​ക്ര​മേ​ണ ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ഉ​ണ്ടാ​കു​മ്പോ​ൾ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ഉ​ൾ​ഭാ​ഗ​ത്തെ ഭി​ത്തി​ക്ക്‌ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു. ഇ​ത് സ്വാ​ഭാ​വി​ക​മാ​യ ര​ക്ത​പ്ര​വാ​ഹ​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു. അ​സ​ന്തു​ലി​ത​മാ​യി നി​ൽ​ക്കു​ന്ന പ്ര​മേ​ഹ​ത്തി​ന്റെ അ​ള​വാ​ണ് ഈ ​ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്ക് കേ​ടു​പാ​ട് ഉ​ണ്ടാ​ക്കു​ന്ന​ത്. പ്ര​മേ​യം ബാ​ധി​ച്ച​വ​ർ​ക്കു​ണ്ടാ​യ മു​റി​വ് ഉ​ണ​ങ്ങാ​ൻ പ്ര​യാ​സം നേ​രി​ടാ​ൻ കാ​ര​ണം കോ​ശ​ങ്ങ​ൾ നി​ർ​ജീ​വ​മാ​യ​തി​നാ​ൽ അ​വി​ടെ​യു​ള്ള ബാ​ക്ടീ​രി​യ​ക​ൾ സ​ജീ​വ​മാ​വു​ക​യും അ​വ​ർ​ക്ക് വേ​ണ്ട കൂ​ടു​ത​ൽ ഷു​ഗ​ർ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ്.

എ​ന്താ​ണ് ഇ​ൻ​സു​ലി​ൻ?

പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഒ​രു ഹോ​ർ​മോ​ണാ​ണ് ഇ​ൻ​സു​ലി​ൻ. ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് ഗ്ലൂ​ക്കോ​സു​ക​ൾ വേ​ണ്ട അ​ള​വി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​ൻ​സു​ലി​ന്റെ ധ​ർ​മം. ഇ​ൻ​സു​ലി​ന്റെ അ​ള​വ് കു​റ​യു​ന്ന​തോ​ടെ കോ​ശ​ങ്ങ​ൾ ന​ശി​ച്ചു​തു​ട​ങ്ങും. അ​തോ​ടെ ര​ക്ത​ത്തി​ൽ ഷു​ഗ​ർ കെ​ട്ടി​ക്കി​ട​ക്കും. ര​ക്ത​ത്തി​ലെ പ്രോ​ട്ടീ​ൻ, വി​റ്റ​മി​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം കോ​ശ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​പ്പെ​ടു​ത്തു​ന്ന ഇ​ൻ​സു​ലി​ന്റെ അ​ഭാ​വം കാ​ല​ക്ര​മേ​ണ കോ​ശ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ കാ​ര​ണ​മാ​കും.

പ്ര​തീ​ക്ഷ​ക​ൾ ഇ​നി​യു​മേ​റെ

അ​തി​വി​ദൂ​ര​മ​ല്ലാ​ത്ത ഭാ​വി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ജ​നി​ത​ക​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി പ്ര​മേ​ഹ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​രം​ഗം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക്രോ​മ​സോ​മി​ന്റെ കോ​ഡി​ങ്ങി​ൽ മാ​റ്റം വ​രു​ത്തി​യും പാ​ൻ​ക്രി​യാ​റ്റി​ക് ട്രാ​ൻ​സ് പ്ലാ​ന്റേ​ഷ​നി​ലൂ​ടെ​യും ഇ​ത് സാ​ധ്യ​മാ​യേ​ക്കും. രോ​ഗം വ​ന്നി​ട്ട് ഇ​ത്ത​രം ചി​കി​ത്സാ​രീ​തി​ക​ൾ​ക്ക് പി​ന്നാ​ലെ​യോ​ടു​ന്ന​തി​ന് പ​ക​രം തു​ട​ക്കം​മു​ത​ലേ പ്ര​മേ​ഹ​ത്തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ന​മു​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ട്.

പി​ടി​ച്ചു​കെ​ട്ടാം പ്ര​മേ​ഹ​ത്തെ

ശ​രീ​ര​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും പ്ര​മേ​ഹ​ത്തെ എ​ടു​ത്തു​ക​ള​യു​ക എ​ന്ന​തി​ല​പ്പു​റം പ്ര​മേ​ഹ​ത്തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക എ​ന്ന​താ​ണ് ന​മ്മ​ൾ ചെ​യ്യേ​ണ്ട​ത്. വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​മേ​ഹ​ത്തി​ന്റെ അ​ള​വ് നി​യ​ന്ത്രി​ക്കാം.

1) ഭ​ക്ഷ​ണ​ക്ര​മ​വും വ്യാ​യാ​മ​വും

ഷു​ഗ​റി​ന്റെ അ​ള​വ് കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും വേ​ണ്ട​വി​ധം വ്യാ​യാ​മം ചെ​യ്യാ​നും ക​ഴി​ഞ്ഞാ​ൽ ഷു​ഗ​റി​ന്റെ അ​ള​വ് ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നാ​വും. ഭ​ക്ഷ​ണ​മാ​ണ് ഏ​റ്റ​വും മി​ക​ച്ച ഔ​ഷ​ധം എ​ന്ന് നാം ​പ​റ​യാ​റു​ണ്ട്‌. എ​ന്നാ​ൽ, പ്ര​മേ​ഹ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും മ​ല​യാ​ളി​ക​ളു​ടെ പ്ര​മേ​ഹ​ത്തി​ന്റെ പ്ര​ധാ​ന വി​ല്ല​ൻ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം​ത​ന്നെ​യാ​ണ്. വ​ള​രെ​യ​ധി​കം കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് പ്ര​ധാ​ന വി​ല്ല​ൻ.

പ്ര​മേ​ഹ​മു​ള്ള വ്യ​ക്തി​ക​ൾ അ​രി​ഭ​ക്ഷ​ണ​ത്തി​ന്റെ അ​ള​വും മ​ധു​ര​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളും പ​ര​മാ​വ​ധി കു​റ​ക്ക​ണം. പ​ക​രം ഗ്ലൈ​സി​മി​ക് ഇ​ൻ​ഡ​ക്സ് കു​റ​ഞ്ഞ ചെ​റു​ധാ​ന്യ​ങ്ങ​ൾ (മി​ല്ല​റ്റ്സ്) അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ക എ​ന്ന​ത് വ​ള​രെ ഫ​ല​പ്ര​ദ​മാ​യ ഒ​രു മാ​ർ​ഗ​മാ​ണ്. റാ​ഗി, ചാ​മ, തെ​ന, ബ​ജ്റ, ഓ​ട്സ് തു​ട​ങ്ങി​യ ചെ​റു​ധാ​ന്യ​ങ്ങ​ൾ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ ര​ക്ത​ത്തി​ലേ​ക്ക് സാ​വ​ധാ​ന​ത്തി​ൽ മാ​ത്ര​മേ റി​ലീ​സ് ചെ​യ്യൂ എ​ന്ന​തി​നാ​ൽ ഇ​വ ഏ​റെ ഫ​ല​പ്ര​ദ​മാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ രു​ചി ന​ൽ​കു​ന്ന​തോ​ടൊ​പ്പം ആ​രോ​ഗ്യ​ത്തി​ന് ഏ​റെ ഗു​ണ​പ്ര​ദ​വു​മാ​യി​രി​ക്കും.

2) ഓ​റ​ൽ ടാ​ബ്‍ല​റ്റ്സ്

ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലൂ​ടെ​യും വ്യാ​യാ​മ​ത്തി​ലൂ​ടെ​യും പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള ഓ​റ​ൽ ടാ​ബ്‍ല​റ്റ് ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കും. പാ​ൻ​ക്രി​യാ​സി​ന്റെ കോ​ശ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​വ, ഇ​ൻ​സു​ലി​ന്റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​വ തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള ഗു​ളി​ക​ക​ളാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ന​ൽ​കു​ക.

3) ഇ​ൻ​സു​ലി​ൻ

ഗു​ളി​ക​ക​ൾ​ക്കും പ്ര​മേ​ഹ​ത്തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലാ​ണ് ന​മ്മ​ൾ ഇ​ൻ​സു​ലി​ൻ ഉ​പ​യോ​ഗി​ക്കു​ക. ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ഷോ​ർ​ട്ട് ആ​ക്ടി​ങ്ങോ ലോ​ങ് ആ​ക്ടി​ങ്ങോ ആ​യി​ട്ടു​ള്ള ഇ​ൻ​സു​ലി​നു​ക​ൾ ഇ​ന്ന് ല​ഭ്യ​മാ​ണ്.