പാ​ല​ക്കാ​ട്: ‘ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലി​നാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യെ​ന്നും രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ​ഴി പ​രാ​തി ന​ൽ​കി​യ ജ​ന​കീ​യാ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​വി. ബാ​ബു​വി​നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജ​നു​വ​രി 24നാ​ണ് ഡോ. ​ബാ​ബു ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ലി​ന് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി അം​ഗീ​ക​രി​ച്ച ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ജ​ന​റ​ലും ആ​യു​ഷ് മ​ന്ത്രാ​ല​യ​വും രാ​ജ​സ്ഥാ​ൻ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റോ​ട് ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, നി​ർ​ദേ​ശം രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ത​ള്ളി. ജൂ​ലൈ 23ന് ​ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ൽ ഡോ. ​ബാ​ബു സെ​പ്റ്റം​ബ​ർ 23ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്നാ​ണ് ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യം ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഡോ. ​ബാ​ബു​വി​നെ അ​റി​യി​ച്ചു. ഇ​ൻ​സു​ലി​ൻ എ​ന്ന പേ​രി​ലു​ള്ള ഗു​ളി​ക പൊ​തു​ജ​ന​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​താ​ണെ​ന്നും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പ്ര​മേ​ഹം മൂ​ർ​ച്ഛി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ഡോ. ​കെ.​വി. ബാ​ബു ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും ഭൂരിഭാഗം പേരും. ഇന്ത്യക്കാരുടെ ദിവസം തന്നെ തുടങ്ങുന്നത് ചായയുടെയോ കാപ്പിയുടെയോ കൂടെയാണ്. എന്നാൽ, ചായയും

ബം​ഗ​ളൂ​രുവിൽ കോ​ള​റ ല​ക്ഷ​ണ​ങ്ങ​ളോ​ടെ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: വ​യ​റി​ള​ക്ക​വും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം അ​വ​ശ​രാ​യ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബി.​എം.​സി.​ആ​ർ.​ഐ) വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് കോ​ള​ജ് ഡീ​നും ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ര​മേ​ശ് കൃ​ഷ്ണ

പ്രതീക്ഷയുടെ പുതുകിരണം; രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ സ്വീകരിക്കാവുന്ന കിഡ്നി വികസിപ്പിച്ചെടുത്ത് ഗവേഷകർ

പ്രതീക്ഷയുടെ പുതുകിരണം; രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ സ്വീകരിക്കാവുന്ന കിഡ്നി വികസിപ്പിച്ചെടുത്ത് ഗവേഷകർ

പ്രതീകാത്മക ചിത്രം ന്യൂഡൽഹി: രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ സ്വീകരിക്കാവുന്ന കിഡ്നി വികസിപ്പിച്ചെടുത്ത് ഗവേഷകർ. കാനഡയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗവേഷകരാണ് അവയവമാറ്റ ശസ്ത്രക്രിയയിൽ വഴിത്തിരിവാകുന്ന കണ്ടുപിടിത്തത്തിന് പിന്നിൽ. എ രക്ത ഗ്രൂപ്പ് ഉള്ള ദാതാവിൽ നിന്ന് സ്വീകരിച്ച കിഡ്നി ബയോ എൻസൈമുകൾ ഉപയോഗിച്ച്