ബിരിയാണിയോളം രുചിയും പ്രിയവും പകർന്ന മറ്റെന്തുണ്ടാകും? ഒറ്റ മുഹൂർത്തത്തിനോ നാളിനോ ആകുമ്പോൾ പറയാൻ വേറെ ചിലതുണ്ടാകുമെങ്കിലും എന്നും എപ്പോഴും നാവിൽ കപ്പലോട്ടുന്ന രുചിക്കൂട്ടായി മറ്റൊന്നുമില്ല എന്നാകും ഉത്തരം. നാടെത്ര മാറിയാലും കടലെത്ര കടന്നാലും ചെറിയ രുചിഭേദങ്ങളോടെ അവിടെ ബിരിയാണിയുണ്ടെന്നതാണ് പുതുകാല വിശേഷം… ബിരിയാണിയുടെ ചില ആരോഗ്യ വർത്തമാനങ്ങളറിയാം…

ബിരിയാണി ഒരു ഹെൽത്തി ഭക്ഷണമാണ്

ബിരിയാണി എന്നാൽ പൊതുവെ ഒരു മോശം ഭക്ഷണമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാൽ, നല്ല രീതിയിൽ പാകം ചെയ്തെടുത്ത ബിരിയാണി ശരീരത്തിന് വേണ്ട എല്ലാവിധ ആവശ്യഘടകങ്ങളും അടങ്ങിയ സ്വാദിഷ്ടമായ ഭക്ഷണം തന്നെയാണ്.

ബിരിയാണി പാകം ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ചേരുവകളെല്ലാം ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. അരിയിൽ അടങ്ങിയ കാർബോ ഹൈഡ്രേറ്റ് നല്ലൊരു എനർജി (sustainable energy) ഉറവിടമാണ്. ചിക്കൻ, മട്ടൺ പോലുള്ള മാംസങ്ങളിലൂടെ നല്ല രീതിയിൽ പ്രോട്ടീനും ലഭിക്കുന്നു.

ജാതി, പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ നല്ലൊരു ആന്റി ഓക്സിഡന്റ് (antioxidant) ആണ്. മഞ്ഞൾ, ഇഞ്ചി, ജീരകം, വെളുത്തുള്ളി എന്നിവ ശരീരത്തിലെ അണുബാധ (anti inflammatory) തടയാൻ സഹായിക്കുന്നു. ഏലക്ക, പുതിന, ജീരകം എന്നിവ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. തൈരിൽ അടങ്ങിയ പ്രോബയോട്ടിക് (probiotic) ദഹനത്തിനും സഹായിക്കുന്നു. പ്രോട്ടീൻ, കാത്സ‍്യം എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കുളിർമയേകും.

ഗുണമേന്മയുള്ളതാകണം അരി മുതൽ അണ്ടിപ്പരിപ്പ് വരെ

ഏതൊരു ഭക്ഷണവും ഹെൽത്തിയാകുന്നത് അത് പാകം ചെയ്യുന്ന രൂപം അനുസരിച്ചാണ്. ബിരിയാണി പാകം ചെയ്യാൻ ഉപയോഗിക്കുന്ന അരി മുതൽ അണ്ടിപ്പരിപ്പ് വരെ ഗുണമേന്മയുള്ളതാകുക എന്നതാണ് ആദ്യ ഘട്ടം. വെളിച്ചെണ്ണയോ പശുവിൻ നെയ്യോ ഒലിവ് ഓയിലോ ആണ് പാചകത്തിനായി ഉപയോഗിക്കേണ്ടത്. വനസ്പതി നെയ്യ്, സൺഫ്ലവർ ഓയിൽ, പാം ഓയിൽ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ബിരിയാണി അത്ര ഹെൽത്തിയല്ല.

വിറക് അടുപ്പിൽ പാകം ചെയ്യുന്നത് വഴി നല്ല ചൂട് ലഭിക്കുകയും അതുകാരണം മാംസം നന്നായി പാകമാവാൻ സഹായിക്കുകയും ചെയ്യും. ദം ഇടുന്നതിലൂടെ മുകൾ ഭാഗത്തുനിന്ന് ചൂട് ലഭിക്കുകയും ഭക്ഷണം 100 ശതമാനം തന്നെ പാകമാവുകയും ചെയ്യും.

എങ്ങനെ ഹെൽത്തിയായി ഭക്ഷിക്കാം?

ബിരിയാണി ഒരിക്കലും മാറ്റിനിർത്തേണ്ട ഭക്ഷണമല്ല. നാവിന് രുചിയേറുന്ന ഭക്ഷിക്കുന്നതിലൂടെ മനുഷ്യന് വിശപ്പ് ശമിക്കുന്നതിനപ്പുറം മാനസിക സന്തോഷവും ഉല്ലാസവും കൂടെയാണ് വന്നെത്തുന്നത്. ഹെൽത്തി ഡയറ്റ് എന്ന പേരിൽ ഇഷ്ടപ്പെടാത്ത ഭക്ഷണ രീതികൾ പിന്തുടരുന്ന നമുക്ക് ഒരിക്കലും ഈ സന്തോഷം കണ്ടെത്താൻ കഴിയില്ല എന്നത് മറ്റൊരു സത്യം.

നല്ല രീതിയിൽ നല്ല ചേരുവകൾ ചേർത്ത് പാകമായ ഊഷ്മാവിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു ബിരിയാണിയും അനാരോഗ്യകരമല്ല.

ഏതൊരു നല്ല ഭക്ഷണവും ശരിയായ രീതിയിൽ ഭക്ഷിക്കുമ്പോൾ മാത്രമേ അത് ഹെൽത്തിയായി മാറൂ. ഹെൽത്തിയായി ഭക്ഷിക്കേണ്ട രീതി ഇങ്ങനെ:

ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ (ഒരാൾ കഴിക്കുന്നത്) നാലിലൊന്ന് അതായത് 25 ശതമാനം ബിരിയാണി റൈസും മറ്റൊരു ഭാഗം മാംസവും മറ്റൊന്ന് സാലഡുമാണ്. ബാക്കി വരുന്ന ഭാഗം അച്ചാർ, തൈര്, പപ്പടം എന്നിവക്കും മാറ്റിവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മെലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും ഉറപ്പാക്കിയത്. പഞ്ചായത്തിലെ 15 മുതൽ 59 വയസുവരെയുള്ള മുഴുവൻ പെൺകുട്ടികളിലും

മ​ണ്ണി​നും ദ്രോഹം മ​നു​ഷ്യ​നും ദോഷം

മ​ണ്ണി​നും ദ്രോഹം മ​നു​ഷ്യ​നും ദോഷം

മ​രു​ന്നി​ന്‍റെ അ​മി​ത ഉ​പ​യോ​ഗ​വും ദു​രു​പ​യോ​ഗ​വും കൂ​ടു​ത​ൽ രോ​ഗാ​തു​ര​മാ​യ സ​മൂ​ഹ​ത്തി​ലേ​ക്കാ​കും ന​യി​ക്കു​ക. മ​നു​ഷ്യ ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യെ​യും ന​മ്മ​ൾ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളെ​യു​മെ​ല്ലാം അ​ത് ബാ​ധി​ക്കു​ന്നു. ആ​വ​ശ്യ​മി​ല്ലാ​തെ​യും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കാ​തെ​യും വാ​ങ്ങി​ക്കൂ​ട്ടി​യ മ​രു​ന്നു​ക​ൾ കൊ​ണ്ട് ഓ​രോ വീ​ടും മി​നി ഫാ​ർ​മ​സി​ക​ളാ​യി മാ​റു​ന്ന​തി​ന്‍റെ അ​പ​ക​ടം ഇ​നി​യും

വയറിളക്കം: സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ