മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദ (ബ്രെയിൻ കാൻസർ) സാധ്യതയും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ലോകമെമ്പാടും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയും ഇത് അംഗീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും മസ്തിഷ്ക അർബുദ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് പഠനം പറയുന്നത്.

1994-2022 വരെയുള്ള 63 പഠനങ്ങൾ വിശകലനത്തിൽ ഉൾപ്പെടുന്നു. 10 രാജ്യങ്ങളിൽ നിന്നുള്ള 11 ഗവേഷകരാണ് ഇത് വിലയിരുത്തിയത്. മൊബൈൽ ഫോണുകൾ, ടിവി, ബേബി മോണിറ്ററുകൾ, റഡാർ എന്നിവയിൽ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് സർവകലാശാലയിലെ കാൻസർ എപ്പിഡെമിയോളജി പ്രഫസറായ മാർക്ക് എൽവുഡ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയടക്കം മറ്റ് പല അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മൊബൈൽ ഫോണുകളുടെ റേഡിയേഷൻ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. മൊബൈൽ ഫോൺ റേഡിയേഷന്‍റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ വിലയിരുത്തൽ അടുത്ത വർഷം ആദ്യ പാദത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ൽ ലോ​​ക​​ത്തി​​ന് മാ​​തൃ​​ക​​യെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന കേ​​ര​​ളം മ​​ര​​ണാ​​ന​​ന്ത​​ര അ​​വ​​യ​​വ​​ദാ​​ന​​ത്തി​​ൽ ഏ​​റെ പി​​ന്നി​​ൽ

‘ആ​​രോ​​ഗ്യ’​​ത്തി​​ൽ മു​​ന്നി​​ൽ; അ​​വ​​യ​​വദാ​​ന​​ത്തി​​ൽ കേ​​ര​​ളം ഏ​​റെ പി​​ന്നി​​ൽ

കോ​​ഴി​​ക്കോ​​ട്: ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ൽ ലോ​​ക​​ത്തി​​ന് മാ​​തൃ​​ക​​യെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന കേ​​ര​​ളം മ​​ര​​ണാ​​ന​​ന്ത​​ര അ​​വ​​യ​​വ​​ദാ​​ന​​ത്തി​​ൽ ഏ​​റെ പി​​ന്നി​​ൽ. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ 13ാം സ്ഥാ​​ന​​മാ​​ണ് കേ​​ര​​ള​​ത്തി​​നു​​ള്ള​​ത്. ആ​​രോ​​ഗ്യ മി​​ക​​വി​​ൽ കേ​​ര​​ള​​ത്തേ​​ക്കാ​​ൾ ഏ​​റെ പി​​ന്നി​​ലു​​ള്ള രാ​​ജ​​സ്ഥാ​​നാ​​ണ് ഇ​​തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 12 വ​​ർ​​ഷ​​ത്തി​​നി​​ടെ സം​​സ്ഥാ​​ന​​ത്ത്

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗാ​ണു​ക്ക​ൾ ആ​ന്റി

ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞു വീണ് വയനാട്ടിൽ ഇന്ന് യുവാവ് മരിച്ച സംഭവം ആശങ്കാജനകമാണ്. വർക്ക്ഔട്ടിനിടെ മരണം സംഭവിക്കുന്നത് ഏറി വരുന്ന സാഹചര്യത്തിൽ വ്യായാമത്തിന് പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട് .ഫിറ്റ്നസ് പ്രേമികൾക്കുൾപ്പടെ ജിമ്മിൽ പോകാൻ തയ്യാറെടുക്കുന്നവർ വരെ ഇത്തരം വാർത്തകൾ