പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കു പു​റ​മെ മു​ണ്ടി​നീ​രും പ​ട​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 6326 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് 31 വ​രെ 40,318 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. മം​പ്സ് വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് മു​ണ്ടി​നീ​ര്. പ​നി, ത​ല​വേ​ദ​ന, അ​സ്വാ​സ്ഥ്യം, പേ​ശി വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. മു​ഖ​ത്തി​ന്‍റെ വ​ശ​ത്ത് വേ​ദ​ന​യോ​ടെ വീ​ക്ക​മു​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ ല​ക്ഷ​ണ​മാ​ണ്.

വൈ​റ​സ് ബാ​ധി​ച്ച് 16 മു​ത​ൽ 18 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. തു​ള്ളി, ഉ​മി​നീ​ർ തു​ട​ങ്ങി​യ ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ൾ വ​ഴി​യും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​ലൂ​ടെ​യും വൈ​റ​സ് പ​ക​രു​ന്നു. ജ​ന​സാ​ന്ദ്ര​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വേ​ഗം പ​ട​രും. ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പു മു​ത​ൽ എ​ട്ടു ദി​വ​സം​വ​രെ രോ​ഗം പ​ട​രാം. മു​ണ്ടി​നീ​രി​ന് പ്ര​ത്യേ​ക ചി​കി​ത്സ​ക​ളൊ​ന്നു​മി​ല്ല. വാ​ക്സി​നേ​ഷ​ൻ വ​ഴി അ​ണു​ബാ​ധ ത​ട​യാം. രോ​ഗ​ബാ​ധി​ത​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കു​ന്ന​തി​ലൂ​ടെ​യും വ്യാ​പ​നം ത​ട​യാം.

ഡെ​ങ്കി​പ്പ​നി, എ​ച്ച്1 എ​ൻ1, ചി​ക്ക​ൻ​പോ​ക്സ്, എ​ലി​പ്പ​നി, ചെ​ള്ളു​പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും വ്യാ​പ​ക​മാ​യി പ​ട​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം 2065 പേ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സും 1198 പേ​ർ​ക്ക് എ​ച്ച്1 എ​ൻ1 പ​നി​യും ബാ​ധി​ച്ചു. ചി​ക്ക​ൻ​പോ​ക്സ് മൂ​ലം ഒ​രാ​ളും എ​ച്ച്1 എ​ൻ1 മൂ​ലം 16 പേ​രു​മാ​ണ് മ​രി​ച്ച​ത്. ഈ ​വ​ർ​ഷം ഇ​തു​വ​രെ 52 പേ​രു​ടെ ജീ​വ​നാ​ണ് എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച് പൊ​ലി​ഞ്ഞ​ത്. 836 പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ്-​എ ബാ​ധി​ച്ചു. ഇ​തി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. 29 പേ​രു​ടെ ജീ​വ​നാ​ണ് എ​ലി​പ്പ​നി ബാ​ധി​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷം ഇ​തു​വ​രെ 2064 പേ​ർ രോ​ഗ​ബാ​ധി​ത​രാ​കു​ക​യും 126 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. 124 പേ​ർ​ക്ക് ചെ​ള്ളു​പ​നി​യും 119 പേ​ർ​ക്ക് മ​ലേ​റി​യ​യും ബാ​ധി​ച്ചു. ഒ​ന്ന് വീ​തം മ​ര​ണ​വു​മു​ണ്ടാ​യി. 13 പേ​ർ​ക്ക് ടൈ​ഫോ​യ്ഡും ബാ​ധി​ച്ചു.

35 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 11 ഉം ​ആ​ഗ​സ്റ്റി​ലാ​ണ്. ഒ​രാ​ൾ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് ചി​കു​ൻ​ഗു​നി​യ, മൂ​ന്നു​പേ​ർ​ക്ക് ഷി​ഗ​ല്ല, ര​ണ്ടു​വീ​തം പേ​ർ​ക്ക് ഡി​ഫ്തീ​രി​യ, ഹെ​പ്പ​റ്റൈ​റ്റി​സ്-​ഇ എ​ന്നി​വ​യും ബാ​ധി​ച്ചു. വെ​സ്റ്റ് നൈ​ൽ ബാ​ധി​ച്ച് ഈ ​വ​ർ​ഷം ആ​റ് മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. 27 പേ​ർ​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​നെ​ല്ലാം പു​റ​മെ 3,03,199 പേ​ർ സാ​ധാ​ര​ണ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി. നാ​ല് മ​ര​ണ​വു​മു​ണ്ടാ​യി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

മോസ്കോ: അർബുദത്തെ ചെറുക്കുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2020 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം. അർബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായും

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ മാ​സ്ക് ധ​രി​ക്ക​ണം ; കു​ട​കി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ മാ​സ്ക് ധ​രി​ക്ക​ണം ; കു​ട​കി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും അ​സു​ഖ​ബാ​ധി​ത​ർ​ക്കും മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. 60 വ​യ​സ്സ് പി​ന്നി​ട്ട​വ​രും ഹൃ​ദ​യം, വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​രും ശ്വാ​സം​മു​ട്ട​ൽ, പ​നി തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ്

ഇ​വി​ടെ ലൈ​ഫ് ഹാ​പ്പി..

വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ന​മ്മ​ൾ എ​ത്ര ക​രു​ത​ൽ ന​ൽ​കു​ന്നു​ണ്ടാ​വും? ആ ​ക​രു​ത​ലി​ൽ അ​വ​ർ എ​ത്ര സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വും? ഒ​റ്റ​പ്പെ​ടു​ന്ന വാ​ർ​ധ​ക്യ​ത്തി​ന് ക​രു​ത​ലി​ന്റെ ത​ണ​ലേ​കാ​ൻ ഏ​ത് രാ​ജ്യ​മാ​ണ് മു​ന്നി​​ലെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ന​ട​ന്ന ഒ​രു പ​ഠ​ന റി​പ്പോ​ർ​ട്ട് ഇ​തി​നെ​ല്ലാം ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സി​യോ വേ​ൾ​ഡ് മാ​ഗ​സി​നാ​ണ് ലോ​ക​ത്ത് പ്രാ​യ​മാ​യ​വ​ർ​ക്ക്