പ്രാ​യം 40ക​ളി​ലെ​ത്തു​മ്പോ​ൾ ത​ന്നെ വാ​ർ​ധ​ക്യ​ത്തി​ന്റെ ജ​രാ​ന​ര​ക​ൾ വ​ന്നു​വി​ളി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ പ​ല​ത് നാം ​കേ​ട്ടി​ട്ടു​ണ്ടാ​കും. മ​ന​സ്സ് മ​ടു​ത്ത​വ​ന്റെ അ​നാ​വ​ശ്യ ആ​ധി​ക​ളാ​യി പ​ക്ഷേ, അ​വ​യെ ത​ള്ളാ​ൻ വ​​ര​ട്ടെ. 44ാം വ​യ​സ്സി​ലും പി​ന്നെ 60ാം വ​യ​സ്സി​ലും ശ​രീ​രം സ്വാ​ഭാ​വി​ക​മാ​യി വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് ചി​ല വ​ലി​യ ചു​വ​ടു​ക​ൾ വെ​ക്കു​ന്നു​വെ​ന്നാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. ശ​രീ​ര​ത്തി​​ൽ ത​ന്മാ​ത്ര മാ​റ്റ​ങ്ങ​ൾ ഈ ​ഘ​ട്ട​ത്തി​ൽ വ​ലി​യ തോ​തി​ൽ സം​ഭ​വി​ക്കു​ന്നു​വെ​ന്നും സ്റ്റാ​ൻ​ഫോ​ഡ് യൂ​നി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ക്ര​മ​പ്ര​വൃ​ദ്ധ​മാ​യി രോ​ഗ​സാ​ധ്യ​ത​യും വ​ർ​ധി​ക്കു​മെ​ന്ന ഏ​റെ​യാ​യു​ള്ള സ​ങ്ക​ൽ​പ​ങ്ങ​ളും അ​ത്ര ശ​രി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് ‘നേ​ച്വ​ർ ഏ​ജീ​യി​ങ്’ ജേ​ണ​ലി​ൽ പു​റ​ത്തു​വി​ട്ട പ​ഠ​നം പ​റ​യു​ന്നു. യു.​എ​സി​ൽ കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​ക​ളാ​യ 25നും 75​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 108 പേ​രി​ൽ 1.7 വ​ർ​ഷ​മെ​ടു​ത്താ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. ഓ​രോ ആ​റു മാ​സ​ത്തി​ലും ഇ​വ​രു​ടെ ര​ക്തം, മ​ലം, നാ​വി​ൽ​നി​ന്നും മൂ​ക്കി​ൽ​നി​ന്നു​മു​ള്ള സാ​മ്പി​ളു​ക​ൾ തു​ട​ങ്ങി​യ​വ എ​ടു​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ്രാ​യം 44ലും ​പി​ന്നീ​ട്, 60ലും ​വേ​റി​ട്ട ജൈ​വി​ക പ്ര​ക്രി​യ​ക​ളും ത​ന്മാ​ത്ര​ക​ളും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധം, കാ​ർ​ബോ​ഡ്രൈ​​റ്റു​ക​ളു​ടെ വി​ഘ​ട​നം എ​ന്നി​വ​യി​ൽ പ്രാ​യം 60ലെ​ത്തു​മ്പോ​ൾ മാ​റ്റം വ​രു​ന്നു. എ​ന്നാ​ൽ, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, കൊ​ഴു​പ്പു​ള്ള വ​സ്തു​ക്ക​ളു​ടെ വി​ഘ​ട​നം എ​ന്നി​വ 40ൽ ​ത​ന്നെ വ​ന്നു​തു​ട​ങ്ങു​ന്നു. പാ​ർ​കി​ൻ​സ​ൺ​സ്, അ​ൽ​ഷൈ​മേ​ഴ്സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് 40, 65 വ​യ​സ്സു​ക​ളി​ൽ പ്ര​ത്യേ​ക മാ​റ്റ​ങ്ങ​ൾ വ​രു​ന്ന​താ​യി നേ​ര​ത്തെ ഗ​വേ​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ​പ​ഠ​നം പ്ര​ത്യേ​ക പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചാ​യ​തി​നാ​ലും പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത സ​മ​യം ചെ​റു​താ​യ​തി​നാ​ലും പ​രി​മി​തി​ക​ളു​ണ്ടെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജോലി ചെയ്യാത്ത കാലത്തേയും പ്രീമിയം പോരട്ടെ

തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി മെ​ഡി​സെ​പ്പി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ കു​റ​യു​ന്നെ​ന്ന്​ പ​രാ​തി ശ​ക്തി​പ്പെ​ടു​മ്പോ​ഴും പ്രീ​മി​യം തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​ൽ കാ​ർ​ക്ക​ശ്യ​വു​മാ​യി ധ​ന​വ​കു​പ്പ്. പു​തു​താ​യി സ​ർ​വി​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ മെ​ഡി​സെ​പ്​ പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീ​മി​യം അ​ട​ക്ക​ണം.

ശരീരത്തിനുള്ളിൽ തന്നെ കാൻസർ പ്രതിരോധ കോശങ്ങൾ നിർമിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം

ശരീരത്തിനുള്ളിൽ തന്നെ കാൻസർ പ്രതിരോധ കോശങ്ങൾ നിർമിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം

മനുഷ്യശരീരത്തിനുള്ളിൽ വെച്ച് തന്നെ കാൻസറിനെ പ്രതിരോധിക്കുന്ന കോശങ്ങൾ നിർമിക്കാനുള്ള പുതിയ മാർഗം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ലബോറട്ടറികളിലെ സങ്കീർണ്ണവും ചിലവേറിയതുമായ പ്രതിരോധപ്രക്രിയകൾക്ക് പകരമായാണ് പുതിയ കണ്ടെത്തൽ. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാല (യു.സി.എസ്.എഫ്), ഗ്ലാഡ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട്, ഡ്യൂക്ക് സർവകലാശാല, ഇന്നൊവേറ്റീവ് ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട്

വയറിളക്കം: സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ