ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷന്‍ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. മാനസിക പിരിമുറുക്കത്താൽ രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികളും 7,000-ലധികം ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ട ഓൺലൈൻ സർവേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

16 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും തങ്ങൾക്ക് ആത്മഹത്യാ ചിന്തയുണ്ടെന്ന് സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. എം.ഡി/എം.എസ് വിദ്യാർഥികളിൽ 31 ശതമാനത്തിനും ആത്മഹത്യാ ചിന്തയുണ്ടെന്ന് സർവേ പറ‍യുന്നു. 27.8 ശതമാനം യു.ജി വിദ്യാർഥികളും 15.3 ശതമാനം പി.ജി വിദ്യാർഥികളും തങ്ങൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്വമേധയാ സൂചിപ്പിച്ചു.

74 ശതമാനത്തിലധികം യു.ജി വിദ്യാർഥികളും സാമൂഹികമായി ഒറ്റപ്പെടുന്നതിന്‍റെ ഭയത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. 56 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ടവരാണ്.

ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ സൈക്യാട്രി പ്രൊഫസർ സുരേഷ് ബഡാ മഠിന്‍റെ അധ്യക്ഷതയിലെ സംഘം നടത്തിയ സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ദേശീയ മെഡിക്കൽ കമീഷന് (എൻ.എം.സി) സമർപ്പിച്ചത്. മെഡിക്കൽ വിദ്യാർത്ഥികൾ വലിയ സമ്മർദ്ദവും വെല്ലുവിളികളുമാണ് നേരിടുന്നതെന്നും പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും എൻ.എം.സി ചെയർമാൻ ബി.എൻ ഗംഗാധർ പറഞ്ഞു. ഇത് ഇനി നമുക്ക് അവഗണിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമുള്ള 50 കാര്യങ്ങൾ സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
മാനസിക പിരിമുറുക്കം നേരിടാൻ വിദ്യാർഥികൾക്ക് ദിവസം 7 – 8 മണിക്കൂർ ഉറക്കം ലഭിച്ചിരിക്കണം. വർഷത്തിൽ ഒരിക്കൽ കുടുംബ അവധി നൽകണം. റെഡിഡന്‍റ് ഡോക്ടർമാർക്ക് കൂടുതൽ വിശ്രമം നൽകണമെന്നതടക്കം നിർദേശങ്ങളാണ് സർവേ മുന്നോട്ടുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ ഭീതി വീണ്ടും; മരുന്നില്ല, പ്രതിരോധമാണ് പ്രധാനം; രോഗലക്ഷണങ്ങൾ എന്തെല്ലാം? മുൻകരുതൽ എങ്ങനെ

നിപ ഭീതി വീണ്ടും; മരുന്നില്ല, പ്രതിരോധമാണ് പ്രധാനം; രോഗലക്ഷണങ്ങൾ എന്തെല്ലാം? മുൻകരുതൽ എങ്ങനെ

വീണ്ടും നിപ രോഗ ഭീതിയിലാണ് കേരളം. പനിബാധിച്ച് രണ്ട് പേർ കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്. മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്താണ് നിപ വൈറസ്? മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക്

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം

ഒരാൾക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത നേരത്തേ തിരിച്ചറിയാനാകുമോ? സാധിക്കുമെന്നാണ് ഉത്തരം, അത് അത്ര എളുപ്പമല്ലെങ്കിലും. നന്നേ ചുരുങ്ങിയത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനാകും. ​പ്രോഡോമൽ സിംപ്റ്റംസ് എന്നാണ് ഇതിനെ പറയുക. അഥവാ, ഹൃദയാഘാതത്തിന് ദിവസങ്ങൾക്ക് മുമ്പ് കണ്ടുവരുന്ന ചില ലക്ഷണങ്ങളാണിത്. നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള