ചിക്കന്‍പോക്‌സ്; വേണം യഥാസമയം ചികിത്സ

ചിക്കന്‍പോക്‌സ്; വേണം യഥാസമയം ചികിത്സ

July 25, 2024 0 By KeralaHealthNews

കൊ​ല്ലം: ചി​ക്ക​ന്‍പോ​ക്‌​സ് ബാ​ധി​ച്ചാ​ൽ യ​ഥാ​സ​മ​യം ചി​കി​ത്സ വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വേ​രി​സെ​ല്ല സോ​സ്റ്റ​ര്‍ എ​ന്ന വൈ​റ​സ് മൂ​ല​മു​ള്ള പ​ക​ര്‍ച്ച​വ്യാ​ധി​യാ​ണ് ചി​ക്ക​ൻ​പോ​ക്സ്. ശി​ശു​ക്ക​ള്‍, കൗ​മാ​ര​പ്രാ​യ​ക്കാ​ര്‍, മു​തി​ര്‍ന്ന​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലു​ള​ള​വ​ര്‍ എ​ന്നി​വ​ര്‍ക്ക് രോ​ഗം ഗു​രു​ത​ര​മാ​കാ​നും, മ​ര​ണം വ​രെ സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

രോ​ഗ​പ​ക​ര്‍ച്ചാ​വി​ധം

  • ചി​ക്ക​ന്‍ പോ​ക്‌​സ്, ഹെ​ര്‍പ്പി​സ് സോ​സ്റ്റ​ര്‍ രോ​ഗ​മു​ള​ള​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍ക്കം വ​ഴി ചി​ക്ക​ന്‍ പോ​ക്‌​സ് കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ല്‍ നി​ന്നും ചു​മ, തു​മ്മ​ല്‍ എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ക​ണ​ങ്ങ​ള്‍ ശ്വ​സി​ക്കു​ന്ന​ത് വ​ഴി​യും രോ​ഗം പ​ക​രാം.
  • ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ പൊ​ന്തി തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് മു​ത​ല്‍ അ​വ ഉ​ണ​ങ്ങി പൊ​റ്റ​യാ​കു​ന്ന​ത് വ​രെ രോ​ഗം പ​ക​രാം.
  • രോ​ഗാ​രം​ഭ​ത്തി​ന് മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും ആ​രം​ഭ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് കൂ​ടു​ത​ലാ​യി പ​ക​രു​ന്ന​ത്.
  • രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​തി​ന് 10 മു​ത​ല്‍ 21 ദി​വ​സം വ​രെ എ​ടു​ക്കും

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ത​ല​വേ​ദ​ന, ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ എ​ന്നി​വ​യാ​ണ്​ ല​ക്ഷ​ണ​ങ്ങ​ൾ. മു​ഖം, ഉ​ദ​ര​ഭാ​ഗം, നെ​ഞ്ച്, പു​റം കൈ​കാ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​ടി​പ്പു​ക​ളാ​യി ആ​രം​ഭി​ച്ച് പി​ന്നീ​ട് വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന കു​മി​ള​ക​ള്‍ വ​ന്ന് നാ​ലു മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ പൊ​ട്ടു​ക​യൊ പൊ​റ്റ​യാ​വു​ക​യോ ചെ​യ്യും.

സ​ങ്കീ​ര്‍ണ്ണ​മാ​യ ചി​ക്ക​ന്‍ പോ​ക്‌​സി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍

നാ​ല്​ ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള പ​നി, ക​ഠി​ന​മാ​യ പ​നി (102 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്), കു​മി​ള​ക​ളി​ല്‍ ക​ഠി​ന​മാ​യ വേ​ദ​ന, പ​ഴു​പ്പ്, അ​മി​ത​മാ​യ ഉ​റ​ക്കം, ആ​ശ​യ​കു​ഴ​പ്പം, സം​ഭ്ര​മാ​വ​സ്ഥ, ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട്, ക​ഴു​ത്ത് വേ​ദ​ന, അ​ടി​ക്ക​ടി​യു​ള്ള ഛര്‍ദ്ദി​ല്‍, ശ്വാ​സം മു​ട്ട്, ക​ഠി​ന​മാ​യ ചു​മ, ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന, ര​ക്തം പൊ​ടി​യു​ക / ര​ക്ത​സ്രാ​വം, മേ​ല്‍ പ​റ​ഞ്ഞ​വ ചി​ക്ക​ന്‍ പോ​ക്‌​സി​ന്റെ സ​ങ്കീ​ര്‍ണ്ണ അ​വ​സ്ഥ​ക​ളാ​യ ന്യൂ​മോ​ണി​യ, മ​സ്തി​ഷ്‌​ക​ജ്വ​രം, ക​ര​ള്‍ വീ​ക്കം, സെ​പ്‌​സി​സ് തു​ട​ങ്ങി​യ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​കാം

രോ​ഗം വ​ന്നാ​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​വ

  • പ​രി​പൂ​ര്‍ണ്ണ വി​ശ്ര​മം, വാ​യു സ​ഞ്ചാ​ര​മു​ള​ള മു​റി​യി​ല്‍ വി​ശ്ര​മി​ക്കു​ക
  • ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, പ​ഴ​വ​ര്‍ഗ്ഗ​ങ്ങ​ള്‍ ക​ഴി​ക്കു​ക
  • മ​റ്റു​ള്ള​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്കു​ക
  • രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ട​രു​ത്. അ​വ 0.5% ബ്ലീ​ച്ചിം​ഗ് ലാ​യ​നി പോ​ലു​ള്ള അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് വ്യ​ത്തി​യാ​ക്കു​ക.
  • കു​മി​ള​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ ചൊ​റി​ഞ്ഞാ​ല്‍ കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.

ചി​ക്ക​ന്‍ പോ​ക്‌​സ് തീ​വ്ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള​ള​വ​ര്‍

  • ഒ​രു വ​യ​സ്സി​ന് താ​ഴെ​യു​ള​ള കു​ഞ്ഞു​ങ്ങ​ള്‍
  • 12 വ​യ​സ്സി​ന് മു​ക​ളി​ലു​ള​ള​വ​ര്‍
  • ഗ​ര്‍ഭി​ണി​ക​ള്‍
  • പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ – (എ​ച്ച്.​ഐ.​വി -കാ​ന്‍സ​ര്‍ ബാ​ധി​ത​ര്‍, അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ര്‍, കീ​മോ​തെ​റാ​പ്പി/ സ്റ്റീ​റോ​യി​ഡ് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍)
  • ദീ​ര്‍ഘ​കാ​ല​മാ​യി ശ്വാ​സ​കോ​ശം / ത്വ​ക്ക് രോ​ഗ​മു​ള​ള​വ​ര്‍

ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും

  • ചി​ക്ക​ന്‍പോ​ക്‌​സ് തീ​വ്ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ളവ​ര്‍ക്ക്​ ഡോ​ക്ട​റു​ടെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം അ​സൈ​ക്ലോ​വീ​ര്‍ / വാ​ല​സൈ​ക്ലോ​വീ​ര്‍ തു​ട​ങ്ങി​യ ആ​ന്റി​വൈ​റ​ല്‍ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. ഇ​ത് രോ​ഗ​ത്തി​ന്റെ തീ​വ്ര​ത​യും സ​ങ്കീ​ർ​ണ​ത​ക​ളും കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കും. പ​നി, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന എ​ന്നി​വ​ക്ക് പാ​രാ​സെ​റ്റ​മോ​ള്‍ ഗു​ളി​ക ഉ​പ​യോ​ഗി​ക്കാം.
  • മ​റ്റ് വേ​ദ​ന സം​ഹാ​രി​ക​ള്‍ ഒ​ഴി​വാ​ക്കു​ക. ചി​ക്ക​ന്‍ പോ​ക്‌​സ് ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റ് മ​രു​ന്നു​ക​ള്‍ നി​ര്‍ത്ത​രു​ത്.
  • ചി​ക്ക​ന്‍ പോ​ക്‌​സ് വ​ന്നി​ട്ടി​ല്ലാ​ത്ത​വ​ര്‍ ചി​ക്ക​ന്‍ പോ​ക്‌​സ് / ഹെ​ര്‍പി​സ് സോ​സ്റ്റ​ര്‍ രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍ക്കം വ​ന്നാ​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ത്താ​ല്‍ പ്ര​തി​രോ​ധി​ക്കാ​വു​ന്ന​താ​ണ്. 12 വ​യ​സി​ന് മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ക്ക് 4 മു​ത​ല്‍ 8 ആ​ഴ്ച ഇ​ട​വേ​ള​യി​ല്‍ 2 ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം.