ദുബൈ: രാജ്യത്ത് ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി.

എക്സ്​ അക്കൗണ്ടിലൂടെയാണ്​ കൊതുക്​ നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്​. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ കൊതുകുകളുടെ കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ എടുക്കേണ്ട നടപടികൾ തുടങ്ങിയ കാര്യങ്ങളാണ്​ മന്ത്രാലയം പങ്കുവെക്കുന്നത്​.

രാജ്യത്ത്​ ഡെങ്കിപ്പനി റിപ്പോർട്ട്​ ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയന്ത്രിക്കുന്നതിന്​ ദേശീയ തലത്തിൽ പ്രതിരോധ സേനയെ നിയോഗിച്ചിട്ടുണ്ട്​​. ഒമ്പത്​ ഡെങ്കി പ്രതിരോധ സേനയെയാണ്​ നിയമിച്ചിരിക്കുന്നത്​. ഇതുവഴി 409 കൊതുക് വ്യാപന സാധ്യതയുള്ള ഇടങ്ങൾ ഇല്ലാതാക്കി. ഡെങ്കി രോഗികളെ ചികിത്സിക്കുന്നതിന്​ സൗകര്യമുള്ള 134 ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെന്ന്​ മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്​. 

രോഗലക്ഷണങ്ങൾ

40 ഡിഗ്രിക്ക്​ മുകളിൽ പനി

കടുത്ത തലവേദന

കണ്ണിന്​ പിന്നിലായി വേദന

മസിലുകളിലും

സന്ധികളിലും വേദന

ഛർദി

ഓക്കാനം

വീർത്ത ഗ്രന്ഥികൾ

ചുണങ്ങുകൾ പ്രത്യക്ഷപ്പെടുക

രോഗികൾക്കുള്ള നിർദേശം

രോഗബാധിതർ ശരീരത്തിന്​ വിശ്രമം നൽകുകയും ഹൈഡ്രേറ്റഡ്​ ആയി നിലനിൽക്കാൻ ആവശ്യമായ മരുന്ന്​ കഴിക്കുകയും വേണം

ഇബുപ്രോഫിൻ, ആസ്പിരിൻ തുടങ്ങി നോൺ സ്റ്റിറോയിഡലായ ആന്‍റി ഇൻഫ്ലമേറ്ററി മരുന്നുകൾ ഒഴിവാക്കണം

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം

മുൻകരുതൽ

വെള്ളം കെട്ടിനിൽക്കുന്നത്​ തടയാൻ ഓവുചാലുകൾ വൃത്തിയാക്കുകയും പരിശോധിക്കുകയും ചെയ്യുക

കൊതുക്​ വ്യാപനം നിയന്ത്രിക്കുന്നതിന്​ കീടനാശിനി പ്രയോഗിക്കണം

വെള്ളം കെട്ടിനിൽക്കുന്നത്​ തടയാൻ കണ്ടെയ്​നറുകൾ അടച്ചിടുക

കൊതുക്​ മുട്ടയിടുന്ന കുഴികളും മറ്റും മൂടിയിടുക

കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ അധിവസിക്കുന്നവർ ഫുൾകൈയുള്ള വസ്ത്രങ്ങളും മറ്റും ഇടാൻ ശ്രമിക്കണം​.



Leave a Reply

Your email address will not be published. Required fields are marked *

Explore More

എ​ന്താ​ണ് ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ൽ​സ്?

ശ​രീ​ര​ത്തി​ന് രോ​ഗ​നി​വാ​ര​ക​മോ രോ​ഗ​പ്ര​തി​രോ​ധ​ക​മോ ആ​രോ​ഗ്യ​സം​ര​ക്ഷ​ക​മോ ആ​യ ഗു​ണ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന നി​ര​വ​ധി പോ​ഷ​ക​ങ്ങ​ൾ ന​മ്മു​ടെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​പോ​ഷ​ക​ങ്ങ​ളെ​യാ​ണ് ‘ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ൽ​സ്’ എ​ന്ന പ​ദം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക പോ​ഷ​ക ഗു​ണ​ങ്ങ​ളു​ള്ള ഇ​വ, സാ​ധാ​ര​ണ ഭ​ക്ഷ​ണ വ​സ്തു​ക്ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ആ​രോ​ഗ്യ

ക്ഷയരോഗ മരുന്ന് ക്ഷാമം; രോഗികളും ആരോഗ്യപ്രവർത്തകരും വലയുന്നു

കൊ​ച്ചി: ക്ഷ​യ​രോ​ഗ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മ​മാ​യ​തോ​ടെ രോ​ഗി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ദു​രി​ത​ത്തി​ലാ​യി. കേ​ന്ദ്ര ടി.​ബി ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ച​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. എ​ന്നാ​ൽ, പ്ര​തി​സ​ന്ധി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം.

ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂനിറ്റ്

തിരുവനന്തപുരം: കണ്ണാശുപത്രിക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂനിറ്റ് യാഥാര്‍ഥ്യമാകുന്നതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആദ്യമായി യാഥാർഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള