തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന്​ വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയാണ്​ പ്രവർത്തിക്കുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃത അവധിയിലാണ്​. ഇത് അംഗീകരിക്കാന്‍ പറ്റില്ല. അനധികൃത അവധിയിലുള്ളവരുടെ വിവരങ്ങള്‍ അഞ്ച്​ ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഇവരില്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കാന്‍ താൽപര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം എത്തണമെന്ന് പൊതു അറിയിപ്പ് ഇറക്കും. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തുടര്‍നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?

ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനായി കൃത്യസമയത്ത് കഴിക്കുന്ന ആഹാരം പ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതില്‍ ഭക്ഷണം കഴിക്കുന്ന സമയം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഉച്ചഭക്ഷണവും അത്താഴവും തമ്മിലുള്ള സമയക്രമം ഒരു പ്രധാന ഘടകമാണ്.. ജീവിത രീതികള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ദിനചര്യ, ഭക്ഷണ

മ​ഞ്ചേ​രിയിൽ മങ്കി പോക്‌സ് ലക്ഷണമുള്ളയാൾ ചികിത്സയിൽ

മ​ഞ്ചേ​രി: മ​ങ്കി പോ​ക്‌​സ് ല​ക്ഷ​ണ​ത്തോ​ടെ ഒ​രാ​ളെ മലപ്പുറം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ൾ ത്വ​ക്‌​രോ​ഗ വി​ഭാ​ഗം ഒ.​പി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പ​നി​യും തൊ​ലി​പ്പു​റ​ത്ത് ചി​ക്ക​ൻ​പോ​ക്‌​സ് പോ​ലെ​യു​ള്ള ത​ടി​പ്പു​ക​ളും ക​ണ്ട​തി​നെ തു​ട​ർ​ന്ന്

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ഏ​താ​നും ദി​വ​സ​ത്തെ ഉ​പ​യോ​ഗം കൊ​ണ്ട് സാ​യി​പ്പി​നെ​പ്പോ​ലെ വെ​ളു​പ്പി​ക്കു​ന്ന ക്രീം, ​കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും കു​റ​ച്ചു​ത​രു​ന്ന ഓ​യി​ൽ, ആ​ഴ്ച​ക​ൾ​കൊ​ണ്ട് പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും മാ​റ്റു​ന്ന അ​ത്ഭു​ത​മ​രു​ന്ന്… യൂ​ട്യൂ​ബും ഇ​ൻ​സ്റ്റാ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ടി​പൊ​ടി​ക്കു​ന്ന ക​ച്ച​വ​ട​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ഏ​താ​നും ക്ലി​ക്കു​ക​ൾ​കൊ​ണ്ട് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​ത് മ​രു​ന്നു​ക​ള​ല്ല, മ​ര​ണ​മാ​ണ്.