ഷാ​ർ​ജ: അ​പൂ​ർ​വ സ്വ​യം രോ​ഗ​പ്ര​തി​രോ​ധ നാ​ഡി രോ​ഗ​വു​മാ​യി എ​ത്തി​യ സ്കൂ​ൾ അ​ധ്യാ​പി​ക​ക്ക് വി​ജ​യ​ക​ര​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി ഷാ​ർ​ജ​യി​ലെ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ. 46കാ​രി​യാ​യ ആ​നി ചെ​റി​യാ​നാ​ണ്​ വി​ദ​ഗ്​​ധ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗം സു​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​സ്റ്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​രാ​ജേ​ഷ് ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ചി​കി​ത്സ ന​ട​ത്തി​യ​ത്. നാ​ഡീ ക്ഷ​തം മൂ​ലം സം​വേ​ദ​നം ന​ഷ്ട​മാ​വു​ക​യും അ​വ​യ​വ​ങ്ങ​ളു​ടെ ബ​ല​ക്ഷ​യം സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​ത്.

ആ​റു​മാ​സം മു​മ്പ്​ കൈ​കാ​ലു​ക​ൾ​ക്ക്​ ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​നി ചെ​റി​യാ​ൻ ആ​സ്റ്റ​റി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​ത്.

തു​ട​ർ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക്​ സി.​ഐ.​ഡി.​പി ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. സി.​ഐ.​ഡി.​പി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ലെ പൊ​തു​വാ​യ സാ​ധ്യ​ത​യാ​യ സ്റ്റി​റോ​യി​ഡു​ക​ളു​ടെ ഉ​പ​യോ​ഗം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും രോ​ഗി​യു​ടെ പ്ര​മേ​ഹ​നി​ല വ​ഷ​ളാ​കാ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ ഈ ​ചി​കി​ത്സ രീ​തി പ്രാ​യോ​ഗി​ക​മാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ ഇ​ൻ​ട്രാ​വെ​ന​സ് ഇ​മ്യൂ​ണോ​ഗ്ലോ​ബ​ലി​ന് (ഐ.​വി.​ഐ.​ജി) ചി​കി​ത്സ രീ​തി തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് ദി​വ​സം ഐ.​സി.​യു ചി​കി​ത്സ ഉ​ൾ​പ്പെ​ടെ എ​ട്ട് ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നി​ടെ രോ​ഗി​ക്ക്​ ഐ.​വി.​ഐ.​ജി ചി​കി​ത്സ ന​ൽ​കി. ഇ​തോ​ടെ ആ​രോ​ഗ്യ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ദൃ​ശ്യ​മാ​യി. അ​വ​രു​ടെ കൈ​കാ​ലു​ക​ളു​ടെ ശ​ക്തി വീ​ണ്ടെ​ടു​ക്കു​ക​യും പ​ര​സ​ഹാ​യ​മി​ല്ലാ​തെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വെറുതെയല്ല സൺ ഗ്ലാസ്

വെറുതെയല്ല സൺ ഗ്ലാസ്

നിങ്ങൾ എന്തിനാണ് സൺ ഗ്ലാസ് ഉപയോഗിക്കുന്നത്? ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകാം. ഭൂരിഭാഗം ഉത്തരങ്ങളും ‘സൗന്ദര്യ’വുമായി ബന്ധപ്പെട്ടായിരിക്കും. സൺ ഗ്ലാസ് വെക്കുന്നതോടെ ‘ഗ്ലാമർ’ വർധിക്കുമെന്നാണ് വെപ്പ്. പൊതുബോധത്തിലൂടെ സൗന്ദര്യ സങ്കൽപങ്ങൾ വെച്ചുനോക്കുമ്പോൾ അതു ശരിയുമാണ്. എന്നാൽ, സൺ ഗ്ലാസ് അത്ര നിസ്സാരക്കാരനല്ലെന്നാണ്

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായെന്ന് മന്ത്രി വീണ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും

നിപ സംശയം: ആരോഗ്യ മന്ത്രി മലപ്പുറത്തെത്തും; ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ തീരുമാനിച്ചു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച്