തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. മേ​യ്​ 12 വ​രെ ജി​ല്ല​യി​ൽ 159 ​ഡെ​ങ്കി​പ്പ​നി കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. മേ​യി​ൽ മാ​ത്രം 12 എ​ണ്ണം​ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 187 കേ​സ്​ സം​ശ​യി​ക്കു​ന്നു​ണ്ട്. കൊ​തു​ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം വീ​ടു​ക​ളി​ലോ, പ​രി​സ​ര​ങ്ങ​ളി​ലോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.

ജ​ല​ക്ഷാ​മ​മു​ള്ള ഏ​രി​യ​ക​ളി​ൽ വെ​ള്ളം ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ൽ കൊ​തു​ക് വ​ള​രാ​ൻ സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ മൂ​ടി​വെ​ച്ച് ഉ​പ​യോ​ഗി​ക്ക​ണം. ഇ​ട​വി​ട്ട് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ വീ​ടി​ന്റെ പു​റ​ത്തും അ​ടു​ത്തു​ള്ള പ​റ​മ്പു​ക​ളി​ലും മ​ഴ​വെ​ള്ളം (ശു​ദ്ധ​ജ​ലം) കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഫ്രി​ഡ്ജി​ന്റെ പി​റ​കി​ൽ, ഇ​ൻ​ഡോ​ർ പ്ലാ​ന്റ്‌​സ് എ​ന്നി​വ​യാ​ണ് വീ​ടി​ന്റെ ഉ​ള്ളി​ലെ പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ൾ. വേ​ന​ൽ​മ​ഴ തു​ട​ങ്ങി​യ​തി​നാ​ൽ വീ​ടി​ന്റെ പ​രി​സ​ര​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന കു​പ്പി, പാ​ട്ട, ചി​ര​ട്ട, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, റ​ബ​ർ ടാ​പ്പി​ങ്​ ചി​ര​ട്ട​ക​ൾ, കൊ​ക്കോ തോ​ടു​ക​ൾ, ക​മു​കി​ന്റെ പോ​ള​ക​ൾ, വീ​ടി​ന്റെ സ​ൺ​ഷേ​ഡ്, വെ​ള്ളം നി​റ​ച്ച അ​ല​ങ്കാ​ര കു​പ്പി​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ടാ​ങ്കു​ക​ൾ, ട​യ​റു​ക​ൾ, വി​റ​ക് മൂ​ടു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ, പാ​റ​യു​ടെ പൊ​ത്തു​ക​ൾ, മു​ള​ങ്കു​റ്റി​ക​ൾ, കു​മ്പി​ൾ ഇ​ല​ക​ളോ​ടു​കൂ​ടി​യ ചെ​ടി​ക​ൾ, മ​ര​പ്പൊ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​ക് വ​ള​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

അ​വ ഇ​ല്ലാ​താ​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാ​നു​ള്ള ശ്ര​ദ്ധ​ന​ൽ​ക​ണം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഒ​ഴി​വാ​ക്കാ​ൻ ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം (വെ​ള്ളി- വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ശ​നി- ഓ​ഫി​സു​ക​ൾ, ഞാ​യ​ർ- വീ​ടു​ക​ൾ) വി​നി​യോ​ഗി​ച്ച് ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ​ൽ. മ​നോ​ജ്, ജി​ല്ല സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​ർ ഡോ. ​ജോ​ബി​ൻ ജി ​ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​നി ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​വ​ർ നി​ർ​ദേ​ശി​ച്ചു.

എ​ന്താ​ണ് ഡെ​ങ്കി​പ്പ​നി?

ഈ​ഡി​സ് ഈ​ജി​പ്റ്റി കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന ഡെ​ങ്കു വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. കെ​ട്ടി​ക്കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് ഇ​ത്ത​രം കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് വ​ള​രു​ന്ന​ത്. കൊ​തു​കു​വ​ഴി മാ​ത്ര​മേ ഡെ​ങ്കി​പ്പ​നി ഒ​രാ​ളി​ല്‍നി​ന്നും മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ക​യു​ള്ളൂ.

ല​ക്ഷ​ണ​ങ്ങ​ൾ

മു​തി​ര്‍ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ സാ​ധാ​ര​ണ വൈ​റ​ൽ പ​നി​യി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്നു. പെ​ട്ടെ​ന്നു​ള്ള ക​ടു​ത്ത പ​നി​യാ​ണ് തു​ട​ക്കം. ആ​രം​ഭ​ത്തി​ൽ ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, മ​നം​പു​ര​ട്ട​ൽ, ഛര്‍ദി, ക്ഷീ​ണം, തൊ​ണ്ട​വേ​ദ​ന, ചെ​റി​യ ചു​മ തു​ട​ങ്ങി​യ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ എ​ല്ലാം സാ​ധാ​ര​ണ പ​നി​യോ​ട് സാ​മ്യ​മു​ള്ള​വ​യാ​ണ്. ക​ണ്ണി​നു പി​റ​കി​ലെ വേ​ദ​ന ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ്: ആശുപത്രിയിലെത്തുന്നവർ മാസ്‌ക് ധരിക്കണം, ലക്ഷണമുള്ളവർക്ക്​ മാ​ത്രം പരിശോധന

കോവിഡ്: ആശുപത്രിയിലെത്തുന്നവർ മാസ്‌ക് ധരിക്കണം, ലക്ഷണമുള്ളവർക്ക്​ മാ​ത്രം പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന്​

നിപ: മംഗലാട്ട് ജാഗ്രത തുടരും

നിപ: മംഗലാട്ട് ജാഗ്രത തുടരും

ആ​യ​ഞ്ചേ​രി: നി​പ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ മം​ഗ​ലാ​ട്ട് ക്വാ​റ​ന്റീ​ൻ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ജാ​ഗ്ര​ത തു​ട​രും. നി​പ വൈ​റ​സ് രോ​ഗം വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും മു​ൻ​ക​രു​ത​ലി​നെ കു​റി​ച്ചു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ കൈ​പു​സ്ത​കം വാ​ർ​ഡി​ലെ 397 വീ​ടു​ക​ളി​ലും ന​ൽ​കു​ന്ന​തി​ന്റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് അം​ഗം എ. ​സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ വ​ള​ന്റി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ കേ​ര​ള​ത്തി​ലെ​ന്ന്​ കേ​ന്ദ്ര റി​പ്പോ​ർ​ട്ട്. 2023ൽ ​കേ​ര​ള​ത്തി​ൽ 9,770 ഡെ​ങ്കി കേ​സു​ക​ളും 37 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​​യെ​ന്ന്​ സ്​​റ്റാ​റ്റി​സ്റ്റി​ക്സ്​ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2018ൽ 4083 ​കേ​സു​ക​ൾ മാ​ത്രം