തൊ​​ടു​​പു​​ഴ: പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ള്‍ക്ക് ശ​​മ​​ന​​മി​​ല്ല. മു​​ന്‍വ​​ര്‍ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച്​ ജി​​ല്ല​​യി​​ലെ എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലും പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ട്. പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ൾ വ്യാ​​പ​​ക​​മാ​​യ​​തി​​നെ തു​​ട​​ര്‍ന്ന് പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ൾ വി​​ല​​യി​​രു​​ത്താ​​ൻ കോ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ ചെ​​ന്നൈ സോ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ഡോ. ​​രു​​ചി ജെ​​യി​​ൻ തി​​ങ്ക​​ളാ​​ഴ്ച ജി​​ല്ല​​ലി​​ലെ​​ത്തി.

ഇ​​വ​​ർ ആ​​രോ​​ഗ്യ​​വ​​കു​​പ്പും ജി​​ല്ല ഭ​​ര​​ണ​​കൂ​​ട​​വു​​മാ​​യി ചൊ​​വ്വാ​​ഴ്ച ച​​ര്‍ച്ച​​ന​​ട​​ത്തും. ജി​​ല്ല​​യി​​ൽ 2022ൽ ​​എ​​ലി​​പ്പ​​നി ഒ​​രു കേ​​സാ​​ണ്​ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്ത​​തെ​​ങ്കി​​ൽ ഈ ​​വ​​ർ​​ഷം നാ​​ലാ​​യി. മ​​ഞ്ഞ​​പ്പി​​ത്തം നാ​​ല്​ കേ​​സ്​ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്തി​​ട്ടു​​ണ്ട്. 2022ൽ ​​മ​​ല​​മ്പ​​നി ഒ​​രു കേ​​സാ​​ണ്​ ജി​​ല്ല​​യി​​ൽ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തെ​​ങ്കി​​ൽ ഈ ​​വ​​ർ​​ഷം 35 പേ​​ർ​​ക്കാ​​ണ്​ സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​തി​​ന് പു​​റ​​മെ ചി​​ക്ക​​ൻ​​പോ​​ക്സ്, വ​​യ​​റി​​ള​​ക്ക​​രോ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളേ​​ക്കാ​​ൾ മൂ​​ന്നു മു​​ത​​ൽ നാ​​ലി​​ര​​ട്ടി വ​​ർ​​ധ​​ന​​യു​​ണ്ട്‌. പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ളെ നി​​യ​​ന്ത്രി​​ക്കാ​​ൻ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് രൂ​​പ ചെ​​ല​​വ​​ഴി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ ഫ​​ലം​​ചെ​​യ്യു​​ന്നി​​ല്ല. വാ​​ര്‍ഡു​​ത​​ല ശു​​ചി​​ത്വ സ​​മി​​തി​​ക​​ൾ നി​​ര്‍ജീ​​വ​​മാ​​യ​​താ​​യി ആ​​ക്ഷേ​​പ​​മു​​ണ്ട്.

ഏ​​കാ​​രോ​​ഗ്യ​​ത്തി​​ൽ വി​​ര​​മി​​ച്ച ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ച്ച് വാ​​ര്‍ഡു​​ക​​ള്‍തോ​​റും ഏ​​ഴു ക​​മ്യൂ​​ണി​​റ്റി മെ​​ന്റ​​ര്‍മാ​​രെ​​യും 48 ക​​മ്യൂ​​ണി​​റ്റി വ​​ള​​ന്റി​​യ​​ര്‍മാ​​രെ​​യും നി​​യ​​മി​​ച്ചു. ഇ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ൾ ക​​ണ്ടെ​​ത്താ​​നും പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​നും തു​​ട​​ങ്ങി. എ​​ന്നാ​​ൽ, ഇ​​ത് പ്ര​​യോ​​ജ​​നം ക​​ണ്ടി​​ല്ല. പ​​ക​​ര്‍ച്ച​​വ്യാ​​ധി ന​​യ​​ന്ത്ര​​ണ ജോ​​ലി​​ക​​ൾ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ 50 ല​​ക്ഷ​​ത്തി​​ലോ​​റെ തു​​ക​​യാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് മാ​​ര്‍ച്ചി​​നു​​ള്ളി​​ൽ ചെ​​ല​​വ​​ഴി​​ച്ച​​ത്. എ​​ന്നി​​ട്ടും പ​​ദ്ധ​​തി പ്ര​​യോ​​ജ​​ന​​പ്പെ​​ട്ടി​​ല്ല എ​​ന്നാ​​ണ് നി​​ല​​വി​​ലെ പ​​ക​​ര്‍ച്ച​​വ്യാ​​ധി​​ക​​ളു​​ടെ വ്യാ​​പ​​നം കാ​​ണി​​ക്കു​​ന്ന​​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച അമ്മയുടെയും കുഞ്ഞിന്റേയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ഡീൻ ശ്യാംറാവു വകോഡെ, ശിശുരോഗ

ഹെപ്പറ്റൈറ്റിസ് ബാധയിൽ ചൈനക്ക് പിന്നാലെ ഇന്ത്യ: ഹെപ്പറ്റൈറ്റിസ് ബി, സി കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നു…

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ

എംപോക്സിനെ അടുത്തറിയാം, ജാഗ്രത പാലിക്കാം

എംപോക്സിനെ അടുത്തറിയാം, ജാഗ്രത പാലിക്കാം

ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് (Monkey Pox) തീവ്രമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുന്നതിനായി പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. 2022ൽ എം