കൊ​ച്ചി: ക്ഷ​യ​രോ​ഗ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മ​മാ​യ​തോ​ടെ രോ​ഗി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ദു​രി​ത​ത്തി​ലാ​യി. കേ​ന്ദ്ര ടി.​ബി ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ച​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. എ​ന്നാ​ൽ, പ്ര​തി​സ​ന്ധി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വി​ശ​ദീ​ക​ര​ണം. ക്ഷ​യ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് മു​ട​ക്ക​മി​ല്ലാ​തെ ന​ൽ​കേ​ണ്ട​തും സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്ന​തു​മാ​യ മ​രു​ന്നു​ക​ൾ​ക്കാ​ണ് ദൗ​ർ​ല​ഭ്യം. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും മ​രു​ന്നു​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു.

ചി​ല​യി​ട​ങ്ങ​ളി​ൽ ജി​ല്ല​ത​ല​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം ല​ഭി​ക്കു​ന്നു​ണ്ട്. മ​രു​ന്നു​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കേ​ണ്ട ആ​ശ വ​ർ​ക്ക​ർ​മാ​ര​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും മു​ട​ങ്ങാ​തെ മ​രു​ന്ന് ക​ഴി​ക്കേ​ണ്ട രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. അ​സു​ഖം പോ​സി​റ്റീ​വാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന രോ​ഗി​ക​ൾ ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​വ​ർ​ക്ക് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ​ഴി മ​രു​ന്ന് ന​ൽ​കു​ക‍യു​മാ​ണ് ചെ​യ്യു​ന്ന​ത്. ആ​ദ്യ​ത്തെ 56 ദി​വ​സ​ത്തെ തീ​വ്ര​ഘ​ട്ട ചി​കി​ത്സ​ക്കു​ശേ​ഷം തു​ട​ർ​ചി​കി​ത്സ​യു​മു​ണ്ട്. ഈ ​രീ​തി​യി​ൽ ആ​റു​മാ​സം മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ നീ​ളു​ന്ന ചി​കി​ത്സ​യാ​ണ് നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന​ത്.

രോ​ഗം തി​രി​ച്ച​റി​ഞ്ഞാ​ൽ ആ​ദ്യ​ത്തെ ര​ണ്ടു​മാ​സം രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന റി​ഫാ​മ്പി​സി​ൻ, ഐ​സോ​നി​യാ​സി​ഡ്, പൈ​റാ​സി​നാ​മൈ​ഡ്, എ​ത്താം​ബ്യൂ​ട്ടോ​ൾ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളു​ൾ​പ്പെ​ടു​ന്ന സം​യു​ക്ത മ​രു​ന്നി​നാ​ണ് ക്ഷാ​മം. ദി​വ​സം ഒ​രു നേ​ര​മാ​ണ് ഈ ​മ​രു​ന്ന് ക​ഴി​ക്കേ​ണ്ട​ത്. നേ​ര​ത്തേ ഒ​രു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നാ​ണ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ക്ഷാ​മ​മാ​യ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നാ​ണ് ചി​ല​യി​ട​ങ്ങ​ളി​ൽ ന​ൽ​കു​ന്ന​ത്. മ​രു​ന്ന് മു​ട​ങ്ങി​യാ​ൽ തു​ട​ർ​ചി​കി​ത്സ​യെ ത​ന്നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു. ഇ​തി​നു​പു​റ​മെ, നി​ശ്ചി​ത കോ​മ്പി​നേ​ഷ​ൻ ഡോ​സു​ള്ള മ​രു​ന്നു​ക​ളു​ടെ അ​ഭാ​വം മൂ​ലം ഓ​രോ മ​രു​ന്നു​ക​ളും പ്ര​ത്യേ​കം ഉ​പ​യോ​ഗി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്. ഇ​തോ​ടെ രോ​ഗി​ക​ൾ ക​ഴി​ക്കേ​ണ്ട ഗു​ളി​ക​ക​ളു​ടെ എ​ണ്ണം ഉ​യ​രും.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ക്ഷ​യ​രോ​ഗ നി​ർ​ണ​യം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ, കോ​വി​ഡ് പ്ര​തി​സ​ന്ധി നീ​ങ്ങി​യ​തോ​ടെ രോ​ഗ​നി​ർ​ണ​യം സ​ജീ​വ​മാ​കു​ക‍യും പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​മു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ‍യു​ന്ന​ത്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ദീർഘദൂര വിമാന യാത്രകളിൽ മദ്യം കഴിക്കുന്നത് അപകടം -പഠനം

ന്യൂഡൽഹി: ദീർഘദൂര വിമാന യാത്രകളിൽ മദ്യപിക്കുന്നതും ഉറങ്ങുന്നതും ഹൃദയത്തിന് നല്ലതല്ലെന്ന് പുതിയ പഠനം. ഇത് രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും ദീർഘനേരം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. ചെറുപ്പക്കാർക്കും ആരോഗ്യമുള്ളവർക്കും ഒരു പോലെ അപകടം സൃഷ്ടിക്കുമെന്ന് ഗവേഷകർ പറയുന്നു. അന്തരീക്ഷമർദം ഉയരുന്നതിനസരിച്ച് ആരോഗ്യമുള്ള

രോഗങ്ങളെ അകറ്റി നിർത്താം, പഞ്ചകർമ ചികിത്സയിലൂടെ

3,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഉത്ഭവിച്ച പുരാതന വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദത്തിന്റെ പ്രധാന ഘടകമാണ് പഞ്ചകർമ്മ. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യത്തോടുള്ള സമഗ്രമായ സമീപനത്തിനാണ് ആയുർവേദം ഊന്നൽ നൽകുന്നത്. പഞ്ചഭൂതങ്ങളിൽ നിന്ന് (ഭൂമി, ജലം, അഗ്നി,

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ,