സാ​മ്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം രാ​ജ്യ​ത്തെ പ്രാ​യ​മാ​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രും ചി​കി​ത്സ​ക്കാ​യി ഡോ​ക്ട​ർ​മാ​രെ കാ​ണാ​റി​ല്ലെ​ന്ന് സ​ർ​വേ.

സ​ർ​വേ​യി​ൽ പ്ര​തി​ക​രി​ച്ച​വ​രി​ൽ ന​ഗ​ര​ങ്ങ​ളി​ൽ പ​കു​തി​യോ​ളം പേ​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 62 ശ​ത​മാ​ന​ത്തി​ല​ധി​ക​വും സ്ഥി​ര​മാ​യി ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഏ​ജ്‌​വെ​ല്ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ വ​യോ​ധി​ക​രു​ടെ ചി​കി​ൽ​സാ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം​വീ​ശു​ന്ന പ​ഠ​ന​മാ​യാ​ണി​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

ഒ​രു ദ​ശാ​ബ്ദ​മാ​യി സ​ന്ധി​വേ​ദ​ന​യു​മാ​യി മ​ല്ലി​ടു​ന്ന ആ​ഗ്ര​യി​ലെ 78 കാ​ര​നാ​യ പ്ര​ഭ്ക​ർ ശ​ർ​മ, വേ​ദ​ന​യും യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കാ​റി​ല്ല. വീ​ട്ടി​ലെ​ത്തു​ന്ന മൊ​ബൈ​ൽ പ​രി​ശോ​ധ​നാ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ൽ വ​ള​രെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ലു​ധി​യാ​ന​യി​ൽ​നി​ന്നു​ള്ള 72 കാ​ര​നാ​യ രാ​ജേ​ഷ് കു​മാ​റി​ന് ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​നാ​കാ​ത്ത​താ​ണ് പ്ര​ശ്നം.

സ​ർ​വേ​യി​​ൽ പ​​ങ്കെ​ടു​ത്ത​വ​രി​ൽ ന​ഗ​ര​ങ്ങ​ളി​ൽ 36 ശ​ത​മാ​നം പേ​ർ​ക്ക് അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. കു​ടും​ബ​ത്തി​ന്റെ പി​ന്തു​ണ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ 24 ശ​ത​മാ​നം പേ​ർ വാ​ർ​ധ​ക്യ​ത്തി​ൽ ത​നി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പൊ​തു-​സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന​താ​യും ഒ​റ്റ​പ്പെ​ട​ലും സാ​മ്പ​ത്തി​ക പ്ര​യാ​സ​വും പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന​താ​യും പ​ല​രും അ​ഭി​​പ്രാ​യ​പ്പെ​ട്ടു. 28 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ശേ​ദ​ങ്ങ​ളി​ലു​മാ​യി 510 വ​ള​ണ്ടി​യ​ർ​മാ​ർ 10,000 പേ​രി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട

വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട

സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരിക്കുകയാണല്ലോ. കോഴിക്കോട്, മലപ്പുറം ജില്ല കളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. എന്താണ് വെസ്റ്റ് നൈൽ പനി എന്ന് നോക്കാം. വൈറസ് മൂലമുണ്ടാകുന്ന ഒരു

അമീബിക് മസ്തിഷ്‌ക ജ്വരം: പുതിയ കേസുകളില്ല

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന രോ​ഗി​യെ​യും നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഐ.​സി.​യു​വി​ൽ നി​ന്ന് വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. പേ​രൂ​ർ​ക്ക​ട മ​ണ്ണാ​മൂ​ല സ്വ​ദേ​ശി നി​ജി​ത്തി​ന്‍റെ നി​ല​യാ​ണ് മെ​ച്ച​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ൽ ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച നി​ജി​ത്ത് അ​തീ​വ

97 ശതമാനം മരണനിരക്കുള്ള രോഗത്തെ തോൽപിച്ച് അഫ്നാൻ ജാസിം ജീവിതത്തിലേക്ക് തിരികെയെത്തി

കോഴിക്കോട്: മകൻ രോഗക്കിടക്കയിലായപ്പോൾ പ്രാർഥനയോടെ കാത്തിരിക്കുക​യായിരുന്നു ഉമ്മ റയ്ഹാനയും ബാപ്പ സിദ്ദീഖും. ഒടുവിൽ 97 ശതമാനം മരണ നിരക്കുള്ള രോഗത്തെ തോൽപിച്ച് അഫ്നാൻ ജാസിം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ സന്തോഷം കൊണ്ട് ആ മാതാപിതാക്കൾക്ക് കണ്ണീരടക്കാനായില്ല. മസ്തിഷ്‍ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ