മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏ​ഴ് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ 3184 സം​ശ​യാ​സ്പ​ദ​മാ​യ വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് കേ​സു​ക​ളും 1032 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​ശാ​സ്പ​ദ​മാ​യ അ​ഞ്ച് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് പോ​ത്തു​ക​ല്ല്, കു​ഴി​മ​ണ്ണ, ഒ​മാ​നൂ​ർ, പൂ​ക്കോ​ട്ടൂ​ർ, മൊ​റ​യൂ​ർ, പെ​രു​വ​ള്ളൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലും ആ​ണ്.

എ​ന്താ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്

വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സൂ​ക്ഷ്മ ജീ​വി​ക​ളു​ണ്ടാ​ക്കു​ന്ന രോ​ഗ​മാ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്. പ​നി, വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛർ​ദി, ക​ണ്ണി​നു മ​ഞ്ഞ​നി​റം, മൂ​ത്ര​ത്തി​ന് മ​ഞ്ഞ​നി​റം തു​ട​ങ്ങി​യ​വ​യാ​ണ് സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നെ ബാ​ധി​ച്ച് മ​ര​ണം വ​രെ സം​ഭ​വി​ക്കാം. അ​തി​നാ​ൽ ത​ന്നെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​തെ ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ തേ​ട​ണം.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്താ​തി​രി​ക്കു​ക. കൈ​ക​ൾ ആ​ഹാ​ര​ത്തി​നു മു​മ്പും ടോ​യ്‌​ലെ​റ്റി​ൽ പോ​യ​തി​ന് ശേ​ഷ​വും സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ, കി​ണ​ർ, വെ​ള്ളം ശേ​ഖ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന ടാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്ക്​ സാധ്യത; ജാഗ്രത നിർദേശം

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്ക്​ സാധ്യത; ജാഗ്രത നിർദേശം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വി​ട്ട്​ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​ക്കും എ​ലി​പ്പ​നി​ക്കു​മെ​തി​രെ അ​തി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. 2013 നും 2017 ​നും സ​മാ​ന​മാ​യി ഈ ​വ​ര്‍ഷം ഡെ​ങ്കി​പ്പ​നി രോ​ഗ​വ്യാ​പ​നം വ​ള​രെ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഇ​ട​വി​ട്ട്​ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൊ​തു ഇ​ട​ങ്ങ​ളും

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നൽകരുത്; ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നൽകരുത്; ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം കഫ് സിറപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡി.ജി.എച്ച്.എസ്) പ്രത്യേക മുന്നറിയിപ്പ്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുതെന്നും അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് മരുന്ന് നിർദേശിക്കരുതെന്നുമാണ് പ്രസ്താവിച്ചിരിക്കുന്നത്. അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് 11

ഇന്ത്യയിലെത്തിയ നാല് വിദേശികൾക്ക് കോവിഡ് പോസിറ്റീവ്

ഇന്ത്യയിലെത്തിയ നാല് വിദേശികൾക്ക് കോവിഡ് പോസിറ്റീവ്

പാട്ന: ചൈനയിൽ കോവിഡ് കേസുകൾ രൂക്ഷമായി വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾപുറത്തു വരുമ്പോൾ ഇന്ത്യയും ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി വിദേശികൾക്ക് വിദേശ യാത്ര നടത്തിയവർക്കുമെല്ലാം കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. ബിഹാറിലെ ഗയ വിമാനത്താവളത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നാല് വിദേശ പൗരൻമാർക്ക് കോവിഡ് പോസിറ്റീവാണെന്ന്