ന്യൂഡൽഹി: പുതിയ ഡയറ്റ് നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഐ.സി.എം.ആർ ഗൈഡ്ലൈൻ. ഇന്ത്യയിലെ 56.4 ശതമാനം രോഗങ്ങളും ഉണ്ടാവുന്നത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ കൊണ്ടാണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ 13 വർഷത്തിന് ശേഷമാണ് ഡയറ്റ് ഗൈഡ്ലൈൻ പുതുക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലുടെയും ഹൃദ്രോഗത്തേയും ഉയർന്ന രക്തസമ്മർദത്തേയും ടൈപ്പ് 2 ഡബറ്റിക്സിനേയും ഒരു പരിധി വരെ തടയാനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ അറിയിച്ചു.

148 പേജുള്ള റിപ്പോർട്ടിൽ 17 നിർദേശങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ ഉപയോഗം പരമാവധി കുറക്കണമെന്ന് നിർദേശമുണ്ട്. ഭക്ഷ്യഎണ്ണയിൽ നിന്ന് പകരം നട്സ്, ഓയിൽ സീഡ്, സീഫുഡ് എന്നിവയിൽ നിന്നും ഫാറ്റി ആസിഡ് കൂടുതലായി സ്വീകരിക്കണം. കൊഴുപ്പും മധുരവും കൂടുതലായി അടങ്ങിയിട്ടുള്ള പ്രൊസസ് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പരമാവധി കുറക്കണം. ഇത്തരം ഭക്ഷ്യവസ്തുക്കൾ മാത്രം കൂടുതലായി ഉപയോഗിക്കുകയും വ്യായാമം കുറയുകയും ചെയ്താൽ അത് അമിതഭാരം ഉൾപ്പടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഉപ്പ്, മധുരം, എണ്ണ, കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. ദിവസവും 20 മുതൽ 25 ഗ്രാം വരെ മധുരമാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്. നാച്ചുറൽ ​കാർബോഹൈഡ്രേറ്റിലൂടെ ഇത് ലഭിക്കുമ്പോഴാണ് കൂടുതലായി മധുരം ഉപയോഗിക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ ഡയറക്ടർ ഡോ.ഹേമലതയുടെ നേതൃത്വത്തിലാണ് പുതിയ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. ഉയർന്ന പ്രോട്ടീനുകളുള്ള പൗഡറുകൾ ഉപയോഗിക്കരുതെന്നും അവരുടെ നിർദേശമുണ്ട്. ഇത് വൃക്കകൾക്ക് വരെ തകരാറുണ്ടാക്കുമെന്നാണ് ഐ.സി.എം.ആർ ഏജൻസി പറയുന്നത്.

മനുഷ്യശരീരത്തിന് ആവശ്യമായ ഊർജത്തിന്റെ 45 ശതമാനവും ഭക്ഷ്യധാന്യങ്ങൾ, മില്ലറ്റുകൾ എന്നിവയിൽ നിന്നും കണ്ടെത്തണം. 15 ശതമാനം പയറുവർഗങ്ങൾ, ബീൻസ്, ഇറച്ചി എന്നിവയിൽ നിന്നും കണ്ടെത്തണം. ബാക്കിയുള്ള ഊർജം പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നിവയിൽ നിന്നാണ് സ്വീകരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കിട്ടിയത്​ കടം തീർക്കാൻ മാത്രം; ആരോഗ്യമേഖ​ലയെ കാത്തിരിക്കുന്നത്​ കടുത്ത പ്രതിസന്ധി

കിട്ടിയത്​ കടം തീർക്കാൻ മാത്രം; ആരോഗ്യമേഖ​ലയെ കാത്തിരിക്കുന്നത്​ കടുത്ത പ്രതിസന്ധി

തി​രു​വ​ന​ന്ത​പു​രം: മ​രു​ന്ന്​ വാ​ങ്ങി​യ​തി​ലെ​യും ഇ​ൻ​ഷു​റ​ൻ​സി​ൽ സൗ​ജ​ന്യ ചി​കി​ത്സ അ​നു​വ​ദി​ച്ച​തി​ലെ​യും കു​ടി​ശ്ശി​ക തീ​ർ​ക്കു​ന്ന​തോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്കു​ള്ള ബ​ജ​റ്റ്​ വി​ഹി​തം കാ​ലി​യാ​കും. പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ട​ക്കം ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം കാ​ത്തി​രി​ക്കു​ന്ന​ത്​ ക​ടു​ത്ത പ്ര​തി​സ​ന്ധി. 2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ ആ​രോ​ഗ്യ മേ​ഖ​ല​ക്കു​ള്ള വ​ക​യി​രു​ത്ത​ൽ 2782 കോ​ടി

ഏറെ നേരം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യ​ത്തോടെയിരിക്കാൻ ഏഴ് ടിപ്സുമായി ഹൈദരാബാദ് ഡോക്ടർ

ഇന്നത്തെ കാല​ത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ​​ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി ചെയ്യുന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സമീപകാലത്ത് ഇത്തരം ഡെസ്ക് ജോലികൾ വലിയ ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. ദീർഘനേരം ഇരുന്ന്

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയു​മായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ ​നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്. പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ