പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കരുതെന്ന് ഐ.സി.എം.ആർ
May 9, 2024ന്യൂഡൽഹി: ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) മുന്നറിയിപ്പ്. എല്ല്, വൃക്ക തകരാറുകൾക്ക് ഇത് വഴിവെച്ചേക്കാം. ഭക്ഷണത്തിലെ ഉപ്പ്, പഞ്ചസാര എന്നിവയും കുറക്കണം.
പഞ്ചസാരയുടെ അളവ് ഭക്ഷണത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കണം. മൊത്തം കലോറിയുടെ 45 ശതമാനത്തിൽ താഴെയായിരിക്കണം ധാന്യങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയിൽനിന്നുള്ളത്. പയർവർഗങ്ങൾ, ഇറച്ചി എന്നിവയിൽനിന്ന് 15 ശതമാനംവരെ. ബാക്കി പഴം, പച്ചക്കറി, പാൽ എന്നിവയിൽനിന്നും. കൊഴുപ്പ് 30 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല.