ലണ്ടൻ: തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്സി​ന്റെ നിർമാതാക്കൾ. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമാകാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന ​പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്.

വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമനടപടിക്ക് തുടക്കം കുറിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. എന്നാൽ, പരാതിക്കാരന്റെ ആരോപണങ്ങളെ ആദ്യം എതിർത്ത ആസ്ട്രസെനെക, കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് കോവിഷീൽഡ് അപൂർവം കേസുകളിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഇടയാക്കുമെന്ന് സമ്മതിച്ചത്.

കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമാകും. ഇവരുടെ വാക്‌സിൻ ഉപയോഗിച്ച് രോഗം ബാധിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ആസ്ട്രസെനെക രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഞ്ഞപ്പിത്തത്തിന്​ പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി അ​ട​ക്ക​മു​ള്ള​വ​യും വ്യാ​പ​ക​മാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​പേ​ർ വ​രെ ദി​നേ​ന ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വി​ടെ നാ​ലു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആശുപത്രി ഒ.പി നിരക്കുകൾ ഏകീകരിക്കണമെന്ന്​ വിദഗ്​ധ സമിതി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഒ.​പി നി​ര​ക്കു​ക​ൾ ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന്​ പ​ഠ​ന സ​മി​തി ശി​പാ​ർ​ശ. തു​ക എ​ത്ര​യെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. ഏ​റ്റ​വും ചു​രു​ങ്ങി​യ നി​ര​ക്ക്​ നി​ശ്ച​യി​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ്​ ഫീ​സ്​ നി​ർ​ണ​യ തീ​രു​മാ​നം സ​ർ​ക്കാ​റി​ന്​ വി​ട്ട​ത്. നി​ര​ക്ക്​ ഏ​കീ​ക​രി​ക്ക​ലാ​ണ്​ ല​ക്ഷ്യ​മെ​ങ്കി​ലും ഫ​ല​ത്തി​ൽ ​വ​ർ​ധ​ന​യു​ണ്ടാ​കു​മോ​യെ​ന്ന​ത്​ ​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ഏ​താ​നും ദി​വ​സ​ത്തെ ഉ​പ​യോ​ഗം കൊ​ണ്ട് സാ​യി​പ്പി​നെ​പ്പോ​ലെ വെ​ളു​പ്പി​ക്കു​ന്ന ക്രീം, ​കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും കു​റ​ച്ചു​ത​രു​ന്ന ഓ​യി​ൽ, ആ​ഴ്ച​ക​ൾ​കൊ​ണ്ട് പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും മാ​റ്റു​ന്ന അ​ത്ഭു​ത​മ​രു​ന്ന്… യൂ​ട്യൂ​ബും ഇ​ൻ​സ്റ്റാ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ടി​പൊ​ടി​ക്കു​ന്ന ക​ച്ച​വ​ട​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ഏ​താ​നും ക്ലി​ക്കു​ക​ൾ​കൊ​ണ്ട് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​ത് മ​രു​ന്നു​ക​ള​ല്ല, മ​ര​ണ​മാ​ണ്.