നാ​ദാ​പു​രം: മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്ന് കാ​യ​ലോ​ട്ട് താ​ഴ​യി​ലെ കൊ​ടു​വ​ള്ളി നി​ധീ​ഷ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്നു പ​രാ​തി. മ​രി​ച്ച വീ​ട്ടി​ലെ കി​ണ​ർ വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് 900 രൂ​പ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

രോ​ഗം പ​ട​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് ജോ​ലി​ക്കു​പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​ല​ർ​ക്കും പ​ണം കൊ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഫെ​ബ്രു​വ​രി ര​ണ്ടാം​വാ​രം ആ​ദ്യ​കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. സ​മീ​പ​ത്തു​ള്ള കു​റു​വ​ന്തേ​രി ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഇ​ക്കാ​ല​യ​ള​വി​ൽ ത​യാ​റാ​യി​ല്ല.

കി​ണ​റു​ക​ളി​ൽ ത​ളി​ക്കാ​ൻ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഇ​തു​വ​രെ ചെ​യ്ത​ത്. ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​വും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടി​ല്ല. ഈ ​പ്ര​ദേ​ശ​ത്തു​വ​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വും ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചു മ​രി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ണ​ക്ക് പ്ര​കാ​രം 28 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ങ്കി​ലും യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തി​ലു​മേ​റെ​യാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്ത് വ​ന്നി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കു​മാ​യി​രു​ന്നു എ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

ര​ണ്ട് ജി​ല്ല​ക​ളി​ലാ​യി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മോ​ഹ​ന​ൻ പാ​റ​ക്ക​ട​വ് ആ​രോ​പി​ച്ചു. നാ​ദാ​പു​ര​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പാ​റ​ക്ക​ട​വ് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​റി​ലും ആ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വാ​ർ​ധ​ക്യ​ത്തി​ന് വ​യ​സ്സെ​ത്ര?

പ്രാ​യം 40ക​ളി​ലെ​ത്തു​മ്പോ​ൾ ത​ന്നെ വാ​ർ​ധ​ക്യ​ത്തി​ന്റെ ജ​രാ​ന​ര​ക​ൾ വ​ന്നു​വി​ളി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ പ​ല​ത് നാം ​കേ​ട്ടി​ട്ടു​ണ്ടാ​കും. മ​ന​സ്സ് മ​ടു​ത്ത​വ​ന്റെ അ​നാ​വ​ശ്യ ആ​ധി​ക​ളാ​യി പ​ക്ഷേ, അ​വ​യെ ത​ള്ളാ​ൻ വ​​ര​ട്ടെ. 44ാം വ​യ​സ്സി​ലും പി​ന്നെ 60ാം വ​യ​സ്സി​ലും ശ​രീ​രം സ്വാ​ഭാ​വി​ക​മാ​യി വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് ചി​ല വ​ലി​യ ചു​വ​ടു​ക​ൾ വെ​ക്കു​ന്നു​വെ​ന്നാ​ണ്

‘അ​നാ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി യു​വാ​ക്ക​ളി​ൽ പ​ക്ഷാ​ഘാ​തം വ​ർ​ധി​പ്പി​ക്കു​ന്നു’

ബം​ഗ​ളൂ​രു: പൊ​തു​വേ പ്രാ​യ​മാ​യ​വ​രി​ൽ ക​ണ്ടു​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യാ​യ സ്ട്രോ​ക്ക് ഇ​പ്പോ​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ഭ​യാ​ന​ക​മാം​വി​ധം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് എ​ച്ച്.​സി.​എ.​എ​ച്ച് റി​ക്ക​വ​റി ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റാ​യ ഡോ. ​ധീ​ര​ജ് അ​ഡി​ഗ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദൊം​ലൂ​രി​ലെ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ശം ജീ​വി​ത​ശൈ​ലി തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ, വി​ട്ടു​മാ​റാ​ത്ത

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

തൊ​ടു​പു​ഴ: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പി​ക്കു​ന്നു. വാ​യു​വി​ല്‍ക്കൂ​ടി പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 372 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ മു​ണ്ടി​നീ​ര്​ റി​പ്പോ​ർ​ട്ട്​​ ചെ​യ്​​തു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം എ​ത്തി ചി​കി​ത്സ തേ​ടി​യ​വ​രു​​ടെ ക​ണ​ക്കാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും