ബം​ഗ​ളൂ​രു: വ​യ​റി​ള​ക്ക​വും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം അ​വ​ശ​രാ​യ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബി.​എം.​സി.​ആ​ർ.​ഐ) വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് കോ​ള​ജ് ഡീ​നും ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ര​മേ​ശ് കൃ​ഷ്ണ ശ​നി​യാ​ഴ്ച പ​റ​ഞ്ഞു. കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് അ​സു​ഖ​ബാ​ധ​യു​ണ്ടാ​യ​ത്. 28 പേ​ർ ട്രോ​മ കെ​യ​റി​ൽ ക​ഴി​യു​ക​യാ​ണ്. 13 പേ​ർ എ​ച്ച് ബ്ലോ​ക്കി​ലു​ണ്ട്. മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

സാ​മ്പി​ളു​ക​ൾ രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ രോ​ഗം നി​ർ​ണ​യി​ക്കാ​നാ​വൂ. ഛർ​ദി-​അ​തി​സാ​ര ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, കോ​ള​റ രോ​ഗം സം​ശ​യി​ക്കു​ന്നു​ണ്ട്.ക​ർ​ണാ​ട​ക​യി​ൽ ഈ ​വ​ർ​ഷം ആ​റ് കോ​ള​റ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ൽ അ​ഞ്ച് എ​ണ്ണ​വും ക​ഴി​ഞ്ഞ മാ​സ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ർ​ണാ​ട​ക, വി​ശി​ഷ്യാ ബം​ഗ​ളൂ​രു ന​ഗ​രം അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത ജ​ല​ക്ഷാ​മ​വും മ​ലി​ന​ജ​ലം വ​രെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​വും കോ​ള​റ ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, കോ​ള​റ പ​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു

ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു

 കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ച ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവ്വഹിക്കുന്നു കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി

ചിക്കന്‍പോക്‌സ്: കരുതൽ വേണം, ചികിത്സ തേടണം

കൊ​ല്ലം: ക​ടു​ത്ത ചൂ​ട്​ ത​ള​ർ​ത്തു​ന്ന​തി​നി​ടെ ചി​ക്ക​ൻ പോ​ക്സ്​ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​നെ ക​രു​തി​യി​രി​ക്ക​ണം. ചി​ക്ക​ന്‍പോ​ക്‌​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്. ചി​ക്ക​ന്‍പോ​ക്‌​സ് കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ല്‍ നി​ന്നും, അ​ണു​ബാ​ധ​യു​ള്ള​വ​ര്‍ ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും മ​റ്റും തെ​റി​ക്കു​ന്ന ക​ണ​ങ്ങ​ളി​ലൂ​ടെ​യും അ​ണു​ബാ​ധ

ആര്‍ദ്ര കേരളം പുരസ്‌കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

മൂ​വാ​റ്റു​പു​ഴ: ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി മൂ​വാ​റ്റു​പു​ഴ. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പാ​ണ് ന​ഗ​ര​സ​ഭ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 2022-23 വ​ര്‍ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി 10 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍,