പാ​ല​ക്കാ​ട്: ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ചൂ​ടി​ൽ ജി​ല്ല വെ​ന്തു​രു​കു​ക​യാ​ണ്. എ​ന്നാ​ൽ നി​ർ​ജ​ലീ​ക​ര​ണ​ത്തെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.

എ​ന്താ​ണ് നി​ർ​ജ​ലീ​ക​ര​ണം

ശ​രീ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ജ​ലം, ശ​രീ​ര​ത്തി​ൽ​നി​ന്ന് ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ർ​ജ​ലീ​ക​ര​ണം. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ൽ നി​ർ​ജ​ലീ​ക​ര​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​മി​ത ദാ​ഹം, വാ​യും ചു​ണ്ടും ഉ​ണ​ങ്ങു​ക,​ തൊ​ണ്ട വ​റ്റി വ​ര​ളു​ക,​ ത​ല​വേ​ദ​ന,​ അ​സ്വ​സ്ഥ​ത,​ മ​സി​ൽ കോ​ച്ചി പി​ടി​ത്തം,​ ശ​രീ​ര വേ​ദ​ന,​ വി​ശ​പ്പ് അ​നു​ഭ​വ​പ്പെ​ടാ​തി​രി​ക്കു​ക, ബോ​ധ​ക്ഷ​യം, അ​പ​സ്മാ​രം എ​ന്നി​വ​യാ​ണ് ല​ക്ഷ​ണം.

പ​രി​ഹാ​രം

കൂ​ടു​ത​ൽ ജ​ലം കു​ടി​ക്കു​ക. സാ​ധാ​ര​ണ ഒ​രു ദി​വ​സം കു​ടി​ക്കേ​ണ്ട​ത് ര​ണ്ട് ലി​റ്റ​ർ വെ​ള്ള​മാ​ണ്. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ ചു​രു​ങ്ങി​യ​ത് ര​ണ്ട​ര- മൂ​ന്ന് ലി​റ്റ​ർ കു​ടി​ക്ക​ണം. ഓ​രോ​രു​ത്ത​രു​ടെ​യും ശ​രീ​ര​ത്തി​ന്റെ അ​ള​വി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​വും എ​ന്ന​തി​നാ​ൽ ആ​വ​ശ്യ​മാ​യ ജ​ല​ത്തി​ന്റെ അ​ള​വി​ലും വ്യ​ത്യാ​സ​മു​ണ്ടാ​കും.

ശ്ര​ദ്ധി​ക്കാ​ൻ

ദാ​ഹം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴൊ​ക്കെ വെ​ള്ളം കു​ടി​ക്കു​ക. കാ​യി​കാ​ധ്വാ​നം ചെ​യ്യു​ന്ന​വ​രും വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന വ​രും ഓ​രോ അ​ര​മ​ണി​ക്കൂ​റി​ലും ഒ​രു ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കു​ക. ജ​ന​ലു​ക​ൾ പ​ക​ൽ തു​റ​ന്നി​ടു​ക, ക്രോ​സ് വെ​ന്റി​ലേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. ചൂ​ടു കു​റ​യ്ക്കാ​ൻ ക​ർ​ട്ട​ൻ ഉ​പ​യോ​ഗി​ക്കാം. ഉ​ച്ച​ക്ക് 12 മു​ത​ൽ മൂ​ന്നു​വ​രെ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ക. ഈ ​സ​മ​യം പു​റം പ​ണി ഒ​ഴി​വാ​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകര്‍ച്ചപ്പനി; എല്ലാവരും പ്രതിരോധ കുത്തിെവപ്പെടുക്കണമെന്ന് മന്ത്രാലയം

പകര്‍ച്ചപ്പനി; എല്ലാവരും പ്രതിരോധ കുത്തിെവപ്പെടുക്കണമെന്ന് മന്ത്രാലയം

ജി​ദ്ദ: രാ​ജ്യ​ത്ത് പ​ക​ര്‍ച്ച​പ്പ​നി​​യും (ഇ​ൻ​ഫ്ലു​വ​ൻ​സ) ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും പ്ര​തി​രോ​ധ കു​ത്തി​െ​വ​പ്പ്​ എ​ടു​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന് വാ​ക്സി​നേ​ഷ​ൻ ഗ​ണ്യ​മാ​യി സ​ഹാ​യി​ക്കും. ഇ​ൻ​ഫ്ലു​വ​ൻ​സ ക​ടു​ത്ത വൈ​റ​ൽ അ​ണു​ബാ​ധ​യാ​ണ്. അ​ത് എ​ളു​പ്പ​ത്തി​ൽ പ​ട​രു​ക​യും എ​ല്ലാ പ്രാ​യ​ക്കാ​രെ​യും

പകർച്ചവ്യാധികൾ പടർന്ന്​ പിടിക്കുന്നു

അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ​ക​ർ​ച്ചവ്യാ​ധി​ക​ൾ പ​ട​ർ​ന്ന് പി​ടി​ക്കു​ന്നു. മ​ലേ​റി​യ, ഡ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​യും പ​ക​ർ​ച്ച പ​നി​യു​മാ​ണ് പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ 41 ഡെ​ങ്കി​പ്പ​നി​യും ഏ​ഴ്​ മ​ലേ​റി​യ​യും 10 എ​ലി​പ്പ​നി കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ ദി​വ​സ​വും 200നും 300​നും

ഗില്ലന്‍ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്

ഗില്ലന്‍ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്

പുണെ: മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച ഒരാൾ മരിച്ചതായി റിപ്പോർട്ട്. ആദ്യം രോഗം സ്ഥിരീകരിച്ച 64 കാരിയാണ് മരിച്ചത്. മരിച്ചയാൾക്ക് രക്താതിമർദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ പുണെയില്‍