തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി മെ​ഡി​സെ​പ്പി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ കു​റ​യു​ന്നെ​ന്ന്​ പ​രാ​തി ശ​ക്തി​പ്പെ​ടു​മ്പോ​ഴും പ്രീ​മി​യം തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​ൽ കാ​ർ​ക്ക​ശ്യ​വു​മാ​യി ധ​ന​വ​കു​പ്പ്.

പു​തു​താ​യി സ​ർ​വി​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ മെ​ഡി​സെ​പ്​ പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീ​മി​യം അ​ട​ക്ക​ണം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ധ​ന​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി.

മൂ​ന്നു​വ​ർ​ഷ​ത്തെ പ്രീ​മി​യം തു​ക​യാ​യ 18,000 രൂ​പ അ​ട​ക്കു​ന്ന​വ​ർ​​ക്ക്​ മാ​ത്ര​മേ അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ അ​ട​ക്കം വ​രു​ന്ന പാ​ക്കേ​ജ്​ ല​ഭ്യ​മാ​കൂ​വെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.

പ​ദ്ധ​തി തു​ട​ങ്ങി ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും വ​ർ​ഷം സ​ർ​വി​സി​ൽ പു​തു​താ​യി എ​ത്തി​യ​വ​രി​ൽ നി​ന്നാ​ണ്​ പ​ദ്ധ​തി​യു​ടെ തു​ട​ക്കം മു​ത​ലു​ള്ള പ​ണം പി​ടി​ക്കു​ക. പു​തി​യ ജീ​വ​ന​ക്കാ​രു​ടെ ആ​ദ്യ ശ​മ്പ​ളം മു​ത​ൽ കു​ടി​ശ്ശി​ക പ്രീ​മി​യം തു​ല്യ ഗ​ഡു​ക്ക​ളാ​യി കു​റ​വ്​ ചെ​യ്യും. പോ​ളി​സി കാ​ല​യ​ള​വി​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ നി​യ​മ​നം ല​ഭി​ക്കു​ന്ന എ​യ്​​ഡ​ഡ്​ ജീ​വ​ന​ക്കാ​ർ​ക്കും ഈ ​വ്യ​വ​സ്ഥ ബാ​ധ​ക​മാ​ക്കും. അ​വ​രും 2022 ജൂ​​ലൈ ഒ​ന്നു​ മു​ത​ലു​ള്ള കു​ടി​ശ്ശി​ക ന​ൽ​കേ​ണ്ടി​വ​രും.

പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ ശൂ​ന്യ​വേ​ത​ന അ​വ​ധി​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ തി​രി​കെ പ്ര​വേ​ശി​ക്കു​മ്പോ​ഴും ആ​ദ്യ ശ​മ്പ​ളം മു​ത​ൽ കു​ടി​ശ്ശി​ക പ്രീ​മി​യം ഒ​രു​മി​ച്ചോ ഗ​ഡു​ക്ക​ളാ​യോ പി​ടി​ക്കും. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ ജീ​വ​ന​ക്കാ​ര​ൻ മൂ​ന്നു​വ​ർ​ഷ പ​ദ്ധ​തി​ക്കി​ടെ, ഒ​രു വ​ർ​ഷ​ത്തി​ലേ​റെ ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴും മൂ​ന്നു​ വ​ർ​ഷ പ്രീ​മി​യം തു​ക ന​ൽ​കേ​ണ്ടി​വ​രും.

അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ മു​മ്പു​ള്ള അ​വ​സാ​ന ശ​മ്പ​ള​ത്തി​ൽ നി​ന്ന്​ തു​ക കു​റ​വ്​ ചെ​യ്യും.​ ഇ​ക്കാ​ല​യ​ള​വി​ൽ പ​ദ്ധ​തി ആ​നു​കു​ല്യം ല​ഭി​ക്കും. മെ​ഡി​സെ​പ്​ ബാ​ധ​ക​മാ​യ വ​കു​പ്പി​ൽ നി​ന്ന്​ ബാ​ധ​ക​മ​ല്ലാ​ത്ത വ​കു​പ്പി​ലേ​ക്ക്​ നി​യ​മ​നം ല​ഭി​ച്ച്​ മാ​റി​യാ​ൽ ആ ​പോ​ളി​സി വ​ർ​ഷ​ത്തെ തു​ക അ​വ​സാ​ന ശ​മ്പ​ള​ത്തി​ൽ നി​ന്ന്​ കു​റ​വ്​ ചെ​യ്യും. ആ ​വ​ർ​ഷം ആ​നു​കൂ​ല്യം ല​ഭി​ക്കും.​

തു​ട​ർ​ന്ന്,​ പോ​ളി​സി നി​ർ​ത്ത​ലാ​ക്കും. അ​വ​യ​വ മാ​റ്റ പാ​ക്കേ​ജി​ൽ ആ​നു​കൂ​ല്യം നേ​ടി​യെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ തു​ക​യും ഈ​ടാ​ക്കും. ആ​ശ്രി​ത​രി​ല്ലാ​ത്ത പെ​ൻ​ഷ​ണ​റോ കു​ടും​ബ പെ​ൻ​ഷ​ണ​റോ മ​രി​ച്ചാ​ൽ ആ ​പോ​ളി​സി വ​ർ​ഷം ശേ​ഷി​ക്കു​ന്ന തു​ക കു​ടി​ശ്ശി​ക​യാ​യി പ​ണി​ഗ​ണി​ച്ച്​ ജീ​വ​കാ​ല കു​ടി​ശ്ശി​ക​യി​ൽ നി​ന്ന്​ കു​റ​വ്​ ചെ​യ്യും. ശ​സ്ത്ര​ക്രി​യ പാ​ക്കേ​ജ്​ സ്വീ​ക​രി​ച്ചെ​ങ്കി​ൽ 18000 രൂ​പ​യും പി​ടി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വിദ്യാർഥികളിൽ മുണ്ടിനീർ; സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം

മ​ഞ്ചേ​രി: നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ണ്ടി​നീ​ർ ബാ​ധി​ച്ച​തോ​ടെ സ്കൂ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. മ​ഞ്ചേ​രി ന​റു​ക​ര ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് രോ​ഗ വ്യാ​പ​നം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ക്ലാ​സു​ക​ളാ​ണ് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം

കു​ട്ടി​ക്ക​ളി​യ​ല്ല, കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം

പ്രാ​യ​മാ​യ​വ​രി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഒ​രു അ​സു​ഖ​മാ​ണ് പ്ര​മേ​ഹം എ​ന്നാ​ണ് ധാ​ര​ണ​യെ​ങ്കി​ൽ തെ​റ്റി. കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ ഏ​തു പ്രാ​യ​ക്കാ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാ​വു​ന്ന രോ​ഗ​മാ​ണി​ത്. കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ ഏ​റെ ശ്ര​ദ്ധ​യും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ​യും വേ​ണ്ടി​വ​രും. ടൈ​പ്പ്-1, ടൈ​പ്പ്-2 എ​ന്നി​ങ്ങ​നെ ര​ണ്ടു

ചൂട് പിടിമുറുക്കുന്നു; ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, മുന്നറിയിപ്പുകളിങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എന്നിവര്‍ക്ക്