തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഒ.​പി നി​ര​ക്കു​ക​ൾ ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന്​ പ​ഠ​ന സ​മി​തി ശി​പാ​ർ​ശ. തു​ക എ​ത്ര​യെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. ഏ​റ്റ​വും ചു​രു​ങ്ങി​യ നി​ര​ക്ക്​ നി​ശ്ച​യി​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ്​ ഫീ​സ്​ നി​ർ​ണ​യ തീ​രു​മാ​നം സ​ർ​ക്കാ​റി​ന്​ വി​ട്ട​ത്.

നി​ര​ക്ക്​ ഏ​കീ​ക​രി​ക്ക​ലാ​ണ്​ ല​ക്ഷ്യ​മെ​ങ്കി​ലും ഫ​ല​ത്തി​ൽ ​വ​ർ​ധ​ന​യു​ണ്ടാ​കു​മോ​യെ​ന്ന​ത്​ ​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും. ആ​ശു​പ​ത്രി​ക​ളി​ലെ വ്യ​ത്യ​സ്ത നി​ര​ക്ക്​ ഏ​കീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച നാ​ലം​ഗ സ​മി​തി​യു​ടേ​താ​ണ്​ ശി​പാ​ർ​ശ. ആ​ശു​പ​ത്രി​ക​ളി​ൽ വ​രി​നി​ൽ​ക്കാ​തെ ഇ-​ഹെ​ൽ​ത്ത്​ വ​ഴി​യു​ള്ള ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ സം​വി​ധാ​നം കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്ന​താ​ണ്​ മ​റ്റൊ​രു നി​ർ​ദേ​ശം.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഒ.​പി ചി​കി​ത്സ​ക്ക്​ റ​ഫ​റി​ങ്​ ലെ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ, റ​ഫ​ർ ചെ​യ്​​തു​ള്ള കു​റി​പ്പ്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​തി​ന്​ സം​വി​ധാ​ന​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റ​ഫ​റി​ങ്​ ലെ​റ്റ​ർ ഇ​ല്ലെ​ങ്കി​ലും ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക്​​ ചെ​യ്യു​​മ്പോ​ൾ റ​ഫ​റി​ങ്​ ഓ​പ്​​ഷ​നി​ൽ ‘ഉ​ണ്ട്’ എ​ന്ന്​ മാ​ത്രം ന​ൽ​കി​യാ​ലും നി​ല​വി​ൽ ഒ.​പി ബു​ക്ക്​ ചെ​യ്യാം.

ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​ന്​ ഓ​ൺ​ലൈ​നി​ൽ ബു​ക്ക്​​ ചെ​യ്താ​ലും ഒ.​പി ടി​ക്ക​റ്റ്​ ​എ​ടു​ക്കു​ന്ന​തി​ന്​ കൗ​ണ്ട​റി​ലെ​ത്തു​മ്പോ​ൾ റ​ഫ​റി​ങ്​ ലെ​റ്റ​ർ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ക​ർ​ശ​ന​മാ​യി ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.

റി​വ്യൂ​വി​ന്​ നി​ർ​​ദേ​ശി​ക്കു​ന്ന പ​ക്ഷം ഡോ​ക്ട​ർ​ക്കു​ത​ന്നെ ഓ​ൺ​ലൈ​നാ​യി തീ​യ​തി ബു​ക്ക്​ ചെ​യ്ത്​ ന​ൽ​കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തും. ഫാ​ർ​മ​സി സ്​​റ്റോ​ക്ക്​ ഇ-​ഹെ​ൽ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ന​ട​പ​ടി​ വേ​ണ​മെ​ന്ന​താ​ണ്​ മ​റ്റൊ​രു ശി​പാ​ർ​​ശ. ഇ​തോ​ടെ, സ്​​റ്റോ​ക്കു​ള്ള മ​രു​ന്ന്​ മ​ന​സ്സി​ലാ​ക്കി ഡോ​ക്ട​ർ​മാ​ർ​ക്ക്​ കു​റി​പ്പ​ടി ന​ൽ​കാ​നാ​കും. സ​മീ​പ​കാ​ല​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഏ​റെ പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത്​ കു​റി​പ്പ​ടി​യി​ലെ മ​രു​ന്ന്​ ആ​ശു​പ​ത്രി​യി​ലി​ല്ലെ​ന്ന​ത്​ സം​ബ​ന്ധി​ച്ചാ​ണ്.

ആ​ശു​പ​ത്രി​ക​ളി​ൽ വ​രി​നി​ൽ​ക്കാ​തെ ഇ-​ഹെ​ൽ​ത്ത്​ വ​ഴി വീ​ട്ടി​ലി​രു​ന്ന്​ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലെ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മു​ത​ൽ റ​ഫ​റ​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തും സ​മ​യ സ്ലോ​ട്ടു​ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തു​മ​ട​ക്കം നി​ര​വ​ധി പോ​രാ​യ്മ​ക​ൾ​ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ പ​രി​ഹാ​രം കാ​ണ​ൽ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ സ​ർ​ക്കാ​ർ നാ​ലം​ഗ പ​ഠ​ന സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത

ക​ൽ​പ​റ്റ: കു​ര​ങ്ങു​പ​നി ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ക്കാ​യി ഏ​ക​ദി​ന ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.

ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു.

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ‘നി​പ’ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​ൻ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ​വ്വാ​ലു​ക​ളി​ൽ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക്​ തു​ട​ക്കം. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം വ​നം വ​കു​പ്പ്​ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ്​ സാ​മ്പ്​​ൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പാ​ലോ​ട്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സി​ലെ ചീ​ഫ്​