ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗ മ​ര​ണ​നി​ര​ക്ക്​ ഉ​യ​ർ​ന്നു. രോ​ഗ​ബാ​ധി​ത​രി​ൽ 12 ശ​ത​മാ​നം പേ​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ന്ന​തി​ൽ​ ആ​ശ​ങ്ക. പ​ഠ​ന​ത്തി​നൊ​രു​ങ്ങി ആ​രോ​ഗ്യ​വ​കു​പ്പ്. പാ​ണാ​വ​ള്ളി​യി​ൽ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​താ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്. പ്ര​തി​വ​ർ​ഷം ജി​ല്ല​യി​ൽ 1200 മു​ത​ൽ 1350 ക്ഷ​യ​രോ​ഗ​ബാ​ധി​ത​രു​ണ്ട്. കോ​വി​ഡി​നു​ശേ​ഷ​മാ​ണ് മ​ര​ണ​സം​ഖ്യ കൂ​ടി​യ​ത്.

ആ​റ്​ ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 12 ശ​ത​മാ​നം വ​രെ​യാ​യി മ​ര​ണ​നി​ര​ക്ക്​ ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ക്ഷ​യ​രോ​ഗം ബാ​ധി​ച്ച്​ ജി​ല്ല​യി​ൽ മ​രി​ച്ച​ത്​ 105 പേ​രാ​ണ്. 1158​ പേ​ർ​ക്ക്​ രോ​ഗം ക​ണ്ടെ​ത്തി. മ​രി​ച്ച​തി​ൽ ഏ​റെ​യും പ്രാ​യം കൂ​ടി​യ​വ​രാ​ണ്. മ​റ്റ്​ രോ​ഗ​ങ്ങ​ളു​ള്ള​വ​രാ​ണ് കൂ​ടു​ത​ലും. രോ​ഗം ക​ണ്ടെ​ത്താ​ൻ വൈ​കു​ന്ന​തും കൃ​ത്യ​മാ​യ ചി​കി​ത്സ കി​ട്ടാ​ത്ത​തും മ​ര​ണ കാ​ര​ണ​മാ​കു​ന്നു. 2019ൽ 6.80 ​ശ​ത​മാ​ന​മാ​യി​രു​ന്നു. 2021ൽ 9.48​ഉം 2022ൽ 12​ഉം ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

ക​രു​ത​ല്‍ വേ​ണം

നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ ക്ഷ​യ​രോ​ഗ​ത്തി​ന് കൃ​ത്യ​മാ​യ ചി​കി​ത്സ​യു​ണ്ട്.

ആ​ന്റി ടി.​ബി. മ​രു​ന്നു​കൊ​ടു​ത്താ​ൽ ഭേ​ദ​മാ​കും. രോ​ഗം ക​ണ്ടു​പി​ടി​ക്കാ​ൻ താ​മ​സി​ച്ചാ​ൽ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​കും. മ​രു​ന്നു​ക​ൾ ഏ​ൽ​ക്കാ​ത്ത ക്ഷ​യ​രോ​ഗാ​ണു​ബാ​ധ​യും മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ക്കാം. ശ്വാ​സ​കോ​ശ​ത്തെ​ക്കൂ​ടാ​തെ മ​സ്തി​ഷ്ക​ത്തെ​യും ബാ​ധി​ച്ച് മ​ര​ണം സം​ഭ​വി​ക്കാം. തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ക​ണ്ടെ​ത്തി​യാ​ൽ 95 ശ​ത​മാ​നം പേ​രു​ടെ​യും രോ​ഗം ഭേ​ദ​മാ​ക്കാം.

മ​ദ്യ​പാ​നം, പു​ക​വ​ലി, പ്ര​മേ​ഹം, മ​റ്റ്​ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ്, ക​ര​ൾ​രോ​ഗം തു​ട​ങ്ങി​യ​വ​യു​ള്ള​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ​മു​ള്ള വ്യ​ക്തി ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും രോ​ഗാ​ണു​ക്ക​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തു​ന്നു. ഈ ​വാ​യു ശ്വ​സി​ക്കാ​ന്‍ ഇ​ട​വ​രു​ന്ന വ്യ​ക്തി​ക​ള്‍ക്ക് ക്ഷ​യ രോ​ഗ​ബാ​ധ ഉ​ണ്ടാ​കും.

ല​ക്ഷ​ണ​ങ്ങ​ൾ

ര​ണ്ടാ​ഴ്ച​യ​ല​ധി​കം നീ​ളു​ന്ന പ​നി, ചു​മ, വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ശ​രീ​ര​താ​പ​നി​ല ഉ​യ​രു​ന്ന​ത്, രാ​ത്രി ശ​രീ​രം വി​യ​ർ​ക്കു​ക, വി​ശ​പ്പി​ല്ലാ​യ്മ, ക്ഷീ​ണം എ​ന്നി​വ​യാ​ണ്​ ല​ക്ഷ​ണം. പ​ല​രും ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ലും യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ടാ​റി​ല്ല. അ​ത്​ രോ​ഗം വ​ഷ​ളാ​ക്കും. ചി​ല​ർ അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ചി​കി​ത്സ​ക​ളെ ആ​ശ്ര​യി​ക്കു​ന്നു. ഇ​തും അ​പ​ക​ട​മാ​ണ്. നെ​ഞ്ചി​ന്റെ ഭാ​ഗ​ത്ത് എ​ക്സ്റേ എ​ടു​ത്തു​നോ​ക്കി​യും ക​ഫ പ​രി​ശോ​ധ​ന ന​ട​ത്തി​യും ക്ഷ​യ​രോ​ഗം ക​ണ്ടെ​ത്താം. നി​ല​വി​ൽ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ആ​റു​മാ​സ​ത്തെ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ര്‍ണ​മാ​യും ഭേ​ദ​മാ​ക്കാം.

സ​ർ​വേ കാ​ര്യ​ക്ഷ​മ​മ​ല്ല

ക്ഷ​യ​രോ​ഗ നി​ർ​ണ​യ സ​ർ​വേ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ സൂ​ച​ന. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​തോ​റും എ​ത്തി വി​വ​ര​ശേ​ഖ​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്ത​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. എ​ന്നാ​ൽ ഇ​ത്​ പ​ല​പ്പോ​ഴും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രക്തസമ്മർദം കുറയ്ക്കണോ? 20 മിനിറ്റ് വ്യായാമം ചെയ്താൽ മതി

ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതുവഴി നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. അമിതമായ മരുന്നുകളോ വലിയ ഡയറ്റോ ഇല്ലാതെ തന്നെ ദിവസേന ചെയ്യുന്ന ചെറിയ വ്യായാമങ്ങളിലൂടെ രക്തസമ്മർദത്തിൻ്റെ അളവിൽ കുറവ് സാധ്യമാക്കാം. പടികൾ കയറുന്നത്, ഓട്ടം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള 20-27

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും

നിപ ; 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മ​ല​പ്പു​റം: 14കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ത്തെ നേ​രി​ടാ​ന്‍ സം​സ്ഥാ​നം പൂ​ര്‍ണ​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ നി​പ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള എ​സ്.​ഒ.​പി അ​നു​സ​രി​ച്ചു​ള്ള 25 ക​മ്മി​റ്റി​ക​ള്‍ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര​മാ​യി രൂ​പ​വ​ത്ക​രി​ച്ച്