ബം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളെ സം​സ്ക​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലെ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​വി​ഡ് മ​ര​ണം ബാ​ധി​ച്ച​വ​രെ സം​സ്ക​രി​ക്കാ​ൻ നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടി​ല്ല. എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഒ​രു മാ​സ​ത്തി​നി​ടെ 28 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ബു​ള്ള​റ്റി​ൻ​പ്ര​കാ​രം, 163 പേ​ർ​ക്കു​കൂ​ടി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 162 പേ​ർ വെ​ള്ളി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 994 ആ​ക്ടി​വ് കേ​സു​ക​ളാ​ണു​ള്ള​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.54 ശ​ത​മാ​ന​മാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന 18 പേ​ര​ട​ക്കം 60 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 934 പേ​ർ ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പു​തു​താ​യി 50 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. 58 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

 ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 402 കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും 158 കു​ട്ടി​ക​ള്‍ക്ക് സ്ട്ര​ക്ച്ച​റ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​നും പൂ​ര്‍ത്തി​യാ​ക്കി. 1,152 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​വ​യി​ല്‍ അ​ടി​യ​ന്ത​ര

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന ആറ് സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.

ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന സു​ഡാ​നെ തളർത്തി കോളറയും; 388 മരണം

കൈ​റോ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന സു​ഡാ​നി​ൽ കോ​ള​റ പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. ര​ണ്ടു മാ​സ​ത്തി​നി​ടെ, 388 ഓ​ളം പേ​ർ കോ​ള​റ ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 13,000 ത്തോ​ളം പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച മാ​ത്രം ആ​റു പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​താ​യും 400 പേ​ർ ചി​കി​ത്സ​യി​ലാ​യ​താ​യും