തിരുവനന്തപുരം: മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയത്.

സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മികച്ച സൗകര്യങ്ങളൊരുക്കിയ 45 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണ് ഇതുവരെ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം വര്‍ധിപ്പിച്ചതിനാല്‍ 10 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ അംഗീകാരം ഇതിനോടകം ലഭിച്ചു.

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്കുതല ആശുപത്രികളിലും ശിശു സൗഹൃദ നയം നടപ്പിലാക്കി ഗുണനിലവാരമുള്ള ചികിത്സ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എസ്.എന്‍.സി.യു.കള്‍, എന്‍.ബി.എസ്.യു.കള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന് പുറമേ എറണാകുളം തമ്മനം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 89.3 ശതമാനം സ്‌കോര്‍ നേടി എന്‍.ക്യു.എ.എസ് പുനഃഅംഗീകാരവും വയനാട് മാനന്തവാടി ജില്ല ആശുപത്രി 92 ശതമാനം സ്‌കോർ നേടി ലക്ഷ്യ പുനഃഅംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 74 ആശുപത്രികള്‍ പുനഃഅംഗീകാരവും നേടി. അഞ്ച് ജില്ല ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 115 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയവ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘ഗ്ലൂക്കോസ് സ്പൈക്’ ശ്രദ്ധിക്കുക, അതിലാണ് കാര്യം

‘ഗ്ലൂക്കോസ് സ്പൈക്’ ശ്രദ്ധിക്കുക, അതിലാണ് കാര്യം

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​വ​യെ​ന്ന് കാ​ല​ങ്ങ​ളാ​യി എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ എ​ല്ലാ​വ​രി​ലും ഒ​രു​പോ​ലെ​യ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​ന്ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ കാ​ലം. ഫാ​സ്റ്റി​ങ് ഷു​ഗ​ർ ലെ​വ​ലും റാ​ൻ​ഡം ഷു​ഗ​ർ ലെ​വ​ലും പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു തി​രി​ച്ച​റി​യി​ല്ലെ​ന്നും ക​ണ്ടി​ന്യൂ​വ​സ് ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​റി​ങ് വ​​ഴി​യാ​ണ് കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ൽ സാ​ധ്യ​മാ​കൂ

പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

പാ​ല​ക്കാ​ട്: മ​ഴ അ​ൽ​പം ശ​മി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ വി​വി​ധ ത​രം പ​നി​ക​ൾ ബാ​ധി​ച്ച് ജൂ​ലൈ​യി​ൽ മാ​ത്രം 74 മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ കൂ​ടു​ത​ൽ മ​ര​ണം സം​ഭ​വി​ച്ച​ത് എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണ്-27 പേ​ർ. ഇ​തി​നു​പു​റ​മെ 22 മ​ര​ണ​ങ്ങ​ൾ എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണോ​യെ​ന്ന്

തണുത്ത വെളുപ്പാൻ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ കഴിയുന്നില്ലേ…; ശാസ്ത്രീയ കാരണം പറഞ്ഞ് ഓക്സ്ഫോർഡ് പ്രഫസർ

തണുത്ത വെളുപ്പാൻ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ കഴിയുന്നില്ലേ…; ശാസ്ത്രീയ കാരണം പറഞ്ഞ് ഓക്സ്ഫോർഡ് പ്രഫസർ

ഈ തണുത്ത വെളുപ്പാൻ കാലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നതിന്റെ സുഖം ​ഒന്ന് വേറെ തന്നെയാണ്. അല്ലേ… എന്നാൽ, പക്ഷികളും മൃഗങ്ങളും സസ്യലതാദികളുമൊക്കെ തണുപ്പിനെ അവഗണിച്ച് അതിരാവിലെ തന്നെ എഴുന്നേൽക്കുമ്പോഴും നമുക്ക് അതിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? പ്രത്യേകിച്ച് ശൈത്യകാലത്ത്.. ഓക്‌സ്‌ഫോർഡ് പ്രഫസർ ജൂലിയ