
രാജ്യത്ത് 628 പേർക്ക് കൂടി കോവിഡ്; നിലവിലെ രോഗികൾ 4054
December 25, 2023ന്യൂഡൽഹി: രാജ്യത്ത് 628 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി പേർക്കാണ്. 98.81 ശതമാനം പേരും രോഗമുക്തരായി. 5.33 ലക്ഷം പേർ മരിക്കുകയും ചെയ്തു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തിൽ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാൻ കേന്ദ്രം നിർദേശം നൽകി.