ചെ​റു​തോ​ണി: ജി​ല്ല ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ വൈ​റ​ൽ പ​നി പ​ട​രു​ന്നു. ദി​നം​പ്ര​തി നൂ​റു ക​ണ​ക്കി​ന് പേ​രാ​ണ് പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​യ​താ​യാ​ണ് സൂ​ച​ന. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ശ​ക്ത​മാ​യ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​മ്പോ​ഴും സ​ർ​ക്കാ​ർ മേ​ഖ​ല നി​ർ​ജീ​വ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നോ മു​ൻ ക​രു​ത​ലി​ന്​ പ്രാ​രം​ഭം കു​റി​ക്കാ​നോ പോ​ലും സ​ർ​ക്കാ​ർ മേ​ഖ​ല ത​യാ​റാ​വാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

വാ​ഴ​ത്തോ​പ്പ്, ത​ടി​യം​പാ​ട്, കു​തി​ര​ക്ക​ല്ല്, വി​മ​ല​ഗി​രി, മ​രി​യാ​പു​രം, മു​ള​ക് വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. ചെ​റി​യ ക്ലി​നി​ക്കു​ക​ളി​ൽ പോ​ലും ദി​നം​പ്ര​തി 50ൽ ​അ​ധി​കം പേ​ർ പ​നി​യും ശ​രീ​ര വേ​ദ​ന​യും ബാ​ധി​ച്ച് എ​ത്തു​ന്നു​ണ്ട്. ക​ടു​ത്ത ശ​രീ​ര വേ​ദ​ന​യും ചെ​റി​യ പ​നി​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. തൊ​ണ്ട​വേ​ദ​ന​യും ക​ഫ​ക്കെ​ട്ടും ഒ​പ്പ​മു​ണ്ടാ​കും. ഒ​രു രോ​ഗി​യി​ൽ നി​ന്ന് നി​ര​വ​ധി പേ​രി​ലേ​ക്ക്​ വൈ​റ​ൽ​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തു​കൊ​ണ്ട് ത​ന്നെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ച്ച് മു​ൻ ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 2013 നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം

ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

കു​​വൈ​ത്ത്സി​റ്റി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 14 മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ക്ലി​നി​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര പ​രാ​തി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ-​അ​വ​ധി​യെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഈ ​ക്ലി​നി​ക്കു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ